കൊച്ചി: ഭവന വായ്പ, ബിസിനസ്സ് വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളുള്ള ഉപഭോക്താക്കൾക്കായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് പുതിയ 10 വർഷത്തെ ലൈഫ് കവർ അവതരിപ്പിച്ചു. ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് പ്ലസ് എന്ന പേരിലാണ് പുതിയ പോളിസി പുറത്തിറക്കിയിരിക്കുന്നത്.
നിർദ്ദിഷ്ട കാലാവധിയുള്ള ബിസിനസ്സ് വായ്പകളെടുക്കുന്ന സ്വയം തൊഴിൽ ചെയ്യുന്നവർക്കും, ഭവന വായ്പ എടുത്തിട്ടുള്ളവർക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താൻ ആസൂത്രണം ചെയ്യുന്ന മാതാപിതാക്കൾക്കും ഈ പോളിസി ഏറെ പ്രയോജനകരമാണ്. 10 വർഷത്തെ പോളിസി കാലാവധിയിലുടനീളം ലൈഫ് കവർ തുകയിൽ യാതൊരു മാറ്റവുമില്ലാതെ സ്ഥിരമായി തുടരും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വായ്പാ ബാധ്യതകൾ തീർക്കാനും മറ്റ് ഭാവി ആവശ്യങ്ങൾ നിറവേറ്റാനും കുടുംബങ്ങൾക്ക് ഈ മുഴുവൻ തുകയും ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നു.




