തൃശ്ശൂർ: കൊടകര വെള്ളിക്കുളങ്ങര റോഡിൽ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. ഇരിങ്ങാലക്കുട സ്വദേശിനിയായ ആഫിദ ആണ് മരിച്ചത്. ആഫിദ ഓടിച്ചിരുന്ന സ്കൂട്ടർ മറ്റൊരു ബൈക്കുമായി ഇടിച്ചാണ് നിയന്ത്രണം വിട്ടത്.
ഇടിയേറ്റതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ആഫിദയുടെ ശരീരത്തിലൂടെ ഇതുവഴി വന്ന ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ ആഫിദ മരിച്ചു. പോസ്റ്റ്മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.




