തൃശ്ശൂർ: കോടശേരി കാരാപ്പാടം കുറ്റിച്ചിറയിൽ കട്ടക്കയം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന റോഡിൽ ‘പുതിയ കനാൽ പാലം നിർമ്മിക്കണം. തുമ്പൂർമുഴി വലതുകര കനാലിൽ 75 വർഷം മുന്പ് കാൽനടക്കാർക്കായി നിർമ്മിച്ച ഇടുങ്ങിയ പാലത്തിന് പകരമായി പുതിയ വലിയ പാലം നിർമ്മിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് യോഗം ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശൃപ്പെട്ടു.
പനം മ്പിളളി ഗോവിന്ദമേനോൻ തിരുകൊച്ചി മുഖൃമന്ത്രി ആയിരുന്ന കാലത്ത് നിർമ്മിച്ചതാണ് ഇവിടെ ഇപ്പോഴുളള ചെറിയ പാലം. വയലാത്തറ, പൊന്നാംബിയോളി, കാരാപ്പാടം, നിവാസികൾക്ക് എളുപ്പത്തിൽ ഇതുവഴി ജംഗ്ഷനിലേക്ക് എത്തിച്ചേരാനാകും. കൂടാതെ വലിയ വാഹനങ്ങൾക്ക് 2 കീ.മീ. ചുറ്റി സഞ്ചരിക്കാതെയും കട്ടക്കയം സെന്ററിൽ എത്താം. ഇവിടെ വലിയ പാലം നിർമ്മിക്കണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും വർഷങ്ങളായി ആവശൃം ഉന്നയിച്ചിരുന്നു. ഇതിനെതുടർന്ന് 45.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.
പീന്നീട് തുടർ നടപടികൾ ആയില്ല. പുതിയ പാലം നിർമ്മിക്കണമെങ്കിൽ സർക്കാർതലത്തിൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കണം. കാലതാമസം ഒഴിവാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്നാവശൃപ്പെട്ട് ഇടമലയാർ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നല്കി. യോഗം രക്ഷാധികാരി ഡോ.ജോയ് കട്ടക്കയം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് കാഞ്ഞാംപുറത്ത് അദ്ധൃക്ഷനായി. പി.ഒ.വർഗ്ഗീസ്,എൻ.എൽ.ബെന്നി, ടി.ടി.ബേബി’ ഓമനജോസ് എന്നിവർ സംസാരിച്ചു.




