Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേര്‍ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി പെരിന്തൽമണ്ണയിൽ മൂന്ന് പേർ പിടിയിൽ. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഷരീഫ്, അനസ് അഹമ്മദ്, മുഹമ്മദ് മഷ്ഹൂദ് എന്നിവരാണ് അറസ്റ്റിലായത്.

മിനി ബസിൽ ഒളിപ്പിച്ചാണ് സംഘം പണം കടത്തിക്കൊണ്ടുവന്നത്. തമിഴ്നാട്ടിൽ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് സമ്മതിച്ചു. ബിസിനസ് ഇടപാടിലെ തുകയാണെന്നായിരുന്നു പ്രതികളുടെ വിശദീകരണം.

എന്നാൽ ആവശ്യമായ രേഖകളില്ലാത്ത കുഴൽപ്പണമാണിതെന്നും, മലപ്പുറത്തേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണെന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer