Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അമേരിക്കയുടെ ആഹ്വാനം

വാഷിങ്ടൺ : ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിന് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസില്‍ നിന്ന് പുതിയ പ്രസ്താവന. ദുർഗാപൂജ ആഘോഷിക്കുമ്പോൾ ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നതാണ് അമേരിക്കയുടെ ആഹ്വാനം. ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് മാത്യു മില്ലർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുർഗാപൂജ ആഘോഷിക്കുമ്പോൾ ചില മതമൗലികവാദികൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ […]
Read more

ഷാങ്ഹായി ഉച്ചക്കോടി; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്. യോഗത്തില്‍ പങ്കെടുക്കാനായി സെപ്റ്റംബര്‍ 30 ന് പാകിസ്ഥാന്റെ ക്ഷണം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇസ്ലാമാബാദില്‍ ഈ മാസം 15,16 തീയതികളിലാണ് എസ് സി ഒ യോഗം നടക്കുക. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ അയല്‍രാജ്യമായ പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ച് തുറന്നടിച്ച് ഒരു മാസത്തിന് ശേഷമാണ് ജയശങ്കറിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം. വിദേശകാര്യമന്ത്രി എസ് ജ യശങ്കര്‍ ശ്രീലങ്കന്‍ പ്രധാനമ ന്ത്രി ഹരിനി അമരസൂര്യയുമായി ചര്‍ച്ച നടത്തി. […]
Read more

വിസ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി നോര്‍ക്ക

കൊച്ചി: വിസ തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി നോര്‍ക്ക രംഗത്ത്. സന്ദര്‍ശക വിസയെന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. സന്ദര്‍ശക വിസ ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവുണ്ടാകണമെന്നും നോര്‍ക്ക അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള, ലൈസന്‍സ് ഉള്ള റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ മുഖേന മാത്രമേ ജോലിക്കായി പോകാവൂ എന്നും നോര്‍ക്ക മുന്നറിയിപ്പ് നല്‍കി. വിസ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായ സന്ദര്‍ശക വിസയില്‍ വിദേശത്ത് ജോലി ലഭിക്കുമെന്ന് പറയുന്ന ഏജന്‍സികള്‍ തട്ടിപ്പാണ് നടത്തുന്നത്. ഒരു രാജ്യവും സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് […]
Read more

നൈജീരിയയിൽ ബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 60 പേര് മരിച്ചതായി റിപ്പോർട്ട്

മൈദുഗുരി : നൈജീരിയയിലെ വടക്കൻ നൈജറില്‍ വാർഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയിൽനിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ട് മറിഞ്ഞ് 60 പേര് മരിച്ചതായി റിപ്പോർട്ട്. മതപരമായ ആഘോഷച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മരണപ്പെട്ടത്. ഗബാജിബോ കമ്യൂണിറ്റിക്ക് ചുറ്റുമുള്ള നൈജർ നദിയിൽ 300 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 160 ഓളം പേരെ രക്ഷപ്പെടുത്തിയതായി മോക്‌വ ലോക്കൽ ഗവൺമെന്‍റ് ഏരിയ ചെയർമാൻ ജിബ്രീൽ അബ്ദുല്ലാഹി മുരേഗി പറഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ […]
Read more

തായ്‌വാനിലെ ജനജീവിതം സ്തംഭിപ്പിച്ച് ‘ക്രാത്തൺ’ ചുഴലിക്കാറ്റ്

തായ്പെ: തായ്‌വാനിലെ ജനജീവിതം സ്തംഭിപ്പിച്ച് ‘ക്രാത്തൺ’ ചുഴലിക്കാറ്റ്. രണ്ടാം ദിവസവും വിമാനത്താവളം അടച്ചുപൂട്ടിയ അവസ്ഥയിലാണ്. എല്ലാ ആഭ്യന്തര വിമാനങ്ങളും റദ്ദാക്കി, നൂറുകണക്കിന് അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. വ്യവസായ വിപണികളും അടച്ചു. ഇന്ന് തായ്‌വാനിലെ കാഹ്‌സിയുങ്ങിലേക്ക് ‘ക്രാത്തൺ’ അടുക്കുമ്പോൾ പേമാരിയും കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 27 ലക്ഷത്തോളം ജനങ്ങളുള്ള കയോസിയുങ്ങിൽ മണിക്കൂറിൽ 160 കി.മീ വേഗത്തിലാണ് കാറ്റ് വീശുക.കനത്ത മഴ മൂലം ശൂന്യമാണ് തെരുവുകൾ. പർവതനിരകളും ജനസാന്ദ്രത കുറഞ്ഞതുമായ കിഴക്കൻ തീരത്ത് പെയ്ത മഴയിൽ രണ്ട് […]
Read more

വൈൽഡ് ലൈഫ് പാർക്കിലെ ജോലിക്കാരന് സിംഹത്തിന്‍റെ ആക്രമണത്തില്‍ ദാരുണാന്ത്യം

അബുജ : നൈജീരിയൻ മുൻ പ്രസിഡന്റ് ഒലുസെഗുൻ ഒബാസാൻജോയുടെ ഉടമസ്ഥതയിലുള്ള അബോകുട്ടയിലെ പ്രസിഡൻഷ്യൽ ലൈബ്രറി വൈൽഡ് ലൈഫ് പാർക്കിലെ ജോലിക്കാരന് സിംഹത്തിന്‍റെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഭക്ഷണം കൊടുക്കാൻ ഗേറ്റ് തുറന്ന ഉടൻ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ബാബാജി ദൗൾ എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. ജീവനക്കാരന്റെ കഴുത്തിൽ പിടിമുറുക്കിയ സിംഹത്തെ ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് വക്താവ് ഒമോലോല ഒഡുട്ടോല പറഞ്ഞു. ജീവനക്കാരൻ മൃഗങ്ങളെ കൈകാര്യം ​ചെയ്യാൻ പരിശീലനം ലഭിച്ചയാളാണ്. വൈൽഡ് ലൈഫ് പാർക്കിന്റെ മാനേജ്മെന്റ് മരണപ്പെട്ടയാളുടെ […]
Read more

ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ

പശ്ചിമേഷ്യയിൽ സംഘർഷം. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. മിസൈൽ ആക്രമണത്തിൽ ഇതുവരെ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിക്കുന്നത്. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നിലവിലെ സാഹചര്യം വിലയിരുത്തി. താത്കാലികമായി അടച്ച വ്യോമപാത ഇസ്രയേൽ തുറന്നു. ഇസ്രേയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണം ചെറുക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer