Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

‘ഉടൻ വിവാഹം കഴിക്കേണ്ടി വരും’; റായ്ബറേലിയുടെ ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി

ലഖ്‌നൗ: ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ ‘വെളിപ്പെടുത്തല്‍’. റാലിയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍നിന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവര്‍ത്തിച്ച് ചോദിച്ചു. പിന്നീട് മറുപടിയായി, ‘ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’, എന്നായിരുന്നു രാഹുലിന്റെ മറുപടി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.
Read more

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 17 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (തിങ്കളാഴ്ച) പരക്കെ മഴയ്ക്ക് സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒന്‍പതു ജില്ലകളിലാണ് ഇന്ന് മഴ പെയ്യാന്‍ സാധ്യത. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14-ാം തീയതി പത്തനംതിട്ടയിലും 15-ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. 16-ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 17-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഈ തീയതികളില്‍ ഈ […]
Read more

വിഷ്ണുപ്രിയ കൊലപാതകം: പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം തടവും

കണ്ണൂര്‍: പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)-യെ വീട്ടില്‍ക്കയറി കഴുത്തറത്ത് കൊന്ന സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം. ഇതിനുപുറമേ പത്തുവര്‍ഷം തടവും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) ന് ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയ കുറ്റത്തിന് 10 വര്‍ഷം തടവും അനുഭവിക്കണം. ഇതിനൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി […]
Read more

സംശയ രോഗം: വയര്‍ കഴുത്തിലിട്ട് മുറുക്കി, നവവധുവിന് ഭർത്താവിന്റെ ക്രൂരപീഡനം

കോഴിക്കോട്: ശാരീരികമായി പീഡിപ്പിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലി(29)ന്റെപേരില്‍ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു. കഴിഞ്ഞ മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. 12-ന് വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് രാഹുലിന്റെ വീട്ടിലെത്തിയതായിരുന്നു യുവതിയുടെ ബന്ധുക്കള്‍. യുവതിയുടെ മുഖത്തും കഴുത്തിലുമായി മര്‍ദിച്ചപാടുകള്‍ കണ്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം മകള്‍ പറഞ്ഞതെന്ന് അച്ഛനും അമ്മയും പറഞ്ഞു. തുടര്‍ന്ന് ചടങ്ങിനെത്തിയ ബന്ധുക്കള്‍ യുവതിയെയുംകൂട്ടി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തി […]
Read more

കന്യാകുമാരിയില്‍നിന്ന് കാണാതായ പെൺകുട്ടിയെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി

തിരുവനന്തപുരം: കന്യാകുമാരി കടല്‍ത്തീരത്തുനിന്നും കഴിഞ്ഞ ദിവസം കാണാതായ അഞ്ചുവയസ്സുകാരിയെ കണ്ടെത്തി. കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തിവന്നിരുന്ന അന്യസംസ്ഥാനക്കാരുടെ മകളെയാണ് തിങ്കളാഴ്ച രാവിലെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതലായിരുന്നു കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ പല സ്ഥലങ്ങളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കന്യാകുമാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഒരു പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ‘ യാത്രികരാണ് നെയ്യാറ്റിന്‍കര പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്ക് […]
Read more

വിവാഹ ദിവസം വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി

തിരുവനന്തപുരം: കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നല്‍കി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്പതിമാര്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി ഇവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35-കാരി വന്നത്. ഇതോടെ തര്‍ക്കം ഉടലെടുക്കുകയും നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാര്‍ മനഃപൂര്‍വ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് […]
Read more

റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
Read more

പ്ലസ്‌ വൺ പ്രവേശനം, ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

കാസർകോട്: സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി.തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി […]
Read more

കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; സാങ്കേതിക തകരാറെന്ന് അധികൃതർ

കോഴിക്കോട്: കോഴിക്കോട് നിന്ന് ബെഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. രാവിലെ 10.10ന് പോകേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. രാവിലെ 2 മണിക്കൂറോളം യാത്രികരെ വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. സാങ്കേതിക തകരാറുണ്ടെന്ന കാരണം പറഞ്ഞ് യാത്രക്കാരെ ഇറക്കി. പിന്നീട് 4.15ന് ഷെഡ്യൂൾ ചെയ്തെങ്കിലും വീണ്ടും സമയം മാറ്റി. 6.50ന് പുറപ്പെടുമെന്നാണ് ഒടുവിലെ അറിയിപ്പ്. ഇതോടെ യാത്രക്കാർ വലഞ്ഞു.
Read more

‘മുഖ്യമന്ത്രി വിദേശപര്യടനത്തിന് പോയോ, നിങ്ങളെങ്കിലും അറിയിച്ചല്ലോ, നന്ദി’; ഗവര്‍ണര്‍

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രസംബന്ധിച്ച ചോദ്യത്തിന് പരിഹാസമറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും സ്വകാര്യവിദേശസന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, ‘മുഖ്യമന്ത്രി വിദേശത്ത് പോയോ, ഞാനറിഞ്ഞിട്ടില്ല’, എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ‘മുഖ്യമന്ത്രി വിദേശപര്യടനത്തിന് പോയോ, ഞാനറഞ്ഞിട്ടില്ല. നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’, ഗവര്‍ണര്‍ പറഞ്ഞു. എന്തുകൊണ്ടാണ് അറിയിക്കാത്തതെന്ന് തന്നോട് അല്ല, അവരോടാണ് ചോദിക്കണ്ടതെന്നും തുടര്‍ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വിദേശ യാത്രകളെക്കുറിച്ച് രാജ്ഭവനെ ഇരുട്ടില്‍നിര്‍ത്തുകയാണെന്ന് നേരത്തെ തന്നെ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ യാത്ര സത്യസന്ധമായിട്ടും താന്‍ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer