Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ഓപ്പറേഷൻ റാഹത് ” ടീസർ പൂജ

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിനെ നായക കഥാപാത്രമാക്കിമേജർ രവി സംവിധാനം ചെയ്യുന്ന “ഓപ്പറേഷന്‍ റാഹത് ” എന്ന ചിത്രത്തിൻ്റെടീസർ പൂജാ സ്വിച്ചോൺ കർമ്മം, പാലാരിവട്ടം റോയൽ വിഷൻ സ്റ്റുഡിയോയിൽ വെച്ച് നിർവ്വഹിച്ചു.സംവിധായകൻ മേജർ രവി സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ നിർമ്മാതാവ് അനൂപ് മോഹൻ ക്ലാപ്പടിച്ചു. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മേജർ രവി ഒരുക്കുന്ന “ഓപ്പറേഷന്‍ റാഹത് “എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, നാളുകൾക്ക് മുമ്പ് റിലീസായത് ഏറേ ശ്രദ്ധേയമായിരുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ […]
Read more

ജോസ്‌മോൻ സത്യം തിരിച്ചറിഞ്ഞു

ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും വലിയ താമശയാണ് ഇന്ന് കോട്ടയം പ്രസ് ക്ലബില്‍ ജോസ് കെ മാണി നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞത്.ഇടത് മുന്നണി തെറ്റ്തിരുത്താന്‍ തയ്യാറാവണം, ഇടത്പക്ഷത്തെ സ്‌നേഹിക്കുന്നവര്‍ ഇടത്പക്ഷ ജനാധിപത്യമുന്നണിയില്‍ നിന്ന് അകന്ന് പോകുകയാണ് എന്നൊക്കെ വടിവൊത്ത ഭാഷയിൽ പറഞ്ഞുകേൾക്കുമ്പോൾ, തീര്‍ച്ചയായിട്ടും ജോസ് കെ മാണി ആ ഒരു സത്യം തിരിച്ചറിഞ്ഞതില്‍ രാഷ്ട്രീയ കേരളം ഏറെ സന്തോഷിക്കുന്നു.കാരണം നാളിതുവരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലകൊണ്ടത് അഴിമതിക്കും മുതലാളിത്തതിനുമെതിരെയാണ്. എന്നാല്‍ അഴിമതിക്കും മുതലാളിത്തത്തിനുമെതിരെ നില്‍ക്കുന്ന […]
Read more

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ പോഷകാഹാര വിവരങ്ങൾ വലുതാക്കി തന്നെ എഴുതണം;എഫ്എസ്എസ്എഐ

പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ പോഷകാഹാര വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മൊത്തം ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ കട്ടിയിൽ വലുതാക്കി എഴുതണമെന്നാണ് എഫ്എസ്എസ്എഐ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത്. എഫ്എസ്എസ്എഐ ചെയർപേഴ്‌സൺ അപൂർവ ചന്ദ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് തീരുമാനം. 2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ചട്ടങ്ങളിലെ ഭേദഗതി യോഗം അംഗീകരികരിച്ചു.ഉപഭോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന ഉൽപ്പന്നത്തിൻ്റെ പോഷകമൂല്യം നന്നായി മനസിലാക്കൻ […]
Read more

ഇന്ത്യന്‍ 2-വിന്റെ തെലുങ്ക് പതിപ്പ് ഭാരതീയുഡു 2 വിന് ലഭിച്ചത് കോടികള്‍

കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 സിനിമയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂലൈ 12നാണ്.ഭാരതീയുഡു 2 എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുക.തെലുങ്കില്‍ മൊഴിമാറ്റി വരുന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത് 24 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ 2 ആകെ ഇരുന്നൂറ് കോടി രൂപ ബജറ്റിലെത്തുമ്പോള്‍ കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. എസ് ഷങ്കറാണ് സംവിധാനം നിര്‍വഹിക്കുന്നത്.ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്. നടന്‍ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, […]
Read more

ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കി -വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ കുടിവെള്ള വിതരണരംഗത്ത് അദ്ഭുതകരമായ മാറ്റം ഉണ്ടാക്കേണ്ട ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഞ്ച് വര്‍ഷം കൊണ്ട് നാലിലൊന്ന് തുക പോലും ചെലവഴിച്ചില്ലെന്നും പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല ശുദ്ധവായുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തുന്നതിന് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് വി.ഡി. സതീശന്‍റെ വിമർശനം. 44,715 കോടി രൂപയുടെ ജലജീവന്‍ പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. 5 വര്‍ഷം പൂര്‍ത്തിയായപ്പോള്‍, 9,410 കോടി മാത്രമാണ് രണ്ട് സര്‍ക്കാറുകളും കൂടി […]
Read more

സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു

കാസര്‍കോഡ്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി വിഭാഗം) കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു.കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയായിരുന്നു.ഖുറായിലെ സയ്യിദ് ഫള്ല്‍ ഇസ്ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം,സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ […]
Read more

കാക്കനാട്ടെ ഫ്ലാറ്റിലെ താമസക്കാർക്ക് ഛര്‍ദി; ആസ്‌ട്രോ, റോട്ട വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തി

തിരുവനന്തപുരം∙ കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാകാൻ കാരണമായത് ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന ആസ്‌ട്രോ, റോട്ട വൈറസുകളുടെ സാന്നിധ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയില്‍. ഫ്ലാറ്റിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും പരിശോധനയ്ക്ക് വിധേയമാക്കിയ കുടിവെള്ള സാംപിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഓവര്‍ ഹെഡ് ടാങ്കുകളിലെയും ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നുള്ള ടാങ്കുകളിലെയും ശുചീകരണവും ക്ലോറിനേഷനും ശരിയായ രീതിയില്‍ നടത്തിയിരുന്നില്ലെന്നും കണ്ടെത്തി. രോഗബാധ തടയുന്നതിനായി ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായും ഫ്ലാറ്റിലെ ഉത്തരവാദിത്തപ്പെട്ടവരുമായും സഹകരിച്ച് […]
Read more

സംസ്ഥാനത്ത് മഴ മുന്നറിപ്പില്‍ മാറ്റം;രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ […]
Read more

ആർത്തവ അവധി സ്ത്രീകൾക്ക് ജോലിനൽകുന്നതിൽ തൊഴിലുടമകൾക്ക് താത്പര്യം ഇല്ലാതാക്കിയേക്കും- ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: വനിതകൾക്ക് ജോലിനൽകുന്നതിൽ തൊഴിലുടമകൾക്ക് താൽപര്യം ഇല്ലാതാക്കാൻ ആർത്തവ അവധി ഇടയാക്കിയേക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.അതേസമയം, ആര്‍ത്തവ അവധി അനുവദിച്ചാല്‍ കൂടുതല്‍ വനിതകള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇക്കാര്യത്തതില്‍ സമഗ്രമായ ഒരു നയം രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് […]
Read more

ഇനി വൈകല്യത്തെ കളിയാക്കുന്ന സിനിമകള്‍ വേണ്ട;സുപ്രീംകോടതി

സിനിമകളിലും,ഡോകുമെന്ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭിന്നശേഷിക്കാരുടെ നേട്ടങ്ങള്‍ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സിനിമയടക്കം ദൃശ്യമാധ്യമങ്ങള്‍ക്ക് സുപ്രീംകോടതി മാര്‍ഗ്ഗ രേഖ പുറത്തിറക്കി. ഏഴ് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്.സിനിമകള്‍ക്ക് പ്രദര്‍ശനം അനുവദിക്കുന്നതിന് മുന്‍പ് ഈക്കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് സെന്‍സര്‍ബോര്‍ഡ് ഉറപ്പാക്കണം.
Read more
Advertisement
WhiteswanTV Footer