Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹദേര നഗരത്തി​ൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെൽ അവീവ് : ഇസ്രായേലിൽ ഹദേര നഗരത്തി​ൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പ്രതിയെ പിടികൂടിയതായും അധികൃതർ അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാളെ പിടികൂടുന്നതിന്റെ വീഡിയോ പുറത്തു​വിട്ടിട്ടുണ്ട്. എന്നാൽ ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല.

ഇസ്രായേലിലെ ബീർഷേബ സെൻട്രൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലെ തെൽ അവീവിന് സമീപം നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാഫയിലെ ലൈറ്റ് റെയിൽവേ സ്‌റ്റേഷനു സമീപമാണ് വെടിവെപ്പ് നടന്നത്. വെടിയുതിർത്ത രണ്ടുപേരെ സുരക്ഷാ സേന വധിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix