Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഗുരുവായൂർ ക്ഷേത്രത്തിൽ വാഹന പൂജയ്ക്കെത്തിച്ച കാർ അപകടത്തിൽപ്പെട്ടു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വാഹനപൂജയ്ക്കായി കൊണ്ടുവന്ന കാർ അപകടത്തിൽപ്പെട്ടു. പൂജ കഴിഞ്ഞശേഷം നിയന്ത്രണം വിട്ട കാർ കിഴക്കെ നടയിലെ നടപ്പുരയുടെ ഗേറ്റ് ഇടിച്ചു തകർക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശികൾ വാഹനപൂജയ്ക്കായി കൊണ്ടുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പൂജ കഴിഞ്ഞ ശേഷം കാർ സ്റ്റാർട്ട് ചെയ്തതോടെ നിയന്ത്രണം നഷ്ടപ്പെടുകയും നടപ്പുരയുടെ ഗേറ്റ് ഇടിച്ചുതകർക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്തിന് നേരിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.
Read more

ലഹരിക്കെതിരെ പ്രതിരോധക്കോട്ട തീർത്ത് വിദ്യാർത്ഥികൾ

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ശക്തമായ സന്ദേശവുമായി വിദ്യാർത്ഥികളുടെ പ്രതിരോധക്കോട്ട. തൃശൂരിലെ സ്വരാജ് റൗണ്ടിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി പതിനായിരത്തോളം വിദ്യാർത്ഥികൾ അണിനിരന്നു. വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ. രാജൻ, തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ […]
Read more

64-ാം സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് കുന്നംകുളത്ത് വിപുലമായ സ്വീകരണം

തൃശ്ശൂർ: ജനുവരി 14 മുതൽ 18 വരെ തൃശ്ശൂർ നഗരത്തിൽ നടക്കുന്ന 64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി, നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള സ്വർണ്ണക്കപ്പ് ഘോഷയാത്ര സ്വീകരണം ജനുവരി 12, 2026 (തിങ്കളാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് കുന്നംകുളത്ത് സംഘടിപ്പിക്കുന്നു. ഘോഷയാത്ര തൃശ്ശൂർ റോഡിലെ പഴയ ടാക്സി സ്റ്റാൻഡിൽ നിന്നും ആരംഭിച്ച് കുന്നംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിക്കും. അവിടെ വിപുലമായ സ്വീകരണ പരിപാടികളും സാംസ്കാരിക പരിപാടികളും അരങ്ങേറും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശവും […]
Read more

അപ്പുണ്ണി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചെമ്മണ്ണൂർ 43-ാം വാർഷികം ആഘോഷിച്ചു

തൃശ്ശൂർ: ചെമ്മണ്ണൂരിലെ അപ്പുണ്ണി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 43-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. മുപ്പതാം വാർഡ് കൗൺസിലർ ഒ ജി ബാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീപ് എം പി, 29-ാം വാർഡ് കൗൺസിലർ പുഷ്പ ജോൺ, മുൻ കൗൺസിലർ ഷീജ ഭരതൻ, കവയത്രി സിന്ധു മനോജ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ മാനേജർ […]
Read more

മലക്കപ്പാറക്കടുത്ത് ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു

തൃശ്ശൂർ: ചാലക്കുടി അതിരപ്പിള്ളി മലക്കപ്പാറ ശാന്തൻപാറയിൽ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 7 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു. പാലക്കാട് നഗരസഭയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമായിരുന്നു വാഹനത്തിനു ഉണ്ടായിരുന്നത്. കുഴൽമന്ദം മനാടിയാട് വീട്ടിൽ ബിന്ദുജ (36) ബിന്ദുജയുടെ മകൻ ആനന്ദ് (4) വടക്കുംതറ കളരിക്കൽ വേണുഗോപാൽ (52), കരിമ്പാല മലയത്ത് സരിത (44) സരിതയുടെ മകൾ ചാരുനേത്ര (12) പുതുപരിയാരം ആലിക്കൽ മുഫിയ ബീവി. (4) കൊട്ടേക്കാട് പുലിക്കൽ വരുൺ (35) എന്നിവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നഗരസഭ […]
Read more

വയോധികനെ മർദ്ദിച്ച സംഭവം; പ്രതി റിമാന്റിൽ

തൃശ്ശൂർ: വെള്ളിക്കുളങ്ങരയിൽ കടയുടെ മുന്നിലിരുന്ന് പത്രം വായിക്കുകയായിരുന്ന വയോധികനെ മർദ്ദിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.ചെമ്പുച്ചിറ ഐപ്പുട്ടിപടി സ്വദേശി കുന്നുകാട്ടിൽ അലക്സിനെയാണ് (53) പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന്  അന്വേഷണ സംഘം അറസ്റ്റ് ചെയ്തതു ഐപ്പുട്ടി പടിയിലുള്ള തൈശുവളപ്പിൽ മനോജിന്റെ ഉടമസ്ഥതയിലുള്ള കടയുടെ മുന്നിലായിരുന്നു സംഭവം. കടയ്ക്ക് മുന്നിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന മറ്റത്തൂർ ഐപ്പുട്ടിപടി ദേശത്ത്, നന്തിപുലം വീട്ടിൽ ഉണ്ണിച്ചെക്കൻ (72) എന്നയാൾക്കാണ് മർദനമേറ്റത്. നേരത്തെ പ്രതി അലക്സ് ഉണ്ണിച്ചെക്കന്റെ മകന്റെ മകനെ അസഭ്യം പറയുകയും തല്ലാൻ […]
Read more

പരിയാരത്ത് പിക്ക് അപ്പ് വാൻ മോഷ്ടിച്ച  പ്രതി പിടിയിലായി

തൃശൂർ: പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൊലേറോ പിക്ക് അപ്പ് വാൻ മോഷ്ടിച്ച സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെയാണ് (50)  പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. ചാലക്കുടി പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. വാഹനം കാണാതായതിനെ റിബിൻ ഉടൻ തന്നെ ചാലക്കുടി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെയും […]
Read more

തൃശ്ശൂർ സഹോദയ കിഡ്സ് ഫെസ്റ്റ്; അമൽ ഇംഗ്ലീഷ് സ്കൂളിന് രണ്ടാം സ്ഥാനം

തൃശ്ശൂർ: സഹോദയ സ്കൂൾ കോംപ്ലക്സ് സംഘടിപ്പിച്ച കിഡ്സ് ഫെസ്റ്റ് ജനുവരി 8ന് ചമ്മന്നൂരിലെ അമൽ ഇംഗ്ലീഷ് സ്കൂളിൽ നടന്നു. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത കലാ– സാംസ്‌കാരിക മത്സരങ്ങൾ കുട്ടികളുടെ കഴിവുകൾ തെളിയിക്കുന്ന വേദിയായി മാറി. പ്രധാന വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം അമൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതം പറഞ്ഞ് ഉദ്ഘാടനം ചെയ്തു. ജൂനിയർ വിഭാഗം ഡി 5 വിജയിയായ മാസ്റ്റർ ചൈതികിന്റെ അവതരണം പ്രേക്ഷകരിൽ വലിയ […]
Read more

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി.എം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു

തൃശ്ശൂർ: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡന്റായിരുന്ന സി.എം ജോർജിന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടന്ന യോഗം കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഎംഎ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എൻ. സുധീർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.കെ. സേതുമാധവൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.എസ്. അക്ബർ നന്ദി രേഖപ്പെടുത്തി. സെക്രട്ടറിമാരായ പി.എം. അബ്ദുൽ ജാഫർ, എ.എസ്. രാജൻ, […]
Read more

ഹോമിയോ ഡിസ്പെൻസറി മാറ്റി സ്ഥാപിക്കണം

തൃശ്ശൂർ: കോടശേരി പഞ്ചായത്തിലെ കിഴക്കേ കുറ്റിച്ചിറയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി കുറ്റിച്ചിറ ജംഗ്ഷനിൽ സൗകരൃപ്രദമായ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് ഭാരവാഹികൾ പഞ്ചായത്ത് ആരോഗ്യകാരൃ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനോട് ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കിഴക്കേ കുറ്റിച്ചിറയിൽ എത്തുന്നതിന് മതിയായ യാത്രസൗകരൃമില്ലാത്തതിനാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ട്. ഇപ്പോഴുളള കെട്ടിടത്തിൽ വൈദ്യുതിയില്ല, വെളളമില്ല.തന്മൂലം ഡോക്ടറും സ്റ്റാഫുകളും ക്ലേശിക്കുന്നു.പലപ്പോഴുംഡോക്ടർ ഇല്ലാത്ത […]
Read more

Recent News

Advertisement
WhiteswanTV Footer