തൃശ്ശൂർ: ചെമ്മണ്ണൂരിലെ അപ്പുണ്ണി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 43-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. മുപ്പതാം വാർഡ് കൗൺസിലർ ഒ ജി ബാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു.
കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീപ് എം പി, 29-ാം വാർഡ് കൗൺസിലർ പുഷ്പ ജോൺ, മുൻ കൗൺസിലർ ഷീജ ഭരതൻ, കവയത്രി സിന്ധു മനോജ് എന്നിവർ ആശംസകൾ നേർന്നു.
സ്കൂൾ മാനേജർ ഒ എ രവീന്ദ്രൻ, പ്രിൻസിപ്പൽ ദീപ കെ, ഹെഡ്മിസ്ട്രസ് ആയിഷ എം പി, പി.ടി.എ പ്രസിഡന്റ് സി ആർ മനോജ്, വൈസ് പ്രസിഡന്റ് സിജി രാധാകൃഷ്ണൻ, കണ്ണൻ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്റ്റാഫ് സെക്രട്ടറി പ്രസീദ എം നന്ദി പറഞ്ഞു.




