Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോമിയോ ഡിസ്പെൻസറി മാറ്റി സ്ഥാപിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കോടശേരി പഞ്ചായത്തിലെ കിഴക്കേ കുറ്റിച്ചിറയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി കുറ്റിച്ചിറ ജംഗ്ഷനിൽ സൗകരൃപ്രദമായ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് ഭാരവാഹികൾ പഞ്ചായത്ത് ആരോഗ്യകാരൃ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനോട് ആവശ്യപ്പെട്ടു.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കിഴക്കേ കുറ്റിച്ചിറയിൽ എത്തുന്നതിന് മതിയായ യാത്രസൗകരൃമില്ലാത്തതിനാൽ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ട്. ഇപ്പോഴുളള കെട്ടിടത്തിൽ വൈദ്യുതിയില്ല, വെളളമില്ല.തന്മൂലം ഡോക്ടറും സ്റ്റാഫുകളും ക്ലേശിക്കുന്നു.പലപ്പോഴുംഡോക്ടർ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.ഇവിടെ ജോലി ചെയ്യുവാൻ ഡോക്ടേഴ്സ് വിമുഖത അറിയിക്കുന്നതിനാൽ സൗകരൃപ്രദമായ കെട്ടിടത്തിലേക്ക് ഡിസ്പെൻസറി മാറ്റി സ്ഥാപിക്കുവാൻ വേണ്ടതായ സൗകരൃങ്ങൾ ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ ജില്ല ഹോമിയോ മെഡിക്കൽ ഓഫീസർ പഞ്ചായത്തിന് കത്ത് നല്കിയിട്ടുളളതാണ്.

പഞ്ചായത്ത് ഏറ്റെടുത്ത് നൽകുന്ന കെട്ടിടത്തിന് വാടകയും കറന്റ് ചാർജ്ജും നല്കുന്നതാണെന്ന് കാണിച്ച് പട്ടിക ജാതി വർഗ്ഗ ക്ഷേമവകുപ്പ് ഡയറക്റും പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്. ഈ സാഹചരൃത്തിൽ എത്രയും വേഗം സ്ഥാപനം മാറ്റി പ്രവർത്തനം ആരംഭിക്കണമെന്ന് ആവശൃപ്പെട്ട് പ്രസിഡന്റ് കെ.എം.ജോസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer