Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: OTT

സിനിമാ പ്രേമികൾക്ക് ആഘോഷിക്കാം; OTTയിലെ പുതിയ റിലീസുകൾ

വൈവിധ്യങ്ങളായ ആറ് സിനിമകളാണ് ഇന്നലെ ഒടിടിയിൽ എത്തിയിരിക്കുന്നത്. കുടുംബ ചിത്രങ്ങൾ, റൊമാന്റിക് ഡ്രാമകൾ, ഡാർക്ക് ഫാന്റസി കൊറിയൻ പരമ്പരകൾ, ത്രില്ലറുകൾ എന്നിങ്ങനെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന 6 പുതിയ സിനിമകളും ഷോകളുമാണ് ജൂലൈ 17 മുതൽ നെറ്റ്ഫ്ലിക്സ്, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിങ് ആരംഭിക്കുന്നത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത തെലുങ്ക് കുടുംബ ചിത്രം. സാമന്ത റൂത്ത് പ്രഭുവാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളിലും തന്റെ കുടുംബത്തെ ഒന്നിപ്പിച്ചു നിർത്താൻ പോരാടുന്ന […]
Read more

ജോർജുകുട്ടിയും കുടുംബവും ഒടിടിയിലേക്ക്; ‘ദൃശ്യം 3’ ഡിജിറ്റൽ സ്ട്രീമിങ് തീയതി വന്നു, എവിടെ കാണാം?

തിരുവനന്തപുരം: ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. കേരളത്തിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയ ‘ദൃശ്യം 3’, വെറും ഏഴ് ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമാണിത്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് […]
Read more

ഒറ്റ പ്ലാനില്‍ 15 പ്രീമിയം ഒടിടികളും 1000 ലൈവ് ചാനലുകളും; 200 രൂപയുടെ ‘ഒടിടി പാസുമായി’ ജിയോ

വീണ്ടും പുതിയ വിപ്ലവകരമായ ഓഫറുമായി റിലയന്‍സ് ജിയോ. ഒരൊറ്റ റീച്ചാര്‍ജില്‍ ഒട്ടുമിക്ക പ്രീമിയം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ലൈവ് ടിവി ചാനലുകളും ഡാറ്റയും ലഭ്യമാക്കുന്ന പുതിയ ‘200 രൂപ ജിയോ ഒടിടി പാസ്’ അവതരിപ്പിച്ചിരിക്കുകയാണ്. വിനോദവും കണക്റ്റിവിറ്റിയും ഒന്നിച്ച് ചേര്‍ത്തുള്ള ഈ പുതിയ പാസിന് 28 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിമാസം ഏകദേശം 1,500 രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ജിയോ 200 രൂപയ്ക്ക് ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് ലഭിക്കുക. നിലവില്‍ സജീവമായ ഒരു ബേസ് പ്ലാന്‍ ഉള്ള ഏത് ജിയോ […]
Read more

നിവിന്റെ പ്രതിച്ഛായ OTTയിലേക്ക്; എവിടെ, എപ്പോള്‍ കാണാം?

കൊച്ചി: ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി നായകനായ പൊളിറ്റിക്കല്‍ ഫാമിലി ഡ്രാമ ‘പ്രതിഛായ’ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. നിവിന്‍ പോളിയുടെ വേറിട്ട ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്. മുഖ്യമന്ത്രി കെഎന്‍ വര്‍ഗീസിനെ (ബാലചന്ദ്ര മേനോന്‍) ഒരു കോര്‍പ്പറേറ്റ് സംഘം ഗൂഢാലോചനയില്‍ കുടുക്കുന്നതും, ഇതിനെ തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന മകന്‍ ജോണ്‍ വര്‍ഗീസിന്റെ (നിവിന്‍ പോളി) പോരാട്ടവുമാണ് ചിത്രത്തിന്റെ […]
Read more

ദൃശ്യം 3ക്ക് മുന്നേ മറ്റൊരു ത്രില്ലറുമായി ജീത്തു ജോസഫ്

ദൃശ്യം 3 കാത്തിരിക്കുന്ന ത്രില്ലർ പ്രേമികൾക്ക് ഡബിൾ ഹാപ്പി ന്യൂസുമായി സംവിധായകൻ ജീത്തു ജോസഫ്. ജിത്തു ജോസഫ് അഭിനയിക്കുന്ന ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ വെബ് സീരീസ് ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. കേരള ക്രൈം ഫയൽസ്, 1000 ബേബീസ്, ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്നീ സൂപ്പർഹിറ്റ് മലയാളം വെബ് സീരീസുകൾക്ക് ശേഷമാണ് മറ്റൊരു ത്രില്ലറുമായി ഹോട്സ്റ്റാറെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും കാണാം. സുമേഷ് […]
Read more

അശ്ലീല ഉള്ളടക്കം: 5 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു

ന്യൂ ഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിന് രാജ്യത്തെ അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി വാർത്താ വിതരണ മന്ത്രാലയം. മൂഡ്‌എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവിപ്ലക്സ്. ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. അശ്ലീലവും സഭ്യമല്ലാത്തതുമായ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന് 2000ലെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്ട് സെക്ഷൻ 69എ പ്രകാരമാണ് നടപടി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 25 ആപ്പുകൾക്കാണ് […]
Read more

‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ – മലയാളം ZEE 5 ഇൽ

നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഫെബ്രുവരി 6 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ‘അനുരാഗ കരിക്കിന്‍വെള്ളം’, ‘ദ ഗ്രേറ്റ് ഫാദര്‍’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘കപ്പേള’, ‘സുലൈഖ മന്‍സില്‍’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ ശ്രദ്ധേയനായ നൗഫല്‍ അബ്ദുള്ള സ്വതന്ത്രസംവിധായകനായ ആദ്യചിത്രമാണ് ‘നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ്’. മിത്തും ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ചേരുന്ന ‘നെല്ലിക്കാംപൊയിൽ’ എന്ന സാങ്കൽപ്പിക ഭൂമികയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ […]
Read more

‘ അതിഭീകര കാമുകന്‍’ഒടിടിയില്‍ എത്തി

ലുക്മാന്‍ പ്രധാന കഥാപാത്രമായ ചിത്രം അതി ഭീകര കാമുകന്‍.ഒടിടിയിലും സ്ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയിത്. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുമൊക്കെയായി ഒരു റൊമാന്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രം. ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെന്‍സേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങള്‍ […]
Read more

ഒടിടി റിലീസിലും തരംഗമായി ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം; നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഒന്നാമതായി ‘കാന്ത’

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ ഒടിടി റിലീസിലും പ്രേക്ഷക ശ്രദ്ധ നേടുന്നു. ഡിസംബര്‍ 12 ന് ഒടിടി റിലീസായി എത്തിയ ചിത്രം ഇപ്പൊള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ആണ് ട്രെന്‍ഡ് ചെയ്യുന്നത്. തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഗംഭീര പ്രകടനം കൊണ്ടാണ് വലിയ ചര്‍ച്ചയായി മാറിയത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ‘കാന്ത’ നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, […]
Read more

പ്രണവിന്റെ ഡയീസ് ഈറെ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി

പ്രണവ് മോഹന്‍ലാല്‍ നായകനായി വന്ന ചിത്രമാണ് ഡയീസ് ഈറെ. ചിത്രം ഒക്ടോബര്‍ 31നാണ് ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. 30ന പെയ്ഡ് പ്രീമിയറും നടന്നിരുന്നു. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ‘ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer