ജി7 ഉച്ചകോടി; പ്രധാനമന്ത്രി ഇറ്റലിയിലെത്തി
ന്യൂഡല്‍ഹി:ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ അപുലിയയിലെത്തി.ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്.ബോര്‍ഗോ എഗ്നേഷ്യ ആഡംബര റിസോര്‍ട്ടില്‍ പതിനഞ്ച് വരെയാണ് ഉച്ചകോടി നടക്കുന്നത്. യുക്രൈന്‍ യുദ്ധവും ഗാസയിലെ സംഘര്‍ഷവും അടക്കമുള്ള പ്രശ്നങ്ങളാകും ചര്‍ച്ചയില്‍ നിറയുക എന്നാണ് കരുതുന്നത്.ദക്ഷിണ മേഖലയിലെ നിര്‍ണായക പ്രശ്നങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ […]
Read more

