Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരെ ദിലീപ് നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി.മെമ്മറി കാര്‍ഡ് പരിശോധനയുടെ മൊഴിപ്പകര്‍പ്പ് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് തള്ളിയത്.ദിലീപിന്റെ ആവശ്യത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ദിലീപിന്റെ വാദങ്ങള്‍ സാധൂകരിക്കാന്‍ കഴിയല്ല.മൊഴിപ്പകര്‍പ്പ് കൈമാറാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കും.സിംഗിള്‍ ബെഞ്ച് നല്‍കിയത് അനുബന്ധ ഉത്തരവാണ്.ഇതില്‍ ഇടപെടേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്. നിഷ്പക്ഷ അന്വേഷണം ഉറപ്പു വരുത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.സാക്ഷി മൊഴികള്‍ അറിയാന്‍ അതിജീവിതയ്ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മാസപ്പടി വിവാദം:ശശിധരന്‍ കര്‍ത്തയെ […]
Read more

മാസപ്പടി വിവാദം:ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി

കൊച്ചി:മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ആലുവയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍.ഉച്ചയ്ക്ക് ഒന്നരയോടെയാണ് എന്‍ഫോഴ്സ്മെന്റ് സംഘം കര്‍ത്തയുടെ വീട്ടിലെത്തിയത്.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ ശശിധരന്‍ കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചാണ് ശശിധരന്‍ കര്‍ത്ത ഹാജരാകാതിരുന്നത്. കളക്ഷനില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി നേരത്തെ സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറോളം നീണ്ടിരുന്നു. ഒരു വനിത ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ചോദ്യം […]
Read more

കളക്ഷനില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി

ഏറെ കാലമായി നഷ്ട്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം.ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കളക്ഷനില്‍ റെക്കോര്‍ഡിട്ടത്.8.57 കോടി രൂപയാണ് ഏപ്രില്‍ 15ന് കെഎസ്ആര്‍ടിസിയുടെ വരുമാനം.ഇതിന് മുന്‍പ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.14.36 ലക്ഷം കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്. […]
Read more

കലാലയങ്ങളില്‍ പുറമേനിന്നുള്ള കലാപരിപാടികളാകാം,കര്‍ശന വ്യവസ്ഥകളോടെ

കലാലയങ്ങളില്‍ പുറമേനിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങളുടെ കലാപരിപാടികള്‍ കര്‍ശനനിയന്ത്രണങ്ങളോടെ നടത്താമെന്ന് പുതിയ മാര്‍ഗനിര്‍ദേശം.കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പ്രതിഫലം നല്‍കേണ്ട കലാപരിപാടികള്‍ക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി.എന്നാല്‍, അഞ്ചു ദിവസംമുമ്പ് വിശദവിവരങ്ങള്‍ സ്ഥാപനമേധാവിയെ അറിയിച്ച് അനുമതി നേടണം.പരിപാടികളുടെ നടത്തിപ്പിനായി എല്ലാ കോളേജുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസ്‌ക് മാനേജ്മെന്റ് കമ്മിറ്റികള്‍ ഉണ്ടാക്കണം. 200 പേരില്‍ക്കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കമ്മിറ്റിയുടെ അനുമതി വേണം.അധ്യാപകരുടെ മേല്‍നോട്ടവും പോലീസ്, അഗ്‌നിരക്ഷാസേന,ആംബുലന്‍സ് സംവിധാനമുള്ള മെഡിക്കല്‍ സംഘം തുടങ്ങിയവയും സ്ഥാപനമേധാവി ഉറപ്പുവരുത്തണം. ഐപിഎലില്‍ […]
Read more

ഐപിഎലില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി കൊല്‍ക്കത്ത;തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കി ഷാരൂഖ് ഖാന്‍

കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.രാജസ്ഥാന്‍ റോയല്‍സുമായി നടന്ന മത്സരത്തില്‍ 223 റണ്‍സ് അടിച്ചുകൂട്ടിയിട്ടും കൊല്‍ക്കത്ത തോല്‍വി വഴങ്ങി.പിന്നാലെ താരങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍താരവുമായ ഷാരൂഖ് ഖാന്‍. ചില മത്സരങ്ങളില്‍ വിജയം നമുക്ക് അവകാശപ്പെട്ടതാണ്.മറ്റു ചില മത്സരങ്ങളില്‍ വിജയിക്കാന്‍ നമുക്ക് അവകാശമില്ല.രാജസ്ഥാനെതിരായ മത്സരത്തില്‍ നാം തോല്‍ക്കേണ്ടതല്ല.എല്ലാവരും നന്നായി കളിച്ചു.അതില്‍ എല്ലാവരും സന്തോഷിക്കണം.ഈ ഡ്രെസ്സിംഗ് റൂമില്‍ നാം എപ്പോഴും സന്തോഷത്തോടെയിരിക്കണം.വരാനിരിക്കുന്ന മത്സരങ്ങളിലെ വിജയത്തിന് നാം ഊര്‍ജ്ജസ്വലരായി ഇവിടെ […]
Read more

മോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവ് ഒരു കോടി;50 ലക്ഷം അനുവദിച്ച് ടൂറിസം വകുപ്പ്

തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് ചെലവായത് ഒരു കോടി രൂപ.ഇതില്‍ 50 ലക്ഷം രൂപ ആദ്യഘട്ടമായി ടൂറിസം വകുപ്പിന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.14,15 തിയ്യതികളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്.വിവിഐപി സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.തിരുവനന്തപുരം,തൃശൂര്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ മുന്‍ സി.ഐ തൂങ്ങിമരിച്ചനിലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി കേരളത്തില്‍ എത്തിയത്.ആലത്തൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ […]
Read more

വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ മുന്‍ സി.ഐ തൂങ്ങിമരിച്ചനിലയില്‍

കൊച്ചി:ബലാത്സംഗക്കേസില്‍ പ്രതിയായ മുന്‍ സി.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മലയിന്‍കീഴ് മുന്‍ സി.ഐ. എ.വി. സൈജുവിനെയാണ് എറണാകുളം അംബദ്കര്‍ സ്റ്റേഡിയത്തിന് സമീപമുളള മരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.വിവാഹ വാഗ്ദാനം നല്‍കി വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസില്‍ സൈജുവിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിരുന്നു.ഇയാളുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.ഇതിനിടെയാണ് മരണം.പോലിസെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. ഭര്‍ത്താവുമൊരുമിച്ച് വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019-ല്‍ ഒരു ശസ്ത്രക്രിയയ്ക്കായി നാട്ടിലെത്തിയിരുന്നു.ഈ സമയം ഇവരുടെ ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നതു സംബന്ധിച്ച […]
Read more

ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ;ജനജീവിതം സ്തംഭിച്ചു

ദുബായ്:ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ.ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഒരു ദിവസം കൊണ്ടുതന്നെ പെയ്തത്.പ്രധാന ഇടങ്ങളില്‍ ഉള്‍പ്പടെ വെള്ളക്കെട്ട് രൂക്ഷമാണ്.റോഡുകളിലും ഹൈവേകളിലും വെള്ളം കയറി.ഗതാഗതം താറുമാറായി.നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി.കനത്തമഴ മെട്രോ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യും,സിപിഐഎം പിന്തിരിപ്പന്‍ പാര്‍ട്ടി:വി ഡി സതീശന്‍ ജബല്‍ അലി സ്റ്റേഷനില്‍ 200ഓളം യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളമാണ്. ദുബായ് മാള്‍, മാള്‍ ഓഫ് […]
Read more

ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ;ജനജീവിതം സ്തംഭിച്ചു

ദുബായ്:ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ.ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഒരു ദിവസം കൊണ്ടുതന്നെ പെയ്തത്.പ്രധാന ഇടങ്ങളില്‍ ഉള്‍പ്പടെ വെള്ളക്കെട്ട് രൂക്ഷമാണ്.റോഡുകളിലും ഹൈവേകളിലും വെള്ളം കയറി.ഗതാഗതം താറുമാറായി.നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി.കനത്തമഴ മെട്രോ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യും,സിപിഐഎം പിന്തിരിപ്പന്‍ പാര്‍ട്ടി:വി ഡി സതീശന്‍ ജബല്‍ അലി സ്റ്റേഷനില്‍ 200ഓളം യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളമാണ്. ദുബായ് മാള്‍, മാള്‍ ഓഫ് […]
Read more

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യും,സിപിഐഎം പിന്തിരിപ്പന്‍ പാര്‍ട്ടി:വി ഡി സതീശന്‍

കണ്ണൂര്‍:സിപിഐഎം ജീവിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പുരോഗമന രാഷ്ട്രീയ കക്ഷിയെന്ന് പറയും.പക്ഷെ ഇപ്പോഴും പിന്തിരിപ്പന്‍ പാര്‍ട്ടിയാണ് സിപിഐഎം.സിപിഐഎം നേതാക്കള്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്നു.ബോംബ് നിര്‍മ്മിച്ചത് യുഡിഎഫ് പ്രവര്‍ത്തരെ ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. മാടായിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ചെടിച്ചട്ടികൊണ്ട് തല്ലിച്ചതച്ചപ്പോള്‍ മുഖ്യമന്ത്രി അക്രമികളെ പ്രോത്സാഹിപ്പിച്ചു.ബോംബ് നിര്‍മ്മിച്ചവരെയും മുഖ്യമന്ത്രി രക്ഷിക്കുകയാണ്.ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബോംബ് ഉണ്ടാക്കിയത്.ബോംബ് നിര്‍മ്മാണത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്.സ്പെഷ്യല്‍ ബ്രാഞ്ച്,ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഒളിപ്പിച്ചുവെച്ചുവെന്നും വി ഡി സതീശന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer