Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണം;ഉത്തരവുമായി വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം:ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍.സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.അന്ന് മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്.റിപോര്‍ട്ട് പുറത്ത് വിടാത്ത ഉദ്യോഗസ്ഥ നിലപാടിനെ കമ്മീഷന്‍ വിമര്‍ശിച്ചു.മുന്‍ വിധിയോടെയാണ് സാംസ്‌കാരിക വകുപ്പ് വിവരങ്ങള്‍ നിഷേധിച്ചതെന്നും വിവരാവകാശ കമ്മീഷന്‍ ചൂണ്ടികാട്ടി. ആര്‍ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ […]
Read more

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില പടിപടിയായി കുതിച്ചുയരുന്നത്. ഡോളറിന്റെ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ ചില രാജ്യങ്ങള്‍ ഡി ഡോളറൈസേഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ശേഖരിക്കുന്നത് […]
Read more

എംഎല്‍എയ്‌ക്കെതിരെയുള്ള എല്‍ഡിഎഫ് നിലപാട് അപഹാസ്യം; പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രം – യു ഡി എഫ്

പാലാ:പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായ ദയനീയ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇടതുമുന്നണി ഇപ്പോള്‍ പുകമറ സൃഷ്ടിക്കാന്‍ എംഎല്‍എ ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി.കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസില്‍ എംഎല്‍എയുടെ നിരപരാധിത്വം തെളിയും.അതോടുകൂടി ഈ ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്യും.ജനാധിപത്യത്തോടും ജുഡീഷ്യറിയോടും ഉള്ള അവഹേളനമായി മാത്രമേ ഇടത് നിലപാടിനെ കാണാന്‍ കഴിയുള്ളൂ എന്നും എംഎല്‍എ മാണി സി കാപ്പനെതിരെ വ്യക്തിപരമായി നടക്കുന്ന ഈ നീക്കത്തെ യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. മാണി സി […]
Read more

ഹാഥ്‌റസ് ദുരന്തം;ബോലെ ഭാഭയുടെ സഹായി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ഉണ്ടായ അപകടത്തില്‍ ആള്‍ ദൈവമായ ബോലെ ഭാഭയുടെ സഹായി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍.ഡല്‍ഹിയില്‍ നിന്നാണ് മധുകറിനെ അറസ്റ്റ് ചെയ്ത്.പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഹാഥ്‌റസിലേക്ക് കൊണ്ടുവരികയാണെന്ന് പൊലീസ് അറിയിച്ചു.ഹാഥ്‌റസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സത്സംഘത്തിന്റെ മുഖ്യ സംഘാടകനായ മധുകറാണ് പ്രധാനപ്രതി.ചികിത്സയിലായിരുന്ന തന്റെ കക്ഷി ഡല്‍ഹിയിലെത്തി കീഴടങ്ങിയതായി മധുകറിന്റെ അഭിഭാഷകന്‍ എ പി സിങ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഹാഥ്‌റസ് അപകടം നടന്നതിന് ശേഷം ആള്‍ദൈവം ഭോലെ ബാബയുടെ വാഹനം […]
Read more

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മ​സൂ​ദ് പെ​സ​ഷ്കി​യാ​ന് ജയം

തെഹ്റാൻ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാ​ർ​ല​മെ​ന്റം​ഗം ​മസൂ​ദ് പെ​സ​ഷ്കി​യാ​ന് വിജയം. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ഈ​ദ് ജ​ലീ​ലി​യെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇറാൻ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്കിയാനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. പെസഷ്കിയാന് 16.3 മില്യൺവോട്ടുകൾ ലഭിച്ചപ്പോൾ ജലിലിക്ക് 13.5 മില്യൺവോട്ടുകൾ മാത്രമാണ് ലഭിച്ചത്. ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ജൂ​ൺ 28ന് ​ന​ട​ന്ന ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളി​ങ് ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​റാ​നി​ലെ നി​യ​മ​പ്ര​കാ​രം […]
Read more

