Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ദീനിൻ്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കും; കാന്തപുരത്തെ പിന്തുണച്ച് ഇകെ വിഭാഗം

മലപ്പുറം: സ്ത്രീകളെ കുറിച്ചുള്ള കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത ഇ കെ വിഭാഗം നേതാക്കളും രംഗത്ത്. നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ദീനിന്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അത് അവരുടെ ബാധ്യതയാണെന്നുമായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രതികരണം. ഇസ്‌ലാാമിന്റെ വ്യവസ്ഥകള്‍ പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനത്തില്‍ ഇത് സ്വാഭാവികമാണ്. മതകാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശത്തെ കുറ്റമായി കാണുന്നവരോട് സഹതാപിക്കാനെ നിര്‍വാഹമുള്ളൂ. വിശ്വാസിയുടെ […]
Read more

ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസമായി മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. യാത്രാ തിരക്ക് കണക്കിലെടുത്ത് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു ജങ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 11:15ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 04:00 മണിയ്ക്കാണ് ബംഗളൂരുവിലെത്തുക. കാസര്‍കോട്(എത്തുന്ന സമയം- 11.54) കാഞ്ഞങ്ങാട്(12.14) നീലേശ്വരം(12.24) പയ്യന്നൂര്‍(12.45) കണ്ണൂര്‍(ഉച്ചയ്ക്ക് 01.27) തലശ്ശേരി(01.50) വടകര(02.14) കോഴിക്കോട്(03.34) ഷൊര്‍ണൂര്‍(04.30) പാലക്കാട് ജങ്ഷന്‍(05.30) എന്നിവിടങ്ങളില്‍ കേരളത്തില്‍ സ്റ്റോപ്പുകളുണ്ട്. ഒരു എസി ടൂ ടയര്‍, മൂന്ന് എസി ത്രീടയര്‍, […]
Read more

പ്രദർശിപ്പിക്കാൻ സ്ത്രീകൾ ജീവനില്ലാത്ത വസ്തുക്കളോ? ഇനിയെന്ന് സൂര്യനുദിക്കും? തുറന്നടിച്ച് PK ശ്രീമതിയും ജിന്റോ ജോണും; കാന്തപുരം മനസിലാക്കേണ്ട സത്യങ്ങൾ….

അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി ആഗോളതലത്തിലും പ്രാദേശികമായും സ്ത്രീകൾ മുന്നേറുന്ന ഈ ആധുനിക യുഗത്തിൽ, കേരളത്തിലെ പ്രമുഖ മതസംഘടനയായ സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച പുതിയ നിർദേശം വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിലോ പൊതുയിടങ്ങളിലോ “പ്രദർശിപ്പിക്കരുത്” എന്ന കർശന മുന്നറിയിപ്പാണ് മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയിരിക്കുന്നത്. നബിദിനാഘോഷങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിച്ചതിൽ ഉയർന്ന വിമർശനങ്ങൾ മറികടക്കാനാണ് ഈ നീക്കമെങ്കിലും, ജനാധിപത്യ സമൂഹത്തെയും പ്രബുദ്ധ കേരളത്തെയും ഞെട്ടിക്കുന്ന ഭാഷയും നിലപാടുമാണ് സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ‘ഇസ്ലാമിക […]
Read more

ഷൗക്കത്തിന്റെ മരണം; പൊലീസ് അന്വേഷണത്തിലും വീഴ്ചയെന്ന് പരാതി

മലപ്പുറം: ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനംനൊന്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണം. കേസിൽ നിർണായക തെളിവുകൾ ലഭിക്കാവുന്ന ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതെ കുടുംബത്തിന് തിരികെ നൽകിയെന്നാണ് പരാതി. ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ അരീക്കോട് പൊലീസ് മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഫോൺ കുടുംബത്തിന് കൈമാറിയെന്നാണ് ആരോപണം. പാറ്റേൺ ലോക്കിലുള്ള ഫോൺ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിർണായക വിവരങ്ങൾ ഫോണിൽ ഉണ്ടാകാനുള്ള […]
Read more

