തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്നത് അപമാനകരമായ സംഭവമാണ്. നിതിൻ മറ്റൊരു രോഹിത് വെമുല ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോൺആപ്പുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങൾ അസംബന്ധമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. രണ്ട് വർഷത്തിന് മുമ്പ് സമാനമായ മറ്റൊരു സംഭവം കോളേജിൽ ഉണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷുദിനത്തിൽ മകനെ കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് എത്തിയത് നിഥിന്റെ മൃതദേഹമായിരുന്നു.




