Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

അമ്മായിയമ്മ വ്യാജഡോക്ടറെന്ന് മരുമകളുടെ പരാതി; ക്ലിനിക്കിനെതിരേ അന്വേഷണം

ആലപ്പുഴ: പത്താംക്ലാസ് പാസാകാത്ത സ്ത്രീ ഡോക്ടര്‍ ചമഞ്ഞ് ചികിത്സനടത്തുന്നെന്ന പരാതിയില്‍ പോലീസ് അന്വേഷണം. ആലപ്പുഴ മാമ്മൂട്, കൊറ്റംകുളങ്ങര എന്നിവിടങ്ങളില്‍ ക്ലിനിക്ക് നടത്തുന്ന സ്ത്രീക്കെതിരേയാണ് അന്വേഷണം. യോഗ്യതയുള്ള ഡോക്ടറില്ലാത്ത സമയത്താണ് ഇവര്‍ സ്വയം ഡോക്ടര്‍ചമഞ്ഞു ചികിത്സ നടത്തുന്നതെന്നാണു പരാതി. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ ക്ലിനിക്ക് നടത്തുന്ന സ്ത്രീക്ക് യോഗ്യതയോ ലൈസന്‍സോ ഇല്ലെന്നു വ്യക്തമായതായാണു വിവരം. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ആലപ്പുഴ നോര്‍ത്ത് പോലീസിനോടു നിര്‍ദേശിച്ചു. സംഭവത്തില്‍ ഉടന്‍ പോലീസ് […]
Read more

കൂടുതല്‍ താരങ്ങള്‍ ടീമിനൊപ്പം ചേരുന്നത് കരുത്ത് പകരും;ശുഭ്മന്‍ ഗില്‍

സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസണും ഇടം കയ്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളും ഹരാരെയില്‍ എത്തിക്കഴിഞ്ഞു.ഇതോടെ ഇരുവരെയും ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമിനുള്ളില്‍ ആശയകുഴപ്പവമുണ്ട്.എന്നാല്‍ കൂടുതല്‍ താരങ്ങള്‍ ടീം തിരഞ്ഞെടുപ്പിന് ലഭ്യമാകുന്നത് നല്ലതാണെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ പ്രതികരണം.കൂടുതല്‍ താരങ്ങള്‍ ടീമിനൊപ്പം ചേരുന്നത് കരുത്ത് പകരും.ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചു. ആദ്യ മത്സരത്തില്‍ സമ്മര്‍ദ്ദ ഘട്ടം കൈകാര്യം ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇന്ത്യന്‍ […]
Read more

പ്ലസ് വൺ സപ്ലിമെന്ററി പ്രവേശനം; ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം∙ ഈ അധ്യയന വർഷത്തെ പ്ലസ്‌ വൺ സപ്ലിമെന്ററി പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ആകെ ലഭിച്ച 57,712 അപേക്ഷകളിൽ 57,662 എണ്ണം അലോട്മെന്റിനായി പരിഗണിച്ചു. ഈ അപേക്ഷകളിൽ 30,245 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്.22,729 സീറ്റുകളിൽ ഒഴിവുണ്ടെങ്കിലും ഭൂരിപക്ഷവും തെക്കൻ മധ്യജില്ലകളിലാണ്. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് ആകെ ലഭിച്ച 16881 അപേക്ഷകളിൽ 16,879 അപേക്ഷകളാണ് അലോട്മെന്റിനായി പരിഗണിച്ചത്. മലപ്പുറത്തിന് 6999 സീറ്റുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും 9880 അപേക്ഷകർക്ക് ഇനിയും സീറ്റ് ലഭിക്കാനുണ്ട്. ജില്ലയിൽ 89 ഒഴിവുകളാണ് ഇനി […]
Read more

റഷ്യ സന്ദര്‍ശനത്തില്‍ നരേന്ദ്ര മോദി;ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചക്കോടി പ്രധാന ഉച്ചക്കോടി

മോസ്‌കോ:മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം റഷ്യന്‍ സന്ദര്‍ശനം നടത്തി നരേന്ദ്ര മോദി.ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലെ പ്രധാന അജണ്ട.റഷ്യ – യുക്രൈന്‍ സംഘര്‍ഷം തുടങ്ങിയ ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം എന്ന നിലയില്‍, അക്കാര്യമടക്കം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി ചര്‍ച്ച നടത്തും.റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് നരേന്ദ്ര മോദിക്ക് അത്താഴ വിരുന്ന് നല്‍കും.നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടി നടക്കും. റഷ്യ യുക്രയിന്‍ സംഘര്‍ഷമടക്കമുള്ള ലോക […]
Read more

പി.എസ്.സി. അംഗത്വം ലഭിക്കാൻ കോഴ: പ്രസിഡന്റിന് കത്ത്

തിരുവനന്തപുരം: പി.എസ്.സി. അംഗത്വം വില്‍ക്കാന്‍ പണപ്പിരിവ് നടത്തുന്നുവെന്ന് ജനതാദള്‍-എസിലും പരാതി. ജെ.ഡി.എസിന് അനുവദിച്ച പി.എസ്.സി. അംഗത്വം ഒരുവര്‍ഷത്തോളമായിഒഴിഞ്ഞുകിടക്കുകയാണ്.ജെ.ഡി.എസുമായി ബന്ധമില്ലാത്ത ഒരാളെ പി.എസ്.സി. അംഗമാക്കാന്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് സംസ്ഥാന നിര്‍വാഹകസമിതിയിലെ ഒരുവിഭാഗം ആരോപിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയോഗത്തില്‍ അറിയിക്കുകയും സംസ്ഥാനപ്രസിഡന്റ് മാത്യു ടി. തോമസിന് കത്തുനല്‍കുകയും ചെയ്തിരുന്നു. നിര്‍വാഹകസമിതി അംഗങ്ങളടക്കം ആറുപേരാണ് കത്തില്‍ ഒപ്പിട്ടത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള പാര്‍ട്ടിപ്രതിനിധിയെയും നിശ്ചയിക്കാനായിട്ടില്ല. ഇതിലും ചില നേതാക്കളുടെ രഹസ്യതാത്പര്യമുണ്ടെന്ന കുറ്റപ്പെടുത്തലും കെ. മനോജ്, സുഭാഷ് അയ്യോത്ത്, ടി. ഭാസ്‌കരന്‍, കെ. സാജന്‍, […]
Read more

