തൃശൂർ. ബ്ലോക്ക് സ്ഥിരം സമിതിയിലേക്ക് ഇടതുപക്ഷ അംഗങ്ങള്‍ ആരും തന്നെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചില്ല.തിങ്കളാഴ്ചയാണ് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, നടക്കുന്നത്. 7 ചൊവ്വാഴ്ച സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പും നടക്കും.നാമ നിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ശനിയാഴ്ച ആയിരുന്നു ഭരണപക്ഷത്തെ എട്ട് അംഗങ്ങള്‍ വിവധ കമ്മിറ്റിയിലേക്ക് വരാധികാരി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ജെ.ആശക്ക് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മരായി ധാരണയായിരി്ക്കുന്നത്.ഷാജു വല്ലത്തുക്കാരന്‍ ക്ഷേമ കാര്യം, വികസന കാര്യം ഓമന രവി, ആരോഗ്യം വിദ്യാഭ്യാസം ലിജി അനില്‍ കുമാറും ആകുവാനാണ് സാധ്യത.
വിവിധ കമ്മിറ്റികളിലേക്ക് ഭരണ പക്ഷത്തെ എട്ട് അംഗങ്ങളായ സച്ചിന്‍ രാജ്,ലിജി അനില്‍ കുമാര്‍ ആശ ജോയ്‌സണ്‍, ഷാജു വല്ലത്തുക്കാരന്‍,ജിനി ഡേവിസ്, ഓമന രവി,എം.ഡി.വര്‍ഗ്ഗീസ്, പ്രിയ വിനയന്‍ എന്നിവരാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.എം.ഡി. വര്‍ഗ്ഗീസിനെ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറായി തെരഞ്ഞെടുത്തു.ക്ഷേമ കാര്യവും,വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ അഞ്ച് വര്‍ഷവും തുടരുമ്പോള്‍.വിദ്യാഭ്യാസവും ആരോഗ്യവും രണ്ടര വര്‍ഷം വീതവും ആയിരിക്കും സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ കാലാവധി.നാല് അംഗങ്ങള്‍ ഉള്ള എല്‍ഡിഎഫ് അംഗങ്ങള്‍ ആരും തന്നെ സമിതിയിലേക്ക് നാമ നിര്‍ദ്ദേശ പത്രിക നല്‍കുവാന്‍ തയ്യാറായിട്ടില്ല.




