Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ

ഫ്‌ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആക്‌സിയം സ്‌പേസിന്റെ വിക്ഷേപണം നാളെ .ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള പേടകത്തിന്റെ വിക്ഷേപണം ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് ഒന്നിന് നടക്കുമെന്ന് നാസ അറിയിച്ചു. സാങ്കേതിക പ്രശ്‌നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് നടക്കാന്‍ പോകുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റീനില്‍ തുടരുകയാണ്. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ഒരാള്‍ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേഷക […]
Read more

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ ഇസ്രയേലും ഇറാനും ഇക്കാര്യംഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വെടിനിർത്തൽ തീരുമാനം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി. അതേസമയം ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ […]
Read more

ഇറാനിൽ ആക്രമണ പരമ്പര; 15 ഓളം യുദ്ധവിമാനങ്ങൾ തൊടുത്ത് ഇസ്രയേൽ

ഇറാനിൽ അതിരൂക്ഷ ആക്രമണം നടത്തിയതായി ഇസ്രയേൽ. 15 പോർ വിമാനങ്ങൾ ഉപയോഗിച്ച് പടിഞ്ഞാറൻ ഇറാനിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാനിലെ ആയുധ സംഭരണ കേന്ദ്രങ്ങളിലും ഇറാനിയൻ സേനയുടേതാണെന്ന് അവകാശപ്പെടുന്ന ഡ്രോൺ സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. നേരത്തെ ഫോർദോ ആണവ കേന്ദ്രത്തിലും തെഹ്റാനിലെ സർവകലാശാലയിലും ഇസ്രയേൽ ആക്രമണം നടത്തുയിരുന്നു. ആറ് വിമാനത്താവളങ്ങൾ ആക്രമിച്ചെന്നും 15 വിമാനങ്ങളും 2 ഫൈറ്റർ ജെറ്റുകളും തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.യുഎസിനെതിരെ ഇറാൻ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് ഇറാനിലെ […]
Read more

ഖത്തറും യു എ ഇയും ബഹറൈനും കുവൈറ്റും വ്യോമപാത തുറന്നു

ഖത്തർ, യു എ ഇ, ബഹറൈൻ, കുവൈറ്റ് രാജ്യങ്ങൾ വ്യോമപാത തുറന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഈ രാജ്യങ്ങൾ അറിയിച്ചു. ഇറാൻ ആക്രമണ ഭീഷണിയുള്ളതിനാലാണ് വ്യോമപാത അടച്ചിട്ടിരുന്നത്. അതേസമയം, ചില വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്. കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറക്കാനും അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വ്യോമഗതാഗതം പുനരാരംഭിക്കാനും തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) തിങ്കളാഴ്ച വൈകിട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ചും പ്രാദേശിക, അന്തര്‍ദേശീയ ഏജന്‍സികളുമായി […]
Read more

ഇറാനിലെ 6 വിമാനത്താവളങ്ങളിൽ ആക്രമണം; 15 യുദ്ധവിമാനം തകർത്തതായി ഇസ്രയേൽ

ടെഹ്‌റാൻ: ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം. പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേന വിമാനങ്ങൾ നശിപ്പിച്ചതായാണ്‌ ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും വേണ്ടിയാണ് ഈ വിമാനത്താവളങ്ങൾ ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു. ‘രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ ഇന്റലിജൻസ് നിർദ്ദേശങ്ങളോടെ പതിനഞ്ചിലധികകം വ്യോമസേന പോർവിമാനങ്ങൾ ആക്രമിച്ചു.’ എക്‌സ് പോസ്റ്റിൽ ഐഡിഎഫ് പറഞ്ഞു. ഇറാനിയൻ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ഐഡിഎഫ് ആക്രമണങ്ങൾ ശക്തമാക്കുകയാണെന്നും, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും വ്യോമമേധാവിത്വം നിലനിർത്താനും ലക്ഷ്യമിടുന്നതായും പ്രസ്താവനയിൽ പറയുന്നു. Content: Attacks […]
Read more

ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍

മസ്‌കറ്റ്: വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍. 42,000 റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏര്‍പ്പെടുത്തുന്നത്. 2028 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എണ്ണ വരുമാനത്തിലുള്ള ആശ്രയം കുറച്ചുകൊണ്ട് സര്‍ക്കാരിലേക്കുള്ള വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച രാജകീയ ഉത്തരവ് ഒമാന്‍ ഭരണാധികാരിയാണ് പുറപ്പെടുവിച്ചത്. ഇതോടെ വ്യക്തഗത ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകും ഒമാന്‍ . വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അനന്തരാവകാശം, സകാത്ത്, സംഭാവനകള്‍, പ്രാഥമിക […]
Read more

ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യയില്‍ ക്രൂഡോയില്‍ ഇറക്കുമതി കൂട്ടി

ന്യൂഡല്‍ഹി: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യ ഇന്ധന ശേഖരം വര്‍ധിപ്പിക്കുന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിനിടെ റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു. ജൂണിലെ കണക്കുകളിലാണ് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഉയര്‍ച്ചയുള്ളതായി ചൂണ്ടിക്കാട്ടുന്നത്. സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ പശ്ചിമേഷ്യന്‍ വിതരണക്കാരില്‍ നിന്നും ഇന്ത്യയിലെത്തിക്കുന്ന എണ്ണയുടെ അളവിനേക്കാള്‍ കൂടുതല്‍ ഇക്കാലയളവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തെന്നാണ് കണക്കുകള്‍. മേയ് മാസത്തില്‍ റഷ്യയില്‍ നിന്നുള്ള […]
Read more

തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലില്‍ പലയിടത്തും ആക്രമണം

ടെല്‍ അവീവ്: യുഎസിന്റെ നേതൃത്വത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ഇറാന്‍ തിരിച്ചടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇസ്രയേലിലേക്ക് ഇറാന്റെ മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. അതേസമയം മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തിവരികയാണ്. ഇനിയൊരു നിര്‍ദേശം വരുന്നതു വരെ പൊതുജനത്തോട് ഷെല്‍ട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറണെമന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.
Read more

ഇറാനെ ആക്രമിച്ച് യുഎസ്; ഇനി സമാധാനത്തിനുള്ള സമയമെന്ന് ട്രംപ്

ഇറാനില്‍ സൈനിക നീക്കം ആരംഭിച്ച് യുഎസ്. മൂന്ന് ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സൈനിക നീക്കം വിജയകരമെന്ന് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ട്രംപ് ഉച്ചയോടെ യുഎസ് ജനതയെ അഭിസംബോധന ചെയ്യും.ഫോർദോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയാണ് യുഎസ് ആക്രമണം നടന്നത്. ബി – 2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പസഫിക്കിലെ ഗുവാം ദ്വീപിൽ നിന്നായിരുന്നു യുഎസിന്റെ സൈനിക നീക്കം. ആക്രമണം പൂർത്തിയാക്കിയ യുദ്ധവിമാനങ്ങൾ ഇറാന്‍ വ്യോമാതിർത്തിവിട്ട് മടങ്ങിയെന്നും ഇനി സമാധാനത്തിനുള്ള […]
Read more

‘എന്തൊക്കെ ചെയ്താലും എനിക്ക് നൊബേൽ കിട്ടില്ല, ജനങ്ങൾക്ക് എല്ലാം അറിയാം: ഡോണാൾഡ് ട്രംപ്

വാഷിങ്ടണ്‍: എന്തെല്ലാം ചെയ്താലും തനിക്ക് നൊബേൽ സമ്മാനം കിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിച്ചിട്ടും തന്നെ നൊബേൽ സമ്മാനത്തിന് പരി​ഗണിച്ചില്ല. ജനങ്ങൾക്ക് എല്ലാം അറിയാം. തനിക്ക് അത് മതിയെന്നും ട്രംപ് പറഞ്ഞു. പുരസ്കാരം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ 2026ലെ നൊബേൽ പുരസ്കാരത്തിന് അദ്ദേഹത്തെ പാകിസ്ഥാൻ നോമിനേറ്റ് ചെയ്തിരുന്നു. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer