Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥന;ക്യൂവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തി ദ്രാവിഡ്

ബെംഗളൂരു:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ്.സാധാരണക്കാരനെ പോലെ ക്യൂവില്‍ നിന്നാണ് ദ്രാവിഡ് വോട്ട് രേഖപ്പെടുത്തിയത്.പിന്നാലെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ പരിശീലകന്‍ രംഗത്തെത്തി.ബെംഗളൂരുവിലാണ് മുന്‍ നായകന്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാനെത്തി;തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയില്‍ ജനാധിപത്യത്തില്‍ നമ്മുക്ക് ലഭിക്കുന്ന വലിയ അവസരമാണിതെന്ന് ദ്രാവിഡ് പറഞ്ഞു.സാധാരണക്കാരനെ പോലെ ക്യൂവില്‍ നില്‍ക്കുന്ന ദ്രാവിഡിന്റെ പ്രവര്‍ത്തിക്ക് സമൂഹമാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചു.ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയും […]
Read more

VVPAT മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവന്‍ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷന് ചില നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. രണ്ട് നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. വോട്ടിങ് മെഷീനില്‍ ചിഹ്നം ലോഡുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, ചിഹ്നം ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം എന്നതാണ് ഒരു നിര്‍ദേശം. കുറഞ്ഞത് 45 ദിവസമെങ്കിലും ഇത് സൂക്ഷിക്കണം.
Read more

വോട്ട് ചെയ്യാനെത്തി;തെരുവ് നായയുടെ കടിയേറ്റ സ്ത്രീ ആശുപത്രിയില്‍

പത്തനംതിട്ട:വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു.അടൂര്‍ മണക്കാല പോളിടെക്‌നിക് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.സ്ത്രീയെ അടൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

വാട്ട്‌സ്ആപ്പ് Vs ഇന്ത്യൻ ഗവൺമെൻ്റ്: പ്രശ്‌നം പരിഹരിക്കാൻ ഡൽഹി ഹൈക്കോടതി

സന്ദേശ എൻക്രിപ്ഷൻ ലംഘിക്കാൻ നിർബന്ധിതരായാൽ ഇന്ത്യയിൽ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത് അവസാനിപ്പിക്കുമെന്ന് വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അതിൻ്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നുവെന്നും അത് നിയമവിരുദ്ധമാണെന്നും കമ്പനി പറയുന്നു. 900 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യ, മെറ്റയുടെ (മുമ്പ് ഫേസ്ബുക്ക്) ഉടമസ്ഥതയിലുള്ള അതിൻ്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കോടതി ഉത്തരവിന് ശേഷം സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിതമാക്കുന്ന പുതിയ ഇന്ത്യൻ നിയമത്തിൽ നിന്നാണ് നിലവിലെ നിയമ തർക്കം ഉടലെടുക്കുന്നത്. വാട്ട്‌സ്ആപ്പും മെറ്റയും ഈ […]
Read more

ജയരാജന്‍ ജാവഡേക്കറെ കണ്ടതില്‍ തെറ്റില്ല, പിണറായി വിജയന്‍ പറഞ്ഞത് മുന്നറിയിപ്പാണ്; എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡക്കേറെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ഇ.പി. ജയരാജനെ തള്ളാതെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടെന്ന് നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം. ഇപ്പോള്‍ നടക്കുന്നതെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രാഷട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന എല്ലാ മേഖലയിലും നമ്മള്‍ ആരെയെല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഞാനും എം.എം. ഹസനും […]
Read more

ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം;മനസ്സ് തുറന്ന് ചിരിച്ച് കോലി

ഹൈദരാബാദ്:തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പുമായി റോയല്‍ ചലഞ്ചേഴ്‌സ്.മത്സരത്തിന് ശേഷം സൂപ്പര്‍താരം വിരാട് കോഹ്ലിയുടെ മനസ് തുറന്ന് ചിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.മത്സരത്തില്‍ കോഹ്ലി അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു.ഇനി എനിക്കൊന്ന് ഉറങ്ങണം എന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിസ് പ്രതികരിച്ചത്. ആദ്യം വോട്ട് ചെയ്തു,പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു കോഹ്ലി 43 പന്തില്‍ നിന്നാണ് താരം 51 റണ്‍സ് നേടിയത്.രജത് പാട്ടിദാറിന്റെ അര്‍ദ്ധ സെഞ്ച്വറി കൂടിയായപ്പോള്‍ ബെംഗളൂരു മികച്ച സ്‌കോറിലേക്ക് നീങ്ങി.മറുപടി പറഞ്ഞ സണ്‍റൈസേഴ്‌സ് നിരയില്‍ […]
Read more

ഇടതുപക്ഷ മുന്നണി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

മലപ്പുറം : ഇടതുപക്ഷ മുന്നണി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. അത് മന്ത്രിയായാലും നേതാക്കൾ ആയാലും. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തിൽ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവർത്തനം. യുഡിഎഫിനെ വിശ്വസിക്കാനാകില്ലെന്ന് ജനങ്ങൾക്കറിയാം. അതിനാൽ ജനം ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കും. ഇടതുപക്ഷമെന്താണെന്ന് ജനങ്ങൾക്കറിയാം. ഇടതുപക്ഷം ശ്വസിക്കുന്ന വായുവിൽ പോലും മതവർഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്. അത് അവസാന ശ്വാസം വരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read more

‘ഇത്തവണ താമര വിരിയിക്കും,; ആദ്യമായി തനിക്ക് തന്നെ വോട്ട് ചെയ്‌തെന്ന് സുരേഷ് ഗോപി

ഇത്തവണ തൃശ്ശൂരിലെ ജനങ്ങള്‍ താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആദ്യമായാണ് എനിക്കുതന്നെ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചതെന്നും വോട്ടുചെയ്തശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കുടുംബ സമേതം അതിരാവിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു സുരേഷ് ഗോപി. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്.
Read more

ആദ്യം വോട്ട് ചെയ്തു,പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം:മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.
Read more

ആദ്യം വോട്ട് ചെയ്തു,പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം:മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer