സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Politics

തമിഴ്‌നാടിനെ നടുക്കി വീണ്ടും കൊലപാതകം;നാംതമിഴർ കക്ഷി നേതാവിനെ വെട്ടിക്കൊന്നു

മധുര: ബി.എസ്.പി. സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുന്‍പേ തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയനേതാവ് കൂടി കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി പാര്‍ട്ടിയുടെ ഭാരവാഹിയായ സി. ബാലസുബ്രഹ്‌മണ്യനെയാണ് നാലംഗസംഘം വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാവിലെ മധുരയിലെ ചിന്നചൊക്കിക്കുളത്തായിരുന്നു സംഭവം.പ്രഭാതസവാരിക്കിറങ്ങിയ ബാലസുബ്രഹ്‌മണ്യത്തെ പിന്തുടര്‍ന്നെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്. അക്രമികളെ കണ്ട് ബാലസുബ്രഹ്‌മണ്യം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം ഇദ്ദേഹത്തെ റോഡിലിട്ട് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചിന്നചൊക്കിക്കുളത്തെ വല്ലഭായ് സ്ട്രീറ്റിലാണ് കൊലപാതകം നടന്നത്. സംസ്ഥാന ഐ.ടി. വകുപ്പ് മന്ത്രി […]
Read more

ജോയിയുടെ മരണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്;പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി ശ്രമിച്ചു- മന്ത്രി എം ബി രാജേഷ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം മാറ്റുന്നതിനിടെയുണ്ടായ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിക്കാനിടയായ സംഭവത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പുണ്ടായെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു.ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.കാണാതായ ജോയിയെ കണ്ടെത്തുന്നതിനായി ശ്രമം തുടരവേയാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. അദ്ദേഹം കുറച്ചൊക്കെ ക്ഷമകാണിക്കണമായിരുന്നു.സംഭവത്തിന്റെ പേരില്‍ ആരെയും പഴിചാരല്‍ ഞാന്‍ ലക്ഷ്യമിടുന്നില്ല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിയെന്ന നിലയില്‍ ഇതേവരെ ഒരു പ്രതികരണവും ഞാന്‍ നടത്തിയിരുന്നില്ല.കാണാതായ ജോയിയെ കണ്ടെത്തുന്നതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു […]
Read more

പി.എസ്.സി കോഴ വിവാദം;മുസ്ലിം യൂത്ത് ലിഗ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്:പി.എസ്.സി കോഴ വിവാദത്തില്‍ മുസ്ലിം യൂത്ത് ലിഗും പ്രക്ഷോഭത്തിലേക്ക്.കോഴയാരോപണത്തില്‍ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി ഇന്ന് വൈകുന്നേരം ജനസദസ് സംഘടിപ്പിക്കും. വൈകീട്ട് 4മണിക്ക് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കുന്ന പരിപാടി മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉല്‍ഘാടനം ചെയ്യും.സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍, ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന ഭാരവാഹികളായ ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ തുടങ്ങിയവര്‍ […]
Read more

ആകെ കണ്‍ഫ്യൂഷന്‍;പി എസ് സി കോഴ കുഴഞ്ഞുമറിയുന്നു

രാജേഷ് തില്ലങ്കേരി കോഴിക്കോട്ടെ സി പി എമ്മിനെ ആകെ പിടിച്ചുകുലുക്കിയ പി എസ് സി കോഴ വിവാദത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരിക്കാം.കോഴ വാങ്ങിയത് ആരാണ്, കൊടുത്തത് ആരാണ്, വാങ്ങിയെന്ന് പറയപ്പെടുന്ന പ്രമോദ് കോട്ടൂളി പറയുന്നു ഞാന്‍ പണം വാങ്ങിയിട്ടില്ലെന്ന്.കൊടുത്തു എന്നു പറയപ്പെടുന്നയാള്‍ ഒരാഴ്ചയ്ക്ക് ശേഷം ആരോപണം നിഷേധിച്ച് ശ്രീജിത്ത് രംഗത്തെത്തിയിരിക്കുകയാണ്.പ്രമോദുമായി ഒരിടപാടും ഉണ്ടായിട്ടില്ലെന്നും പണം വാങ്ങിയെന്ന് ആര്‍ക്കും പരാതി നില്‍കിയിട്ടില്ലെന്നുമാണ് ശ്രീജിത്ത് പറയുന്നത്.അപ്പോ സി പി എം പ്രമോദിനെ പിന്നെ എന്തിനാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് […]
Read more

ഉമ്മൻ ചാണ്ടി സ്നേഹ സ്പർശം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്നേഹസ്പർശമെന്ന പേരിൽ വിവിധ പരിപാടികൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്ന് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി ശ്രീമതി. മറിയാമ്മ ഉമ്മൻ അറിയിച്ചു.ജൂലൈ 18 വ്യാഴാഴ്ച കോട്ടയം ജില്ലയിൽ താമസിക്കുന്ന നിർധന കുടുംബത്തിൻ്റെ ബാങ്ക് ബാധ്യതകൾ മുഴുവൻ തീർത്ത് ആധാരം തിരികെ എടുത്ത് നല്കും.ജൂലൈ 20 ശനി രാവിലെ 9.00 മണി മുതൽ ഇടുക്കി കഞ്ഞിക്കുഴി ഉമ്മൻ ചാണ്ടി കോളനിയിൽ രാജഗിരി […]
Read more

ഡ്രൈ ഡേ നിലനിര്‍ത്തും;സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റില്‍

തിരുവനന്തപുരം:സര്‍ക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തില്‍ പുറത്തിറക്കും.മദ്യനയത്തിന്റെ കരട് തയാറാക്കുന്ന നടപടികളിലേക്ക് എക്‌സൈസ് വകുപ്പ് കടന്നിരിക്കുന്നത്.ഓഗസ്റ്റില്‍ മന്ത്രിസഭയില്‍ നയത്തിന് അംഗീകാരം നേടാനാണ് എക്‌സൈസ് വകുപ്പിന്റെ ലക്ഷ്യം.സിപിഐഎമ്മിലെയും മുന്നണിയിലെയും ചര്‍ച്ചകള്‍ക്ക് ശേഷമാണ് നയം അന്തിമമാകുക. പുതിയ മദ്യനയത്തില്‍ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കും.ഇംഗ്ലീഷ് മാസം ഒന്നാം തീയതിയിലെ ഡ്രൈ ഡേ നിലനിര്‍ത്തും.ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ച് നല്‍കില്ല.ഐടി കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ക്ക് അനുമതിയുണ്ടാകും.മുന്‍വര്‍ഷത്തെ നയത്തില്‍ തീരുമാനിച്ച വിഷയമായതിനാലാണ് മാറ്റം വരുത്താത്തത്. ഡിസ്റ്റിലറി നയത്തിലും മാറ്റം വരുത്തേണ്ടെന്നാണ് ധാരണ.
Read more

വധശ്രമം ട്രംപിന്റെ തെരഞ്ഞെടുപ്പ് നാടകമോ?

രാജേഷ് തില്ലങ്കേരി ലോകം കണ്ട ഏറ്റവും കര്‍കശക്കരനായ ഭരണാധികാരി.വെള്ളക്കാരുടെ ക്ഷേമത്തിന് എന്നും മുന്‍ഗണന നല്‍കിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്. എന്നും വിവാദങ്ങളുടെ കളിത്തൊഴന്‍.അമേരിക്ക ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും കടുത്ത ഏകാധിപതി.മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷിപ്പിക്കാന്‍ പദങ്ങള്‍ ഏറെയാണ്.പ്രസഡിന്റ് പദത്തിനായി ട്രംപ് വീണ്ടും ശ്രമങ്ങള്‍ നടത്തവേയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ വധശ്രമം അരങ്ങേറിയതായുള്ള വാര്‍ത്തകള്‍ വരുന്നത്.ലോകം മുഴുവന്‍ ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്.കടുത്ത തിരഞ്ഞെടുപ്പ് ചൂടിലാണിപ്പോള്‍ അമേരിക്ക.അതിനാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഡൊണാള്‍ഡ് ട്രെംപിനെതിരെയുണ്ടായ വധശ്രമം അമേരിക്കയിലെ […]
Read more

പരാതിക്കാരന്റെ വീട്ടിനുമുന്നില്‍ കുത്തിയിരിക്കും പ്രതികരണവുമായി പ്രമോദ് കോട്ടൂളി

രാജേഷ് തില്ലങ്കേരി കോഴിക്കോട്:പി എസ് സി കോഴകേസില്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ചില നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണവുമായി  പ്രമോദ് കോട്ടൂളി രംഗത്ത്.എനിക്ക് ഒരു റിയലസ്റ്റേറ്റ് മാഫിയയുമായും ബന്ധമില്ല.ഞാന്‍ ഒരാളുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 കോടി വാങ്ങിയെന്ന് പാര്‍ട്ടിക്ക് പരാതി നല്‍കിയ ശ്രീജിത്തിന്റെ വീട്ടിനു മുന്നില്‍ ഞാന്‍ അമ്മയോടൊപ്പം കുത്തിയിരിപ്പ് നടത്തും.എനിക്ക് എന്റെ അമ്മയെ മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ. പണം കൊടുത്തത് ആര്‍ക്കാണെന്ന് വ്യക്തമായി തെളിവു […]
Read more

ഉപതിരഞ്ഞെടുപ്പില്‍ വാടി തളരുന്ന താമര;ഇന്‍ഡ്യാ സഖ്യം തിളിങ്ങി

രാജേഷ് തില്ലങ്കേരി ഉപതിരഞ്ഞെടുപ്പ് നടന്ന 13 അംസബ്ലി സീറ്റില്‍ 11 സീറ്റുകള്‍ നേടിയ ഇന്‍ഡ്യാ മുന്നണി ബി ജെ പി യെ ഞെട്ടിച്ചിരിക്കയാണ്. ബി ജെ പിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ സ്വീകാര്യതയുണ്ടായിരുന്നിടത്തുപോലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.പശ്ചിമബംഗാളിലും, ഹിമാചല്‍ പ്രദേശിലും ബി ജെ പിക്കുണ്ടായ നഷ്ടം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. പശ്ചിമബംഗാളില്‍ ബി ജെ പിയില്‍ നിന്നും രാജിവച്ച മൂന്ന് മുന്‍ എം എല്‍ എമാരും ടി എം സി ടിക്കറ്റല്‍ വിജയിച്ചുകയറി. നാല് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് […]
Read more

തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷണതേജ ഇനി ആന്ധ്ര കേഡറിലേയ്ക്ക്

തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.പവന്‍ കല്യാണിന്റെ സ്റ്റാഫിലേക്ക് പോകുന്നതിന് ഡെപ്യൂട്ടേഷന് കൃഷ്ണതേജ അനുമതി തേടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തൃശ്ശൂര്‍ കളക്ടറായി 20 മാസം പൂര്‍ത്തിയാകുമ്പോഴാണ് കൃഷ്ണതേജ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചുമതല ഒഴിഞ്ഞ് കേരളം വിട്ട് ആന്ധ്രയിലേക്ക് പോകുന്നത്.മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്. […]
Read more

Recent News

Advertisement