തൃശ്ശൂർ: കേച്ചേരി എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 149-ാം മന്നം ജയന്തി ആചരിച്ചു. കരയോഗം പ്രസിഡന്റ് ശശിധരൻ കെ. പതാക ഉയർത്തിയും ദീപം തെളിയിച്ചും പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സെക്രട്ടറി പി. മണികണ്ഠൻ, ട്രഷറർ എം. പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വനിതാ സമാജം പ്രസിഡന്റ് ജയലക്ഷ്മി സി., സെക്രട്ടറി സ്മിത കെ. എന്നിവർ നേതൃത്വം നൽകി. മന്നം ജയന്തിയുടെ പ്രാധാന്യം വിശദീകരിക്കുന്ന സന്ദേശങ്ങളോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.






