Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഹജ്ജിന് ഇന്ന് ഔദ്യോഗിക തുടക്കം; ഇന്ത്യയിൽ നിന്ന് 1,22,422 തീ​ർ​ഥാ​ട​ക​ർ പങ്കെടുക്കും

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. തീർഥാടകർ ഇന്ന് (ദുൽഹജ് 8) മിനായിലെ കൂടാരങ്ങളിൽ പ്രാർത്ഥനയോടെ രാപാർക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കമാകും. 5 നേരത്തെ നമസ്കാരം നിർവഹിച്ച് പ്രാർഥനകളോടെ തീർഥാടകർ നേരം വെളുപ്പിക്കും. ഒ​രു പ​ക​ൽ മു​ഴു​വ​ൻ അ​റ​ഫ​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി, മു​സ്‌​ദ​ലി​ഫ​യി​ൽ അ​ന്തി​യു​റ​ങ്ങി വെ​ള്ളി​യാ​ഴ്ച മി​നാ​യി​ൽ തി​രി​ച്ചെ​ത്തും. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മിനാ താഴ്‌വാരത്തിൽ 2 ലക്ഷത്തോളം ശീതീകരിച്ച തമ്പുകളിലാണു തീർഥാടകരുടെ താമസം. നാളെ പുലർച്ചെ തന്നെ തീർഥാടകർ അറഫയിലേക്കു […]
Read more

‘ട്രംപിന്റെ നികുതി ബില്‍ വെറുപ്പുളവാക്കുന്നത്’; വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു: ഇലോണ്‍ മസ്‌ക്

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസ് പാസാക്കിയ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക്. ട്രംപിന്റെ പുതിയ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്നാണ് ഇലോണ്‍ മസ്‌കിന്റെ വിമര്‍ശനം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലില്‍ നിരാശനാണെന്ന് മുന്‍പും മസ്‌ക് പറഞ്ഞിരുന്നു. ”ക്ഷമിക്കണം, എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല. ഈ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. അതിനു വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. […]
Read more

ചൈനയിൽ നിന്ന് അപകടകരമായ രോഗാണുക്കളെ യു എസിലെത്തിച്ചു; ലക്ഷ്യം കാർഷിക യുദ്ധം

വാഷിങ്ടൻ: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ രണ്ട് ചൈനീസ് പൗരൻമാർ പിടിയിൽ. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവരെയാണ് പിടികൂടിയത്. ‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്‌റ്റ് ചെയ്തത്. കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്നാണ് എഫ്ബിഐ പറയുന്നത്. ഗോതമ്പ്, ബാർളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ‘ഹെഡ് ബൈറ്റ്’ എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു […]
Read more

ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് നികുതി ഇരട്ടിയാക്കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫ് ഇരട്ടിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പിട്ടു. ഇതോടെ പുതുക്കിയ താരിഫ് പ്രാബല്യത്തിൽ വന്നു. 25% ആയിരുന്ന താരിഫ് 50% ആക്കിയാണ് ഉയർത്തിയത്. വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയത്തിൽ വ്യാപകവിമർശനം ഉയരുന്നതിനിടെയാണ് സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫുകൾ ട്രംപ് ഇരട്ടിയാക്കിയത്. വ്യാപാര സെക്രട്ടറി ഹൊവാർഡ് ലുട്നിക് രാജ്യത്തെ ലോഹ മേഖല നേരിടുന്ന പ്രതിസന്ധികൾ ട്രംപിന് മുൻപാകെ വിവരിച്ചിരുന്നു. […]
Read more

കടലിന്‍റെ നിറം മാറുന്നു; ഗവേഷണ പഠന റിപ്പോർട്ട് പുറത്ത്

കടലിന്‍റെ നിറം അസാധാരണമായി മാറുന്നതായി ഗവേഷണ പഠനം. ഭൂമിയിലെ മൊത്തം കടലിന്‍റെ ഏതാണ്ട് 21 ശതമാനവും നിറമാറ്റം സംഭവിച്ചെന്നും ഗവേഷണ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ട് ഇരുപത് വര്‍ഷമായി കടലിന്‍റെ നിറം മാറിക്കൊണ്ടിരിക്കുകയാണെന്നും പഠനത്തില്‍ പുറയുന്നു. പ്ലൈമൗത്ത് സര്‍വ്വകലാശാല, പ്ലൈമൗത്ത് മറൈന്‍ ലബോറട്ടറി എന്നീ സ്ഥാപനങ്ങളിലെ ഗവേഷര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ഗ്ലോബല്‍ ചെയ്ഞ്ച് ബയോളജി എന്ന ജേർണലില്‍ പ്രസിദ്ധീകരിച്ചു. സമുദ്രതീരത്തെയും പുറം കടലിനെയും പഠനത്തില്‍ ഉൾപ്പെടുത്തിയിരുന്നു. കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് ഇത്തരത്തില്‍ […]
Read more

പാക്കിസ്ഥാനിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവച്ചു കൊലപ്പെടുത്തി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ടിക്‌ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പതിനേഴുകാരി സനാ യൂസഫിനെ വെടിവച്ചുകൊന്നു. ഇസ്‌ലാമാബാദിലെ വീട്ടിലെത്തിയ ബന്ധുവാണ് സനയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.വീട്ടിൽ കയറി പ്രതി നിരവധി തവണ സനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സനയുടെ ദേഹത്ത് 2 വെടിയുണ്ടകൾ പതിക്കുകയും സംഭവസ്‌ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. സനയ്ക്ക് നീതി വേണമെന്ന ആവശ്യവുമായി ജസ്‌റ്റിസ് ഫോർ സന ഹാഷ്‌ടാഗ് ക്യാംപെയിനും ആരംഭിച്ചു. പാക്കിസ്ഥാനിൽ വ്യാപകമായുള്ള ദുരഭിമാന കൊല ഉൾപ്പെടെയുള്ള […]
Read more

പാകിസ്താനിൽ കൂട്ടജയില്‍ച്ചാട്ടം: 200-ലേറെ ജയിൽപ്പുള്ളികൾ രക്ഷപ്പെട്ടു

ഇസ്ലാമാബാദ്: ഭൂചലനത്തിന് പിന്നാലെ പാകിസ്‌താനിലെ കറാച്ചിയിലെ ജയിലിൽ നിന്ന് ഇരുന്നൂറിലേറെ തടവുകാർ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി മുതൽ കറാച്ചിയിൽ അനുഭവപ്പെട്ട ചെറുഭൂചലനങ്ങൾക്ക് പിന്നാലെ ജയിലിലെ സെല്ലുകളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് 216 തടവുകാർ ജയിൽ ചാടിയത്. ഇവരിൽ 135 പേർ ഇപ്പോഴും ഒളിവിലാണെന്നും ജയിലിലെ സംഘർഷത്തിനിടെ ഒരു തടവുകാരൻ മരിച്ചതായും ജയിൽ സൂപ്രണ്ട് അറിയിച്ചു. കറാച്ചിയിലെ മാളിർ ജയിലിൽ നിന്നാണ് കഴിഞ്ഞ ദിവസം തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച്‌ച രാത്രി മുതൽ കറാച്ചിയിലും സമീപപ്രദേശങ്ങളിലും ചെറുഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച്‌ച […]
Read more

24 മണിക്കൂറിനിടെ 1,400 ഉക്രേനിയൻ സൈനികരെ വധിച്ചതായി അവകാശപ്പെട്ട് റഷ്യ

റഷ്യ ഉക്രൈയ്ൻ യുദ്ധം രൂക്ഷമാകുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,400 ഉക്രേനിയൻ സൈനികരെ വധിച്ചതായി അവകാശപ്പെട്ട് റഷ്യ .2022-ൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും പരസ്പരം നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷമാണ് റഷ്യൻ സർക്കാരിന്റെ ഈ ഡാറ്റ വരുന്നത്. ഉക്രെയ്‌നിന് കനത്ത നഷ്ടം സംഭവിച്ചതായാണ് റഷ്യ അവകാശപ്പെട്ടത് .ജൂൺ 2 ന് പുറത്തിറക്കിയ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം റഷ്യയിലെ ബാറ്റിൽഗ്രൂപ്പ് നോർത്തിൽ ഉക്രേനിയൻ സൈന്യത്തിന് 245-ലധികം സൈനികരെയും രണ്ട് ടാങ്കുകളെയും […]
Read more

ഹജ്ജിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് 1,22,518 തീർഥാടകർ

ഹജ്ജിന്റെ സുപ്രധാന കർമങ്ങൾ ബുധനാഴ്ച ആരംഭിക്കും. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇന്ത്യയിൽ നിന്ന്1,22,518 ഹാജിമാരാണ് ഇത്തവണ ഹജ്ജിന് എത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളതാണ്. ഇന്ത്യൻ ഹാജിമാരോട് ചൊവ്വാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാൻ അധികൃതർ നിർദേശം നൽകി. ഹാജിമാരെ ഹജ്ജ് സർവിസ് കമ്പനികളാണ് മിനായിലേക്ക് എത്തിക്കുക. ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിൻ സൗകര്യം ഇത്തവണ 59,265 ഇന്ത്യൻ ഹാജിമാർക്കാണ് ലഭിക്കുക. മറ്റുള്ളവർ ബസ് മാർഗമാണ് യാത്രയാകുന്നത്. ഹജ്ജ് […]
Read more

അമേരിക്കയിൽ ഇന്ത്യക്കാർക്ക് അവഗണന? വിദ്യാർഥികൾ അമേരിക്ക വിടുന്നു, വ്യാപാരത്തിലും പ്രതിസന്ധി

വാഷിങ്‌ടൻ: ഇന്ത്യ – അമേരിക്ക രാജ്യങ്ങളുടെ വിവിധ മേഖലകളിലെ പ്രതിസന്ധികൾക്ക് നയതന്ത്ര നീക്കത്തിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമം. വ്യാപാരം, നയതന്ത്രം, വിദ്യാഭാസം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ചർച്ച നടക്കുക.യുഎസ് സ്റ്റുഡന്റ് വിസ റദ്ദാക്കൽ, സ്റ്റുഡൻ്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ നിന്ന് സ്റ്റുഡന്റ് റെക്കോർഡ്സ് ഇല്ലാതാക്കൽ തുടങ്ങിയ നടപടികളിൽ വിദ്യാർത്ഥി സമൂഹവും മാതാപിതാക്കളും ഒരുപോലെ ആശങ്കയിലാണ്. കൂടാതെ, പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് യുഎസിൽ ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് പ്രോഗ്രാം […]
Read more

Recent News

Advertisement
WhiteswanTV Footer