Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: OTT

ഒടിടി റൈറ്റ്സില്‍ ബജറ്റിനെ മറികടക്കുന്ന തുകയുമായി ‘സു ഫ്രം സോ’

കന്നഡ സിനിമയിലെ ഈ വര്‍ഷത്തെ അപൂര്‍വ്വം വിജയങ്ങളിലൊന്നാണ് സു ഫ്രം സോ. നവാഗതനായ ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം കോമ‍ഡി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. ജൂലൈ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മൗത്ത് പബ്ലിസിറ്റിയിലൂടെ കര്‍ണാടകത്തിലെ തിയറ്ററുകള്‍ ജനസമുദ്രങ്ങളാക്കിയ ഈ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തിലും വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെയും നിര്‍മ്മാതാവിന് നേട്ടമുണ്ടാക്കിയിരിക്കുകയാണ് ചിത്രം. […]
Read more

തലവൻ തലൈവി ഇനി ഒടിടിയിലേക്ക്

വിജയ് സേതുപതി നായകനായി വന്ന ഏറ്റവു൦ പുതിയ ചിത്രമാണ് തലവൻ തലൈവി. നിത്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതര്‍ക്കും തുനിന്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവൻ തലൈവി സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ഓഗസ്റ്റ് 22 ഒടിടിയില്‍ എത്തുന്നത്. ഏസ് എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമാണ് തലൈവന്‍ തലൈവി. റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് […]
Read more

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ നടികർ ഒടിടി യിലേക്ക്

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിലായാലും ഇതര ഭാഷകളിലായാലും. അവയെല്ലാം ഏറെ ശ്രദ്ധനേടിയിട്ടുമുണ്ട്. അത്തരത്തിലുള്ള സിനിമകളാണ് ഉദയനാണ് താരം, ചതിക്കാത്ത ചന്തു. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയ ചിത്രമായിരുന്നു നടികർ. ലാൽ ജൂനിയറിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൽ നായക കഥാപാത്രമായെത്തിയത് ടൊവിനോ തോമസ് ആണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം നടികർ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. ഒടിടി സ്ട്രീമിങ്ങിന്റെ ഔദ്യോ​ഗിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സൈന പ്ലേയ്ക്ക് ആണ് നടികർ സ്ട്രീമിം​ഗ് […]
Read more

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒടിടിയിലേക്ക്

തിയറ്ററുകളിൽ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകുകയാണ്. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. അനശ്വരയ്ക്ക് പുറമേ മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി മാര്‍ക്കോസ്, അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത […]
Read more

കണ്ണപ്പ ഇനി ഒടിടിയിലേക്ക്

വിഷ്‍ണു മഞ്ചു നായകനായി വന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയിരിക്കുന്ന ചിത്രവുമാണ് കണ്ണപ്പ. തിയറ്ററില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ ചിത്രം ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമസോണ്‍ പ്രൈം വീഡിയയിലൂടെ ജൂലൈ 25ന് ചിത്രം ഒടിടിയില്‍ എത്തും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മോഹൻലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് […]
Read more

ദിലീഷ് പോത്തന്റെ ‘റോന്ത്’ ഒടിടിയില്‍

ദിലീഷ് പോത്തൻ നായകനായി വന്ന ഏറ്റവും പുതിയ ചിത്രമാണ് റോന്ത്. റോഷൻ മാത്യുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെ റോന്ത് ഒടുവില്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലാണ് റോന്ത് ഒടിടിയില്‍ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റേയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറിൽ ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് റോന്ത്. പോലീസ് കഥകളിലൂടെ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഷാഹിയുടെ ഈ പോലീസ് കഥ എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒന്നാണ്. […]
Read more

‘ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും’; സര്‍സമീനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു

സംവിധായകനും നടനായും എത്തിയ എമ്പുരാന് ശേഷം പൃഥ്വിരാജിനെ ഇനി പ്രേക്ഷകര്‍ കാണുന്നത് ഒരു ഹിന്ദി ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ്. കയോസ് ഇറാനി സംവിധാനം ചെയ്ത സര്‍സമീന്‍ എന്ന ചിത്രമാണ് അത്. എന്നാല്‍ തിയറ്റര്‍ റിലീസ് അല്ല, മറിച്ച് ഡയറക്റ്റ് ഒടിടി റിലീസ് ആണ് ഈ ചിത്രം. ജിയോ ഹോട്ട്സ്റ്റാറിലൂടെ 25 നാണ് സര്‍സമീന്‍ സ്ട്രീമിംഗ് ആരംഭിക്കുക. ഹിന്ദിക്കൊപ്പം മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ചിത്രം കാണാനാവും. ഇപ്പോഴിതാ സ്ട്രീമിംഗിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രം കാണാന്‍ മലയാളി […]
Read more

ഡാൻസ് പാർട്ടി മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഡാന്‍സ് പാര്‍ട്ടി എന്ന ചിത്രം മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും. 2023 ഡിസംബറില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഡാൻസ് പാർട്ടി. ഈ വര്‍ഷം മെയ് 30 ന് ചിത്രം മനോരമ മാക്സിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്ലാറ്റ്‍ഫോമിലേക്കും ചിത്രം എത്തുകയാണ്. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് സ്ട്രീം ചെയ്യുന്ന സിംപ്ലി സൗത്തിലൂടെയാണ് ചിത്രം […]
Read more

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്’ ബാച്ച്ലര്‍ ഒടിടിയിലേക്ക്

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ച്ലര്‍. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എന്നുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്. മെയ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഒന്നര മാസം പിന്നിടുമ്പോഴാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. സ്ട്രീമിംഗ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 11 മുതല്‍ ചിത്രം സ്ട്രീമിങ് തുടങ്ങും. മഞ്ജു വാര്യർ നായികയായ […]
Read more

‘നരിവേട്ട’ ജൂലൈ 11 മുതല്‍ ഒടിടി യിൽ

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ ‘നരിവേട്ട’ ഒടിടിയിലേക്ക്. ജൂലൈ 11 മുതൽ സോണി ലിവ്വിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. തിയറ്ററുകളിലും ചിത്രം വലിയ വിജയം നേടിയിരുന്നു സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer