Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഒടുവില്‍ തീരം വിട്ടു

അമേരിക്കയെ ഭീതിയിലാഴ്ത്തിയ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് തീരം വിട്ടു. 160 കിലോമീറ്റര്‍ വേഗതയില്‍ കര തൊട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മില്‍ട്ടണ്‍ തീവ്രത കുറഞ്ഞ, കാറ്റഗറി 1 കാറ്റായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കടന്നത്. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 30 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി. […]
Read more

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്‍റെ വില വര്‍ധിക്കുന്നു

വാഷിങ്ടൺ : മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തമായതോടെ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്‍റെ വില വര്‍ധിക്കുന്നു. നാല് ശതമാനംവരെയാമ് വില ഉയര്‍ന്നിരിക്കുന്നത്. ചുഴലിക്കാറ്റിന് മുന്‍പുണ്ടായ എണ്ണ ഉപഭോഗത്തിലെ വര്‍ധനയാണ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില കൂടുന്നതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകൾ 2.82 ഡോളറാണ് ഉയർന്നത്. 3.7 ശതമാനം ഉയർച്ചയാണ് ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. 79.40 ഡോളറായാണ് ബാരലിന് എണ്ണവില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 3.6 ശതമാനം […]
Read more

2024-ലെ സാഹിത്യ നൊബേല്‍ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സാഹിത്യത്തിനുള്ള നോബല്‍ നേടുന്ന ആദ്യ ഏഷ്യന്‍ വനിതയും രണ്ടാമത്തെ കൊറിയന്‍ നൊബേല്‍ സമ്മാന ജേതാവുമാണ് ഹാന്‍ കാങിന്‍. ദി വെജിറ്റേറിയനാണ് ഹാനിന്റെ പ്രധാന നോവല്‍. മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി. 1993 മുതലാണ് ഹാന്‍ എഴുത്ത് ആരംഭിച്ചത്. ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി മാസികയില്‍ കവിതകള്‍ എഴുതിയായിരുന്നു തുടക്കം. 1995-ല്‍ ലവ് ഓഫ് യെയോസു എന്ന […]
Read more

യു.എസ് നഗരങ്ങൾക്ക് ഭീഷണിയായി മിൽട്ടൺ ചുഴലിക്കാറ്റ് ; ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തി നാസയുടെ ഗവേഷകൻ

യു.എസ് നഗരങ്ങൾക്ക് ഭീഷണിയായ മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് സീസ്റ്റകീയോട് അടുത്തിരിക്കുകയാണ്. ശക്തമായ കാറ്റും മഴയുമാണ് ഫ്ലോറിഡയിൽ അനുഭവപ്പെടുന്നത്. ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടണും എത്തിയിരിക്കുന്നത്. മിൽട്ടൺ ചുഴലിക്കാറ്റിന്‍റെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ഗവേഷകനായ മാത്യു ഡൊമിനിക്ക്. ബഹിരാകാശ നിലയത്തിന്‍റെ ജാലകത്തിലൂടെയുള്ള ടൈംലാപ്സ് വിഡിയോയാണ് ഡൊമിനിക്ക് പങ്കുവെച്ചത്. 160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടണ്‍ കര തൊട്ടത്. […]
Read more

ഹദേര നഗരത്തി​ൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം

തെൽ അവീവ് : ഇസ്രായേലിൽ ഹദേര നഗരത്തി​ൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പ്രതിയെ പിടികൂടിയതായും അധികൃതർ അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാളെ പിടികൂടുന്നതിന്റെ വീഡിയോ പുറത്തു​വിട്ടിട്ടുണ്ട്. എന്നാൽ ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല. ഇസ്രായേലിലെ ബീർഷേബ സെൻട്രൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലെ തെൽ അവീവിന് സമീപം […]
Read more

ഇസ്രായേൽ വ്യോമാക്രമണം ; കൊല്ലപ്പെട്ടത് ഏഴുപേർ

ഡമസ്കസ് : ഡമസ്‌കസിന്റെ പടിഞ്ഞാറ് മെസുസക്കടുത്തുള്ള പ്രാന്തപ്രദേശത്തെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ഇസ്രായേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ സിറിയൻ രക്ഷാസേന ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 20 ഓളം കാറുകൾ തകർന്നിട്ടുണ്ട്. ഇറാൻ റെവല്യൂഷനറി ഗാർഡുകൾ ഹിസ്ബുല്ലയുമായുള്ള കൂടിക്കാഴ്ചകൾക്കായി ഉപയോഗിച്ചിരുന്ന കെട്ടിടത്തെയാണ് ഇസ്രായേൽ ലക്ഷ്യം വെച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചുറ്റുമുള്ള വീടുകൾക്ക് […]
Read more

അമേരിക്കയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

അമേരിക്കയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ഫ്‌ലോറിഡയില്‍ കനത്ത നാശമുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ അമേരിക്കയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഫ്‌ലോറിഡ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്‌ലോറിഡ ജയിലുകളില്‍ അന്തേവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി തടവുകാരെ ഒഴിപ്പിച്ചു. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റ് മണിക്കൂറില്‍ 165 മൈല്‍ വേഗതയിലാണ് വീശുന്നത്. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് ബുധനാഴ്ച രാത്രിയോടെ കാറ്റ് കരതൊടുമെന്നാണ് പ്രവചിക്കുന്നത്. ജോര്‍ജിയയിലും ഗവര്‍ണര്‍ […]
Read more

ആണവായുധങ്ങൾ ഉപയോഗിച്ച് എത്രയുംവേഗം സൈനിക ശക്തിയായി മാറും ; കിം ജോങ് ഉൻ

സിയോൾ : ശരിയായ തന്ത്രപരമായ ആയുധങ്ങൾ പോലുമില്ലാത്ത ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്, അമേരിക്കയുമായി ഒത്തുകളിച്ച് മേഖലയെ അസ്ഥിരപ്പെടുത്തുകയാണെന്ന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. ആണവായുധങ്ങൾ ഉപയോഗിച്ച് സൈനിക ശക്തിയായി മാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും, ശത്രുക്കളുടെ ആക്രമണത്തിന് വിധേയമായാൽ അത് ഉപയോഗിക്കുമെന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും കിം ജോങ് ഉൻ പറഞ്ഞു. . യൂൻ സുക് യോൾ തന്‍റെ യജമാനന്‍റെ ശക്തിയിലുള്ള അന്ധമായ വിശ്വാസത്താൽ പൂർണമായും നശിച്ചിരിക്കുന്നുവെന്നും കിം പറഞ്ഞു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ദക്ഷിണ […]
Read more

കാമുകനെ വിവാഹംചെയ്യാന്‍ സമ്മതിച്ചില്ല ; കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തി യുവതി

കറാച്ചി : പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈബത് ഖാൻ ബ്രോഹി ഗ്രാമത്തില്‍ മാതാപിതാക്കളെയടക്കം 13 പേരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. കാമുകനെ വിവാഹം ചെയ്യാൻ അനുവദിക്കാത്തതിന്‍റെ പേരിലാണ് കുടുംബത്തെ ഒന്നാകെ യുവതി കൊലപ്പെടുത്തിയത്. ഭക്ഷണം കഴിച്ച ശേഷം അവശരായ കുടുംബാംഗങ്ങളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാവരും മരിക്കുകയായിരുന്നു. വിഷം കലർന്ന ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റൊട്ടിയിൽ വിഷം കലർത്തിയതായി കണ്ടെത്തിയത്. വിവാഹത്തിന് സമ്മതിക്കാത്തതിനാൽ യുവതി കാമുകനുമായി […]
Read more

Recent News

Advertisement
WhiteswanTV Footer