Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Opinion

ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ ഇനിയില്ല: വി മുരളീധരന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ താൻ ഇനി ഇല്ലെന്ന് വി മുരളീധരന്‍. 15 വര്‍ഷം മുമ്പ് ഒഴിഞ്ഞ അധ്യക്ഷ പദവിയിലേക്ക് ഇനി തിരിച്ചുവരില്ല. പാര്‍ട്ടി തനിക്ക് മറ്റ് ധാരാളം ചുമതലകള്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് താൻ അല്ലെന്നും അത് നിലവിലെ സംസ്ഥാന അധ്യക്ഷന്റെ ചുമതല ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി വേദിയില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ പറയുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി. പാലക്കാട്ടെ തോൽവിയുടെ ധാര്‍മ്മിക ഉത്തവാദിത്വം പ്രസിഡന്റായ […]
Read more

ഇവിടെ കോണ്‍ഗ്രസ് ജയിച്ചു, അവിടെ കോണ്‍ഗ്രസ് തോറ്റു

കഴിഞ്ഞ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവലോകനങ്ങളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ സംഘടനാ സംവിധാനം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് നിഷ്പ്രയാസം മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ് മുഖമായി മാറുന്നുവെങ്കിലും മൊത്തം പ്രതിപക്ഷ മുഖമായി മാറാന്‍ അവര്‍ക്ക് ബഹുദൂരം സഞ്ചരിക്കേണ്ടയിരിക്കുന്നു എന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ 1991ല്‍ അന്നത്തെ പ്ലാനിങ് കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്ന കെ. മോഹന്‍ ധാരിയ മുന്നോട്ട് വെച്ച കോണ്‍ഗ്രസ് സംസ്‌കാരമുള്ളവരുടെ ഏകീകരണം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ആദ്യം കോണ്‍ഗ്രസിന്റെ ചരിത്രപരമായ പ്രാധാന്യം നേതൃത്വം […]
Read more

ബിജെപിയില്‍ പ്രതികരിക്കാനാകാതെ എം.ടി രമേശ്

ഏതാനും വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2017 ല്‍ ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച ഒരു വലിയ കോഴ വിവാദമുണ്ടായി. മെഡിക്കല്‍ കോഴ വിവാദം. സംസ്ഥാനത്തെ തിരുവനന്തപുരം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജിനായി ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് വന്ന കോഴവിവാദം അന്വേഷിക്കാന്‍ അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. കെപി ശ്രീശന്‍ അധ്യക്ഷനും എകെ നസീര്‍ […]
Read more

കെ സുരേന്ദ്രന്‍ BJP അധ്യക്ഷസ്ഥാനത്തിന് പുറത്തേയ്ക്ക്

കേരളത്തില്‍ ബിജെപിയുടെ മേല്‍ക്കൂര അത്ര ബലമാര്‍ന്നതല്ലെന്ന് മനസ്സിലാക്കാന്‍ വയനാട്ടിലേയും പാലക്കാടിന്റേയും ചേരക്കരയുടേയും പരാജയം ധാരണം മതിയാകും പാര്‍ട്ടിക്ക്. വിലയിരുത്തലില്‍ ഇടതുപക്ഷ വലതുപക്ഷ മുന്നണിയേക്കാളും ഒടുപടി മുന്നില്‍ നില്‍ക്കുന്ന ബിജെപിക്ക് എന്തായാലും അത് മനഃസിലാകാതെ പോകില്ല. https://youtu.be/C6km8QsZ8G0?si=Fca9cvM6Y5f0fmTU വിജയവോട്ടുകളുടെ ചര്‍ച്ചയേക്കാള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ബിജെപിയുടെ വോട്ട് ചോര്‍ച്ചയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാറിനെ, അതും ബിജെപി കോട്ടയായ പാലക്കാട് ഇറക്കി നേട്ടംകൊയ്യാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ നിലംപൊത്തിയപ്പോള്‍ അത് അംഗീകരിക്കാനായിട്ടില്ല ബിജെപിക്ക്. നഗരസഭയിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് […]
Read more

കേന്ദ്രത്തിനെതിരായ വ്യാജപ്രചരണം; സംസ്ഥാന സർക്കാർ മാപ്പ് പറയണം

വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം. […]
Read more

മുനമ്പം – വഖഫ് ഭൂമി പ്രശ്‌നം : യോഗത്തിലെ തീരുമാനം എന്താകും ?

ദിനംപ്രതി ചൂടേറുകയാണ് വഖഫ് ഭൂമിയുടേയും, 610 കുടുംബങ്ങളുടേയും പ്രശ്‌നം. മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് തന്നെയാണ് സിഎല്‍സി സംസ്ഥാന കമ്മിറ്റി അറിയിച്ചിരിക്കുന്നതും. സമരവും ചര്‍ച്ചകളുമങ്ങനെ തുടരുകയാണ്. ജനകീയ സമരം ആരംഭിച്ചിട്ട് 41 ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍, ഇന്ന് തലസ്ഥാനത്ത് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ സമരസമിതി നേരിട്ട് കണ്ടപ്പോള്‍ ലഭിച്ച അനൂകൂലമായ മറുപടികളുടേയും തീരുമാനമുണ്ടാകുമെന്ന ഉറപ്പും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയതുകൊണ്ടുതന്നെ ഈ യോഗത്തെയും സമരസമിതി പോസിറ്റീവായിട്ടാണ് കാണുന്നത്. ഒപ്പം റവന്യൂ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുമെന്ന […]
Read more

പാലക്കാടന്‍ പോര് : അവകാശവാദവുമായി മുന്നണികള്‍, പോളിംഗ് കുറഞ്ഞതില്‍ ആശങ്ക

പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍. ഭൂരിപക്ഷം കുറഞ്ഞത് മൂന്ന് മുന്നണികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. വിജയിക്കുമെന്ന് മൂന്ന് മുന്നണികളും കട്ടായം പറയുന്നു. ഇത്തവണ ഏറെ വാശിയേറിയ പാലക്കാടന്‍ പോരാണ് നടന്നത്. ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍. പക്ഷെ പ്രചരണത്തിലെ ആവേശം വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നാണ് കണക്ക് കാണിക്കുന്നത്. 70.51 ആണ് പോളിംഗ് ശതമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളമാണ് […]
Read more

വിവാദപ്രസംഗം : ന്യായീകരണം, രാജി, തിരിച്ചുവരവ് ഇപ്പോള്‍ തിരിച്ചടി

ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയ ഒരുമന്ത്രി യാതൊരു കൂസലുമില്ലാതെ അതേ ഭരണഘടനയെ അവഹേളിക്കുക. അതാണ് 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ കണ്ടത്. അന്ന് സിപിഐഎം ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ മന്ത്രിയായിരുന്ന സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ പ്രസംഗം പ്രാദേശിക മാധ്യമത്തിലൂടെയാണ് പുറത്തുവന്നത്. സിപിഐഎം ജില്ലാ കമ്മറ്റിയുടെ ഫെയ്‌സ്ബുക്കില്‍ പ്രസംഗം ലൈവായി കൊടുത്തു, വിവാദമാകുന്നത് വരെ ആ വീഡിയോ അതില്‍ നിലനിര്‍ത്തുകയും ചെയ്തു. ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. […]
Read more

മുനമ്പം വഖഫ് അധിനിവേശത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ മുസ്ലിം ലീഗിന് എന്ത് അധികാരം: കെ.സുരേന്ദ്രൻ

മുനമ്പത്തെ വഖഫിന്റെ അധിനിവേശത്തിൽ മുസ്ലിം ലീഗിന്റെ നേതാക്കൾ ക്രൈസ്തവ നേതാക്കളുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഖഫ് ബോർഡിന് വേണ്ടി സംസാരിക്കാൻ മുസ്ലിം ലീഗ് ആരാണെന്നും കഞ്ചിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഭരണഘടനക്ക് മുകളിൽ ലീഗിന് എന്ത് അധികാരമാണുള്ളത്. വഖഫ് ബോർഡ് ചെയ്യുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്. ഇപ്പോൾ എങ്ങനെയാണ് മുസ്ലിം ലീഗിന് വഖഫ് കയ്യേറ്റത്തിൽ ഉത്തരവാദിത്വമുണ്ടാവുന്നത്. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയും പോലെയാണ് ഇപ്പോഴത്തെ ലീഗിന്റെ […]
Read more

മഹാരാഷ്ട്ര ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് : സര്‍വേഫലങ്ങളെല്ലാം ബിജെപിക്കൊപ്പം

എന്‍ഡിഎയും ഇന്‍ഡ്യാമുന്നണിയും ഏറ്റുമുട്ടുന്ന മഹാരാഷ്ട്ര ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നിശബ്ദപ്രചാരണത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിശബ്ദതയാണെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല, ആര് വാഴും ആര് വീഴും എന്ന കാത്തിരിപ്പിലാണ് രാട്രീയപാര്‍ട്ടികളും ജനങ്ങളും. ഇരുസംസ്ഥാനങ്ങളും അഭിമാനപോരാട്ടം കാഴ്ച്ചവെയ്ക്കാന്‍ തയ്യാറെടുത്തുനില്‍ക്കുകയാണ്. രണ്ട്‌സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ വിധി പ്രവചിക്കുക എന്നത് അതിദുഷ്‌കരമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച എന്‍ സി പി ശരത്പവാര്‍ വിഭാഗവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും നിലമേച്ചപ്പെടുത്തിയാല്‍ അത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer