Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മമ്മിയൂരിൽ മിനി ബസ് ടോറസ് ലോറി കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഗുരുവായൂർ മമ്മിയൂരിൽ ഇന്ന് പുലർച്ചെ 1.45ഓടെ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ, ഗുരുവായൂർ ആക്ട്സ്, 108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ടോറസ് ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ പാലക്കാട് മുതുതല സ്വദേശി ഷാക്കിറിനെ രാജ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മറ്റു പരിക്കേറ്റവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.രക്ഷാപ്രവർത്തനങ്ങൾക്ക് ഗുരുവായൂർ ഫയർഫോഴ്സ്, ഗുരുവായൂർ ടെമ്പിൾ പോലീസ്, ഗുരുവായൂർ പോലീസ് എന്നിവർ നേതൃത്വം നൽകി.

അപകടത്തിൽ സമീപത്തെ മുസ്ലിം വീട്ടിൽ സുലൈഖയുടെ മതിലും ഗേറ്റും തകർന്നു. റോഡ് അരികിലെ ഇലക്ട്രിക് പോസ്റ്റും തകർന്നുവീണു.ഇരിങ്ങപ്പുറം രമേശിന്റെ ‘വസന്തം ലക്കി സെന്റർ’, ജോണിയുടെ ‘ചിരിയങ്കണ്ടത്ത് പലചരക്ക് കട’, ഷാജന്റെ ‘നീലംങ്കാവിൽ സ്റ്റോഴ്സ്’, സുധാകരന്റെ ‘അമ്പാടി ഹോട്ടൽ’ എന്നിവയുടെ മുൻവശങ്ങൾ ഭാഗികമായി തകർന്നു. വിവരമറിഞ്ഞ് സി. പ്രേമാനന്ദകൃഷ്ണൻ എസിപി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Advertisement
WhiteswanTV Footer