തൃശ്ശൂർ: 2026 ലെ ഗ്രാമകം നാടകോത്സവവുമായി ബന്ധപ്പെട്ട് വ്യത്യസ്തവും ആകർഷകവുമായ പ്രചരണ പരിപാടികൾ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. ഏപ്രിൽ 8 മുതൽ 12 വരെ വേലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് നാടകോത്സവം നടക്കുക. സംഘാടക സമിതി യോഗത്തിൽ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരും കൺവീനർമാരും പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പരിസ്ഥിതി സൗഹാർദ്ദമായ പ്രചരണ രീതികളാണ് സ്വീകരിക്കുന്നത്. മരമെഴുത്ത് പ്രചരണത്തിന് തുടക്കമായി. ജനുവരി 11 ഞായറാഴ്ച രാവിലെ 9ന് നാടകോത്സവത്തിന് വിളംബരമായി സമൂഹ ചിത്രരചന നടക്കും. വീട്ടുമുറ്റ നാടകങ്ങളും സാമൂഹിക മാധ്യമ പ്രചരണവും വിപുലീകരിക്കും.




