തൃശൂർ: ചാലക്കുടി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പ്രതിഭ നക്ഷത്ര2025 പരിപാടിയിൽ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ മോണോ – ആക്ട് , മിമിക്രി പരിശീലനം നടത്തി. വാർഡ് കൗൺസിലർ നീത അജീഷ്, അധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. ഡി.പി.ഒ എസ് എസ്. കെ .( തൃശ്ശൂർ) ബ്രിജി കെ.ബി. ചാലക്കുടി എ.ഇ.ഒ ചാലക്കുടി നിഷ പി ബി എന്നിവർ മുഖ്യാതിഥികളായി. ചാലക്കുടി ബി.പി സി.ലിജോ ജോസ് , സന്തോഷ് എം.വി, തുടങ്ങിയവർ സംസാരിച്ചു. കലാഭവൻ ജയൻ നയിച്ച മിമിക്രി മോണോ ആക്ട് പരിശീലന പരിപാടിയിൽ മിമിക്രി കലാകാരന്മാരായ ശ്രീജിത്ത് പേരാമ്പ്രയും , പ്രദീപ് പൂലാനിയും പങ്കാളികളായി.




