തൃശ്ശൂർ: പോർക്കുളം ഗ്രാമപഞ്ചായത്തിലെ അകതിയൂർ എട്ടാം വാർഡിലെ ചിൽഡ്രൻസ് നഗർ റോഡിൽ മഴക്കാലങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിർമ്മിക്കുന്ന കാനയുടെ നിലവിലെ പ്രവൃത്തി നാട്ടുകാർക്കിടയിൽ ഗുരുതര ആശങ്ക സൃഷ്ടിക്കുന്നു.
വെള്ളത്തിന്റെ സുഗമമായൊഴുക്ക് ഉറപ്പാക്കുക എന്നതാണ് കാന നിർമാണത്തിന്റെ അടിസ്ഥാന ലക്ഷ്യം. എന്നാൽ, റോഡിൽ നിലനിൽക്കുന്ന പോസ്റ്റ് മാറ്റിക്കഴിയാതെ തന്നെയാണ് കോൺക്രീറ്റ് നിർമാണം പുരോഗമിക്കുന്നത്. ഇതോടെ മഴക്കാലത്ത് വെള്ളം തടഞ്ഞുനിൽക്കുന്ന പ്രശ്നം തുടരുകയും, നിർമാണത്തിന്റെ യഥാർത്ഥ ലക്ഷ്യം തന്നെ പരാജയപ്പെടുകയും ചെയ്യുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.