പാരീസിലെ ഗാലറീസ് ലഫായെറ്റിലെ ഫ്ളാഗ്ഷിപ് സ്റ്റോറില്‍ യുപിഐ സേവനം ആരംഭിച്ചു

കൊച്ചി:ലോകോത്തര ഷോപ്പിങിന്‍റെ പേരില്‍ അറിയപ്പെടുന്ന പാരീസിലെ ഗാലറീസ് ലഫായെറ്റിലെ പതാക വാഹക സ്റ്റോറില്‍ യുപിഐ സൗകര്യം ഏര്‍പ്പെടുത്തി. എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സ് ഫ്രാന്‍സിലെ ഇ-കോമേഴ്സ് സുരക്ഷാ, പ്രോക്സിമിറ്റി പെയ്മെന്‍റ് രംഗത്തെ മുന്‍നിരക്കാരായ ലൈറയുമായുള്ള സഹകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് അവരുടെ പാരീസ് അനുഭവങ്ങള്‍ കൂടുതല്‍ മനോഹരമാക്കും വിധം ചരിത്രപ്രാധാന്യമുള്ള ഈ ആഡംബര ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ ഇനി സാധിക്കും. ഈഫല്‍ ടവറിലെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ യുപിഐ […]
Read more

വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക അവബോധം വളര്‍ത്താന്‍ ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ സെഹേര്‍ പ്രോഗ്രാം

കൊച്ചി:വനിതാ സംരംഭകര്‍ക്കിടയിലെ സാമ്പത്തിക അവബോധം വര്‍ധിപ്പിക്കാനായി ട്രാന്‍സ്യൂണിയന്‍ സിബിലും വിമന്‍ എന്‍റര്‍പ്രണര്‍ഷിപ് പ്ലാറ്റ്ഫോമും സഹകരിച്ച് സെഹേര്‍ പദ്ധതിക്കു തുടക്കം കുറിച്ചു. കൂടുതല്‍ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും സാധ്യതയുണ്ടാക്കുന്ന വിധത്തില്‍ സാമ്പത്തിക സേവനങ്ങളും വായ്പകളും പ്രയോജനപ്പെടുത്താന്‍ സംരംഭകരെ പ്രാപ്തരാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. വനിതാ സംരംഭകര്‍ക്കു പിന്തുണ നല്‍കാനായി നീതി ആയോഗിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പൊതു-സ്വകാര്യ സഹകരണത്തോടെയുള്ള ഉദ്യമമാണ് വിമണ്‍ എന്‍റര്‍പ്രൊണര്‍ഷിപ്പ് പ്രോഗ്രാം. സെഹേര്‍ പദ്ധതിയുടെ ഉദ്ഘാടനം വിമന്‍ എന്‍റര്‍പ്രണര്‍ഷിപ് പ്ലാറ്റ്ഫോം മിഷന്‍ ഡയറക്ടറും നിതി ആയോഗ് പ്രിന്‍സിപ്പല്‍ സാമ്പത്തിക […]
Read more

കൂടോത്രത്തിൽ വിശ്വസിക്കുന്ന കോൺഗ്രസ് നേതാക്കൾ, കേരളീയ സമൂഹത്തിന്‍റെ അപചയത്തിൻറെ ദൃഷ്ടാന്തം; കെകെ ഷൈലജ

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ(കെ. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും)കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഎം നേതാവ് കെകെ ഷൈലജ ടീച്ചർ വിമർശിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ജവഹർലാൽ […]
Read more

വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തുന്നത് മെസ്കിന്റെ മദർഷിപ്പ്

വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പൽ. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. കപ്പലിൽ രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുണ്ടാവും. വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി ആറ് ദിവസം മാത്രം. വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് നിസ്സാര കപ്പൽ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയുടെ ചരക്ക് കപ്പലാണ്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. കപ്പലിൽ രണ്ടായിരം […]
Read more

അടുത്ത നാല് ദിവസം മഴയുണ്ടാകും; നാലുജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്

അടുത്ത നാല് ദിവസം സംസ്ഥാനത്ത് കാലവര്‍ഷം സജീവമായേക്കും. നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ച ഒന്‍പത് ജില്ലകളിലാണ് മഴമുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ […]
Read more
Advertisement
WhiteswanTV Footer