‘നീറ്റ്’ ക്രമക്കേട് ഇന്ന് സുപ്രീം കോടതിയില്‍;പരിഗണിക്കുക 26 ഹര്‍ജികള്‍

ന്യൂഡല്‍ഹി:നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.പരീക്ഷ റദ്ദാക്കുക, ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ വിശദമായ അന്വേഷണം നടത്തുക, പുനഃപരീക്ഷ അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഇന്ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.മൊത്തം 26 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക. പുനഃപരീക്ഷ വേണ്ട എന്ന് ആവശ്യപ്പെട്ടും ഹര്‍ജികള്‍ വന്നിട്ടുണ്ട്. കൗണ്‍സിലിങ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരില്‍ ചിലര്‍ ഉന്നയിച്ചിരുന്നെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല.അതിനിടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്നോടിയായി […]
Read more

സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം

തിരുവനന്തപുരം:സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം രൂക്ഷമാകുന്നു.സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മൂല്യമുള്ള നാല് ലക്ഷം മുദ്രപത്രം വേണമെന്നാണ് ഏകദേശ കണക്ക്.പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി 200 രൂപയുടെ മുദ്രപത്രം കിട്ടാനേയില്ല.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുളളത്.1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല. വീട്ട് വാടക, വസ്തു വില്‍പ്പന മുതല്‍ ഭൂരിഭാഗം ഉടമ്പടികള്‍ക്കും നോട്ടറി സാക്ഷ്യപ്പെടുത്തലിനും 200 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്.എന്നാല്‍ അവ കിട്ടാതായതോടെ ഉടമ്പടികള്‍ 500 രൂപയുടെ മുദ്രപത്രത്തിലും പിന്നീട് 1000 […]
Read more

ടിപി വധക്കേസ്; കുറ്റവാളികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരായ കുറ്റവാളികളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒന്നു മുതൽ എട്ടുവരെ പ്രതികളാണ് ശിക്ഷയിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്. 12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതികളുടെ ആവശ്യം. കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് […]
Read more

മാന്നാർ കലയുടെ കൊലപാതകം :കലയുടെ മൃതദേഹം കണ്ടിരുന്നെന്ന് അയൽവാസി

ആലപ്പുഴ: പതിനഞ്ചുവർഷം മുൻപ് ഇരമത്തൂരിൽനിന്നു കാണാതായ കല എന്ന യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ. മൃതദേഹം കണ്ടിരുന്നെന്ന് കലയുടെ ഭർത്താവ് അനിലിന്റെ അയൽവാസിയായ വിനോദ് ഭവനിൽ സോമൻ ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.സംഭവത്തെക്കുറിച്ച് സോമൻ പറയുന്നത്: അക്കാലത്ത് ഇരമത്തൂരിലെ ഐക്കര ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്നു താൻ. കൊല്ലത്തുനിന്ന് രാത്രി പതിനൊന്നരയോടെ എത്താറുള്ള പാൽവണ്ടിയുംകാത്ത് സംഭവദിവസം കടയിൽത്തന്നെ കിടക്കുകയായിരുന്നു. ഇപ്പോൾ കേസിൽ മാപ്പുസാക്ഷിയും വാദിയുമായ സുരേഷ്‌കുമാർ രാത്രി പന്ത്രണ്ടരയോടെ കടയിലെത്തി തന്നെ വിളിച്ചുണർത്തി ഒരു സഹായംചെയ്യണമെന്ന് അഭ്യർഥിച്ചു. താനന്ന് […]
Read more

2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പില്‍ ഒന്നാമനായി മൊഹ്സിന്‍ പറമ്പന്‍

 കൊച്ചി:ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ രണ്ടാം റൗണ്ടിലെ ആദ്യ റേസിലും പ്രകടന മികവ് തുടര്‍ന്ന് ഹോണ്ട റേസിംഗ് ഇന്ത്യ ടീം. ശനിയാഴ്ച നടന്ന എന്‍എസ്എഫ്250ആര്‍ വിഭാഗം ആദ്യ റേസില്‍ മലയാളി താരം മൊഹ്സിന്‍ പറമ്പന്‍ ഒന്നാമതെത്തി. മൊഹ്സിന് പിന്നാലെ പ്രകാശ് കാമത്ത് രണ്ടാം സ്ഥാനവും എ.എസ് ജെയിംസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആറ് ലാപ്പ് റേസില്‍ തന്‍റെ ആധിപത്യം തെളിയിച്ചാണ് 22കാരനായ മൊഹ്സിന്‍ 11:24.301 എന്ന മൊത്തം റേസ് സമയത്തില്‍ ഫിനിഷിംഗ് ലൈന്‍ മറികടന്നത്. […]
Read more
Advertisement
WhiteswanTV Footer