Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതീക്ഷ കൈവിടാതെ ശബരീനാഥന്‍; പോസിറ്റീവായ ഫലമുണ്ടാകുമെന്ന് വിശ്വാസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്കതമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തിരുവനതപുരം ജില്ലയിലെ നേമം മണ്ഡലം. ഇടതുപക്ഷത്തിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖറും, യുഡിഫിനായി കെ സ് ശബരിനാഥനും ഇറങ്ങിയ മണ്ഡലം. ശ്കതമായ ത്രികോണ മത്സരമാണ് ഇത്തവണ ജനം കണ്ടത്. വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുഡിഫ് സ്ഥാനാർഥി കെ സ് ശബരിനാഥൻ. നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും ജനങ്ങളില്‍ നിന്ന് പോസിറ്റീവ് മറുപടികള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ആളുകളോട് സംസാരിക്കുമ്പോഴും നല്ല മറുപടിയാണ് കിട്ടിയത്. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും വോട്ട് വാങ്ങാന്‍ കഴിവുള്ളത് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിക്കാണ്. സമുദായ സമവാക്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണ്. എല്ലാവരിലേക്കും എത്തിച്ചേരാന്‍ സാധിച്ചു, എന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അത് ജനം ചര്‍ച്ച ചെയ്യുമെന്നും കെ എസ് ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു. തനിക് ആത്മവിശ്വാസം ഉണ്ടെന്നും പോസിറ്റീവ് ഫലം തന്നെയാകും ഉണ്ടാകുന്നതെന്നും വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer