Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയോധികനെ മർദ്ദിച്ച സംഭവം; പ്രതി റിമാന്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വെള്ളിക്കുളങ്ങരയിൽ കടയുടെ മുന്നിലിരുന്ന് പത്രം വായിക്കുകയായിരുന്ന വയോധികനെ മർദ്ദിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.
ചെമ്പുച്ചിറ ഐപ്പുട്ടിപടി സ്വദേശി കുന്നുകാട്ടിൽ അലക്സിനെയാണ് (53) പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന്  അന്വേഷണ സംഘം അറസ്റ്റ് ചെയ്തതു

ഐപ്പുട്ടി പടിയിലുള്ള തൈശുവളപ്പിൽ മനോജിന്റെ ഉടമസ്ഥതയിലുള്ള കടയുടെ മുന്നിലായിരുന്നു സംഭവം. കടയ്ക്ക് മുന്നിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന മറ്റത്തൂർ ഐപ്പുട്ടിപടി ദേശത്ത്, നന്തിപുലം വീട്ടിൽ ഉണ്ണിച്ചെക്കൻ (72) എന്നയാൾക്കാണ് മർദനമേറ്റത്. നേരത്തെ പ്രതി അലക്സ് ഉണ്ണിച്ചെക്കന്റെ മകന്റെ മകനെ അസഭ്യം പറയുകയും തല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് തടയാൻ ശ്രമിച്ചതിലുള്ള വിരോധത്തിൽ വയോധികനെ മർദ്ദിച്ച സംഭവത്തിലാണ് അലക്സിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അലക്സ് വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസും മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ മദ്യപിച്ച് അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഒരു കേസും ലഹരിക്കടിമപ്പെട്ട് പൊതു ജനങ്ങളെ ശല്യം ചെയ്തതിന് ഒരു കേസും കൊഴിഞ്ഞമ്പാറ പോലീസ് സ്റ്റേഷനിൽ പൊതു സ്ഥലത്ത് മദ്യപിച്ചതിന് ഒരു കേസും അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മർദ്ദനത്തിന് ശേഷം പ്രതിയെ അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തമിഴ്നാട് അതിർത്തിയോട് ചേർന്ന കൊഴിഞ്ഞാമ്പാറയിൽ വെച്ചാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്..

ചാലക്കുടി ഡി വൈ എസ് പി വി കെ രാജു, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ, സബ്ബ് ഇൻസ്പെക്ടർ അജൽ കെ, എ എസ് ഐ സിൽജോ, സിവിൽ പോലീസ് ഓഫീസർ സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Recent News

Advertisement
WhiteswanTV Footer