സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: News

ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം

തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പമ്പയിലെ കണ്‍ട്രോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ […]
Read more

ശ്രുതിതരംഗം പദ്ധതിയുമായി സഹകരിച്ച് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍

ശ്രുതിതരംഗം പദ്ധതിയുമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സഹകരിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒപ്പു വച്ചു. തുടക്കത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് ആരോഗ്യ വകുപ്പുമായി ഫൗണ്ടേഷന്‍ സഹകരിക്കുന്നത്. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്കും അനുബന്ധ സേവനമായ പ്രോസസറിന്റെ അപ്‌ഗ്രേഡ് പ്രവര്‍ത്തനത്തിനുമായി രണ്ട് വര്‍ഷ കാലയളവിലേക്ക് പാക്കേജ് തുകയുടെ 50 ശതമാനം നിശ്ചിത കേസുകള്‍ക്ക് ധനസഹായം നല്‍കും. ഇതിനായി 13 കോടി രൂപ ഫൗണ്ടേഷന്‍ പദ്ധതിക്കായി നല്‍കും. ശ്രവണ […]
Read more

സീ റാഞ്ചിങ് പദ്ധതിക്ക് തുടക്കം

കേരളത്തിൽ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കുന്നതിനായി കൃത്രിമപ്പാരുകൾ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വിഴിഞ്ഞം നോർത്ത് ഹാർബറിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. വിഴിഞ്ഞം കടലിലെ കൃത്രിമപ്പാരിൽ സിൽവർ പൊമ്പാനോ ഇനത്തിൽപെട്ട 22,000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കിവരികയാണെന്നും കൃത്രിമപ്പാരുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളം മുന്നിൽ ആണെന്നും ജോർജ് കുര്യൻ പറഞ്ഞു . എല്ലാ ഫിഷിങ് ബോട്ടുകളിലും […]
Read more

പോളിംഗ് കുറയാൻ കാരണം യുഡിഎഫ്- എൽഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധം: കെ.സുരേന്ദ്രൻ

വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ യുഡിഎഫുകാരും എൽഡിഎഫുകാരും വോട്ട് ചെയ്യാൻ എത്തിയില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാർ വയനാട്ടിൽ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും […]
Read more

ആത്മകഥാ വിവാദം: വലിയ ഗൂഢാലോചന നടന്നു, വാദത്തിലുറച്ച് ഇപി

പാലക്കാട്: ആത്മകഥാ വിവാദത്തില്‍ തന്റെ നിലപാടിലുറച്ച് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ഇപി ജയരാജന്‍. മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്ന കാര്യങ്ങള്‍ താന്‍ എഴുതിയിട്ടില്ലെന്നും തന്റെ ആത്മകഥയുടെ രചന പൂര്‍ത്തിയായിട്ടില്ലെന്നും ഇപി പാലക്കാട് പറഞ്ഞു. ഇടതുസ്ഥാനാര്‍ത്ഥി പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു ഇപി ജയരാജന്‍. ആത്മകഥ എഴുതുന്നതേയുള്ളു. അത് വൈകാതെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഡിസി ബുക്ക്‌സിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദം ഉണ്ടായത് ആസൂത്രിതമാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും […]
Read more

പി സരിന്‍ ഇടതുപക്ഷ മനസ്സുളള നിസ്വാര്‍ത്ഥ സേവകന്‍: ഇ പി ജയരാജന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. പാലക്കാട് സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സരിന്‍ നിസ്വാര്‍ത്ഥ സേവകനാണെന്നും സരിന്റേത് ഇടതുപക്ഷ മനസ്സാണെന്നും ഇ പി പ്രതികരിച്ചു. ജന സേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും സരിന്‍ ഉത്തമനായ സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക കുടുംബത്തില്‍ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിസിന് ശേഷം സിവില്‍ സര്‍വീസ് ആഗ്രഹിച്ചു. […]
Read more

ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് ; ദിസ്സനായകയ്ക്ക് നിർണായകം

ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ് . പ്രസിഡന്റ് അനുര കുമാര ദിസ്സനായകയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പവറിനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് പാർലമെന്റ് പിരിച്ച് വിട്ടത് . നിലവിൽ പാർലമെന്റിൽ ദിസ്സനായകയുടെ പാർട്ടിക്ക് 3 അംഗങ്ങൾ മാത്രമാണ് ഉള്ളത് . 1948-ൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽനിന്നല്ലാതെ വിജയിച്ച ആദ്യത്തെ പ്രസിഡന്റാണ് അനുര കുമാര ദിസ്സനായക. എന്നാൽ 50% വോട്ട് നേടുന്നതിൽ ഉണ്ടായ […]
Read more

ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക്‌ 267 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഉപാധിരഹിത ബേസിക്‌ ഗ്രാന്റാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 187 കോടി രൂപ ലഭിക്കും. ജില്ലാ, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 6517 കോടി രുപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയത്‌.
Read more

ഉജ്ജ്വല വിജയം, ട്വന്റി ട്വന്റി പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിച്ച് ഇന്ത്യ

സെഞ്ചൂറിയന്‍: മൂന്നാം ടി20 യില്‍ ഉജ്ജ്വല വിജയം നേടി ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ച് വന്നു. ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ 11 റണ്‍സിനായിരുന്നു ടീം ഇന്ത്യയുടെ വിജയം. 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര കൈവിടില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു. നാളെ നടക്കുന്ന അവസാന മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനും സൂര്യകുമാറിനും സംഘത്തിനും കഴിയും. തിലക് വര്‍മയെന്ന ഇരുപത്തിരണ്ടുകാരന്റെ കന്നി അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറിയായിരുന്നു ഇന്നലത്തെ മത്സരത്തിന്റെ സവിശേഷത. […]
Read more

ഫോര്‍ട്ട്കൊച്ചിയില്‍ വിദേശ ടൂറിസ്റ്റ് ഓടയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി

ഫോര്‍ട്ട്കൊച്ചിയില്‍ തകര്‍ന്നുകിടന്ന ഓടയില്‍ വീണ് വിദേശ ടൂറിസ്റ്റിന്റെ പരുക്കേറ്റ സംഭവം നാണക്കേടെന്ന് ഹൈക്കോടതി. ഇങ്ങനെ ഒരു സംഭവം കേരളത്തിന് നാണക്കേടാണെന്നും മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവർ എന്താണ് കേരളത്തെ പറ്റിയും കൊച്ചിയെ പറ്റിയും ചിന്തിക്കുകയെന്നും നടക്കാന്‍പോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി വിമർശിച്ചു. വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുന്ന നഗരത്തിന്റെ അവസ്ഥയാണ് ഇതെന്നും നടക്കാന്‍പോലും പേടിക്കേണ്ട നാടായി മറുനാട്ടുകാര്‍ കരുതിയാല്‍ എങ്ങനെയാണ് ടൂറിസം ഇവിടെ വളരുകയെന്നും കോടതി ചോദിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.