Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

‘അന്യവര്‍ഗ വിഭാഗങ്ങള്‍’ എസ് എഫ് ഐ-യുടെ ചാപല്യം;എ കെ ബാലന്‍

സിപിഎമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനും കൂനിന്‍ മേല്‍ കുരു എന്ന പോലെയാണ് എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടന.തുടര്‍ഭരണത്തില്‍ കയറി വിവാദങ്ങളില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാരിന് അടിക്കടി തലവേദന സൃഷ്ട്ടിക്കാനുളള ഒരവസരവും കുട്ടി സഖാക്കള്‍ പാഴാക്കില്ല.എസ് എഫ് ഐയുടെ വിപ്ലവ സിങ്കങ്ങളായ സഖാക്കളുടെ പോരാട്ടഗാഥയിലേക്കുളള ഏറ്റവും പുതിയ ഏടാണ് കൊയിലാണ്ടി ഗുരുദേവ കോളേജിലെ എസ്എഫ് ഐ സംഘര്‍ഷം. കോളേജ് പ്രിന്‍സിപ്പാലിനെ എസ്എഫ് ഐ നേതാക്കള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം […]
Read more

ഗവര്‍ണ്ണര്‍ പോരിനുതന്നെ

രാജേഷ് തില്ലങ്കേരി ഒരിടവേളയ്ക്ക് ശേഷം കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും -സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് ശക്തിയേറുന്നു. കേരളത്തിലെ സര്‍വ്വകലാശാലകളിലെ വി സി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും  ഗവര്‍ണറും വീണ്ടും നേരിട്ട് കൊമ്പു കോര്‍ത്തിരിക്കയാണ്. സര്‍വ്വകലാശാലകളില്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനായി ഗവര്‍ണര്‍ സ്വന്തം നിലയില്‍ നീക്കം തുടങ്ങിയതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു വീണ്ടും പ്രസ്താവനയുമായി രംഗത്തുവന്നത്.സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗങ്ങളെ അയക്കണമെന്നും അല്ലെങ്കില്‍ രാജ്ഭവന്‍ വിസി നിയമന നടപടികളുമായി മുന്നോട്ട്  പോവുമെന്ന് […]
Read more

രാജ്യത്തിന്റെ സ്വപ്‌നപദ്ധതി ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ

ബെംഗളുരു:ഇന്ത്യയുടെ സ്വപ്നപദ്ധതിയായ സ്വന്തം സ്‌പേസ് സ്റ്റേഷനായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.നാസയുടെ സ്‌പേസ് സയന്റിസ്റ്റ് സുനിതാ വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയതടക്കമുള്ളവ പാഠമാക്കിയാകും ഗഗന്‍യാന്‍ പദ്ധതിയുടെ ഡിസൈന്‍. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വിക്ഷേപിക്കുന്ന നൈസാര്‍ എന്ന ഉപഗ്രഹത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്നും എസ് സോമനാഥ് വ്യക്തമാക്കി. നമ്മുടെ സ്വന്തം സ്‌പേസ് സ്റ്റേഷന്‍ എന്ന സ്വപ്നപദ്ധതിയുടെ നിര്‍മ്മാണവും ലോഞ്ചിന്റേയും ആദ്യഘട്ടം 2028ല്‍ ചെയ്യണമെന്നാണ് പദ്ധതിയിടുന്നത്. 2035ഓടെ […]
Read more

ഡെങ്കിപ്പനി രണ്ടാമതും വന്നാൽ സങ്കീർണമാകും; ജാഗ്രത

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്.അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്.ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്.ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും.എന്നാല്‍ അതേ വ്യക്തിക്ക് […]
Read more

പരീക്ഷകള്‍ക്ക് മണിക്കൂറുകള്‍ മാത്രം;ദില്ലി സര്‍വ്വകലാശാലയിലെ എല്‍എല്‍ബി പരീക്ഷകളും മാറ്റിവെച്ചു

ദില്ലി സര്‍വ്വകലാശാലയിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെച്ചു.രാജ്യത്ത് നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് എല്‍എല്‍ബി പരീക്ഷകളും മാറ്റിവെച്ചത്.ഇന്ന് തുടങ്ങേണ്ടിയിരുന്ന 2,4,6 സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റി വെച്ചത്.പരീക്ഷക്ക് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മാറ്റി വെക്കുന്നതായി വിസി ഉത്തരവിറക്കിയത്.ജൂലൈ 19ലേക്കാണ് മാറ്റിയത്.
Read more

ഇരിട്ടിയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: പടിയൂരിൽ ചൊവ്വാഴ്ച ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂർ സിബ്ഗ കോളേജ് ബിരുദ വിദ്യാർഥിനി ചക്കരക്കൽ നാലാം പീടികയിലെ സൂര്യ (23) യുടെ മൃതദേഹമാണ് കണ്ടെടുത്തത്. പൂവം കടവിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. മറ്റൊരു വിദ്യാർഥിനി എടയന്നൂർ തെരൂരിലെ ഷഹർബാനയുടെ (28) മൃതദേഹം രാവിലെയോടെ കണ്ടെത്തിയിരുന്നു.പഴശ്ശി ജലസംഭരണിയുടെ പടിയൂർ പൂവംകടവിലാണ് വിദ്യാർഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്നിരക്ഷാസേനാ വിഭാഗങ്ങളിൽനിന്നുള്ള സ്കൂബാ സംഘത്തിന്റെയും മേഖലയിൽനിന്നുള്ള മുങ്ങൽ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തിൽ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം […]
Read more

മേയാന്‍ പോയ പശുക്കള്‍ ചത്ത നിലയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാലക്കാട്:കിഴക്കഞ്ചേരിയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്.പുറത്ത് മേയാന്‍ വിട്ട പശുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം.
Read more

സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുഴുവന്‍ ഇസഡ്8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ പ്രീമിയം അനുഭവത്തിനായി […]
Read more

യുഎഇയില്‍ ക്യുആര്‍ പെയ്മെന്‍റിനായി എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലുമായി സഹകരിക്കും

കൊച്ചി:യുഎഇയിലെ കച്ചവട സ്ഥാപനങ്ങളില്‍ ക്യു ആര്‍ കോഡിന്‍റെ അടിസ്ഥാനത്തില്‍ യുപിഐ പണമടക്കല്‍ സാധ്യമാക്കാന്‍ എന്‍പിസിഐ ഇന്‍റര്‍നാഷണല്‍ പെയ്മെന്‍റ്സും നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണലും പങ്കാളിത്തമാരംഭിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയില്‍ ഡിജിറ്റല്‍ കോമേഴ്സ് സംവിധാനങ്ങള്‍ ഒരുക്കുന്ന രംഗത്തെ മുന്‍നിരക്കാരാണ് നെറ്റ് വര്‍ക്ക് ഇന്‍റര്‍നാഷണല്‍. നെറ്റ് വര്‍ക്കിന്‍റെ യുഎഇയിലുള്ള പിഒഎസ് ടെര്‍മിനലുകള്‍ വഴിയാകും ഈ സൗകര്യം ലഭ്യമാക്കുക. യുഎഇയിലെ നിലവിലുള്ള യുപിഐ സ്വീകാര്യത കൂടുതല്‍ ശക്തമാക്കാന്‍ ഇതു സഹായിക്കും. യുഎഇയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകള്‍ സൗകര്യപ്രദമാക്കാനും […]
Read more

50ലക്ഷത്തിലധികം വിലവരുന്ന എം.ഡി.എം എ യുമായി യുവാവ് പിടിയിൽ

കോഴിക്കോട്∙ റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എം‍ഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് പിടിയിലായത്. പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് […]
Read more
Advertisement
WhiteswanTV Footer