Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

തിരുവനന്തപുരം പൂവാറില്‍ ഫ്‌ളോട്ടിങ് റസ്റ്ററന്റ് തീപിടിച്ചു നശിച്ചു

തിരുവനന്തപുരം: പൂവാറില്‍ ഫ്‌ളോട്ടിങ് റസ്റ്ററന്റ് തീപിടിച്ചു നശിച്ചു. ഇന്ന് പുലര്‍ച്ചെയായായിരുന്നു സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.
Read more

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊല്ലം: അമ്മയ്ക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അടൂർ ഏനാത്ത് സ്വദേശിയായ അംജത് (23) ആണ് അപകടത്തിൽ മരിച്ചത്. ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ്. കൊല്ലം–പത്തനംതിട്ട അതിർത്തിയായ ഏഴാംമൈൽ ജങ്ഷനിൽ ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. അമ്മ സീനത്തിനൊപ്പം ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് മലനട റോഡിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അംജത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സീനത്ത് ചികിത്സയിലാണ്. സംഭവത്തിൽ […]
Read more

ശ്രീനന്ദയുടെ മരണം: ദുരൂഹത നീക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: കർണാടകയിലെ ചിക്കമഗളൂരിൽ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടെ വീട്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സന്ദർശനം നടത്തി. പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിയ മന്ത്രി പെൺകുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട് ആശ്വാസവാക്കുകൾ പങ്കുവെച്ചു. സിപിഎം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒരു നാടിന്റെയാകെ അഭിമാനവും കുടുംബത്തിന്റെ വലിയ പ്രതീക്ഷയുമായിരുന്നു ശ്രീനന്ദയെന്നും അവളുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. കടമ്പഴിപ്പുറം ഹൈ സ്‌കൂളിലെ മികച്ച വിദ്യാർഥിനിയായിരുന്ന ശ്രീനന്ദ പഠനത്തിന് പുറമെ കലാ-കായിക […]
Read more

ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല: ഇറാൻ

ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതുമായ കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം കടൽക്കൊള്ളയാണെന്ന് ഇറാൻ സായുധസേന. ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടന്നാൽ ഗൾഫ് മേഖലയിൽ ഉൾപ്പെടെ ഒരു തുറമുഖവും സുരക്ഷിതമാകില്ലെന്നും ഐആർജിസി വക്താവ് മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ ഫലപ്രദമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് അമേരിക്ക പുതിയ നാവിക ഉപരോധം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ ഉപരോധം പ്രാബല്യത്തിൽ വരുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം, എല്ലാ പ്രതികളും പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം ലഭിച്ചു. രണ്ടു കേസുകളിലും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികളെല്ലാം സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങി. കേസില്‍ എസ്ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് പ്രതികള്‍ക്ക് ഗുണകരമായത്. ജനുവരി 14ന് എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കരദാസ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് […]
Read more

അട്ടപ്പാടിയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഷോളയൂർ വെച്ചപ്പതി സ്വദേശികളായ ചന്ദ്രശേഖരൻ–മിന്നൽ റാണി ദമ്പതികളുടെ മകൾ ദക്ഷിണയാണ് മരിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച ആദ്യം ആനക്കട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നില ഗുരുതരമായതോടെ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ 5.30ഓടെ മരണം സംഭവിച്ചു. കുഞ്ഞിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
Read more

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നോയിഡയയിൽ വ്യാപക അക്രമം

നോയിഡ: ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പശ്ചാത്തലത്തിൽ നോയിഡയിലും ഗ്രേറ്റർ നോയിഡയിലും തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമാവുകയാണ്. വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിട്ടും കല്ലേറ് നടത്തിയും പ്രതിഷേധക്കാർ അക്രമം പ്രകടിപ്പിച്ചു. ഇന്ന് ഫേസ് 2 മേഖലയിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് തൊഴിലാളികൾ തെരുവിലിറങ്ങി. പോലീസിന്റെ ജീപ്പുകളും ബൈക്കുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗുരുഗ്രാമിലെ ഐ.എം.ടി മനേസറിലും സമാനമായ പ്രതിഷേധം നടന്നിരുന്നു. സെക്ടർ 62-ൽ പ്രതിഷേധം ഗതാഗതക്കുരുക്കിന് കാരണമായി. സെക്ടർ […]
Read more

18കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയിൽ

മലപ്പുറം: വണ്ടൂര്‍ വാണിയമ്പലത്ത് പച്ചക്കറിക്കട നടത്തുന്ന യുവാവിന് നേരെ ക്രൂരമായ ആക്രമണം. കാളികാവ് അഞ്ചച്ചവടി സ്വദേശിയായ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കെ.വി വെജിറ്റബിള്‍സ് കടയുടമയുടെ മകന്‍ മുഹമ്മദ് ഫഹദിനാണ് (18) ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ അഞ്ചച്ചവടി വെന്തോടന്‍ പടി സ്വദേശി മിസ്ഹബിനെ (30) വീടിന് സമീപത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു. മുഹമ്മദ് ഫഹദ് പച്ചക്കറിക്കട അടയ്ക്കുന്ന സമയത്താണ് സംഭവം നടന്നത്. മിസ്ഹബ് നീളമുള്ള കത്തികൊണ്ട് ഫഹദിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പരിക്കേറ്റ […]
Read more

കേരളത്തിലെ കോളേജിൽ ജാതി നടക്കുന്നത് അപമാനകരം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്നത് അപമാനകരമായ സംഭവമാണ്. നിതിൻ മറ്റൊരു രോഹിത് വെമുല ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോൺആപ്പുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങൾ അസംബന്ധമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. രണ്ട് വർഷത്തിന് മുമ്പ് സമാനമായ മറ്റൊരു സംഭവം കോളേജിൽ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷുദിനത്തിൽ മകനെ കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് എത്തിയത് […]
Read more

മുഖ്യമന്ത്രിയുടെ അംഗരക്ഷകനെതിരെ കോൺഗ്രസിന്റെ സൈബർ ഭീഷണി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ വാതാവരണം ചൂടുപിടിക്കുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരായ ഭീഷണിപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെ ലക്ഷ്യമിട്ടാണ് കോൺഗ്രസ് സൈബർ വിഭാഗവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ഉയർന്നത്. ‘ഭരണം ലഭിച്ചാൽ നടപടി സ്വീകരിക്കും’ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ഈ പ്രചാരണങ്ങൾ ശക്തമായത്. സന്ദീപിന്റെ ചിത്രം സഹിതം […]
Read more

Recent News

Advertisement
WhiteswanTV Footer