തൃശ്ശൂർ: സിറിയക് ഏലിയാസ് അസോസിയേഷൻ ഫോർ ഡെവലപ്മെന്റിന്റെ സുവർണ്ണ ജൂബിലി ഉദ്ഘാടനം, ചാവറ തിരുന്നാൾ, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഇന്ന് വൈകിട്ട് ആറുമണിക്ക് കുന്നംകുളം ഗുഡ്ഷെപ്പേഡ് ആശ്രമത്തിൽ വെച്ച് നടക്കും.
തൃശ്ശൂർ ദേവമാത ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജെയിംസ് എലുവത്തിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്യും. സീഡ് രക്ഷാധികാരി റവ. ഫാ. വിജു കോലങ്കണ്ണി അധ്യക്ഷത വഹിക്കും. മദർ എഫ് സി സി കോൺവെന്റ് അടുപ്പുട്ടിയിലെ സിസ്റ്റർ ഹിത, സംഘടനാ സെക്രട്ടറി റോബിൻ സി എഫ് എന്നിവർ ആശംസകൾ അർപ്പിക്കും. വനിതാ വിഭാഗം പ്രസിഡണ്ട് ജാൻസി ആന്റോ നന്ദി പറയും. ആത്മീയവും സാംസ്കാരികവുമായ വിവിധ പരിപാടികളോടെ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.