‘തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസ് എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല’; മലക്കം മറിഞ്ഞ് സുരേഷ് ഗോപി

തൃശൂർ: എയിംസുമായി ബന്ധപ്പെട്ട മുൻ പ്രതികരണത്തിൽ നിലപാട് മാറ്റി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന സുരേഷ് ഗോപിയുടെ പുതിയ വാദമാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചിരിക്കുന്നത്. “തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല. എല്ലാ പ്രസംഗങ്ങളും പരിശോധിക്കാം. തെരഞ്ഞെടുപ്പിന് ശേഷമാണ് എയിംസ് തൃശൂരിന് അനുയോജ്യമാണെന്ന് പറയുന്നത്. കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ എയിംസ് തൃശൂരിൽ വരൂ,” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എയിംസിനായി തൃശൂരിൽ വിവിധ […]
Read more

ഭിന്നശേഷിക്കാരനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഭിന്നശേഷിക്കാരനായ യുവാവിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തോടെയാണ് പതിയാരക്കര നീലിയേലത്ത് കടവിന് സമീപം ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ റിനാസ് ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ സിറാജിന്റെ പുറത്തും കഴുത്തിലും ചെവിയിലും ഗുരുതരമായി പരിക്കേറ്റു. ചെവി അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിറാജ് നിലവിൽ […]
Read more

പിക്കപ്പ് വാന്‍ പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: കാക്കൂർ പാലത്തിൽ പിക്കപ്പ് വാൻ പാലത്തിന്റെ കൈവരിയിലിടിച്ച് അപകടം. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ബാലുശ്ശേരി ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിച്ചത്. അപകടത്തിൽ വാൻ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ശക്തമായ ആഘാതത്തിൽ കാക്കൂർ പാലത്തിന്റെ കൈവരികൾ തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read more

‘മുഖ്യമന്ത്രിയുടേത് പച്ചയായ വാഗ്ദാനലംഘനം, ഷൗക്കത്തലിയുടെ മരണത്തില്‍ ക്രിമിനല്‍ കേസെടുക്കണം’

തിരുവനന്തപുരം: കൊണ്ടോട്ടി സബ് ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാര്‍ഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തിരിക്കുന്നത്. ഏജന്റുമാര്‍ മുഖേനയല്ലാതെ നേരിട്ട് ആര്‍.ടി ഓഫീസിനെ സമീപിച്ചു എന്നതും കൈക്കൂലി നല്‍കാന്‍ തയ്യാറായില്ല എന്നതുമാണ് ഷൗക്കത്തലി ചെയ്ത തെറ്റെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുന്‍പ് ഇതേ അവസ്ഥയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന്, നിസ്സാരമായ ബോഡി […]
Read more

സുകുമാര കുറുപ്പ് ബ്രൂണൈയിലെന്ന വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ പൊലീസ്. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള തുടരന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി സുകുമാരക്കുറുപ്പല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്റർപോളിന് കത്തയക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചു. നിലവിലെ ക്രൈംബ്രാഞ്ച് സംഘം തന്നെയാകും വ്യാജ പ്രചാരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അന്വേഷിക്കുക. 42 വർഷമായി സുകുമാരക്കുറുപ്പിനെ കേരള പൊലീസ് അന്വേഷിച്ചുവരികയാണ്. ഇന്റർപോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും […]
Read more

കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ ക്രിസ് ഗെയിൽ നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയിൽ നാളെ തലസ്ഥാനത്തെത്തും. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾക്ക് മാറ്റുകൂട്ടാനാണ് ഗെയിൽ എത്തുന്നത്. നാളെ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്–തൃശൂർ ടൈറ്റൻസ് മത്സരത്തിന് മുന്നോടിയായാണ് ക്രിസ് ഗെയിലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം നടക്കുക. ഗെയിലിന്റെ പടുകൂറ്റൻ സിക്‌സറുകളും ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന വെടിക്കെട്ട് ബാറ്റിങ്ങും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണാനാകുമെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer