പാനൂരില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്ഐ ഭാരവാഹികളുണ്ട്;വി കെ സനോജ്
കണ്ണൂര്‍:പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്.തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ല.സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് അിറിയിച്ചു.സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐയ്ക്ക് പങ്കില്ല. പാനൂർ ബോംബ് സ്ഫോടനം;കേസിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ല:കെ കെ ശൈലജ ഡിവൈഎഫ്ഐ നേതാക്കള്‍ സംഭവം അറിഞ്ഞ് അവിടെ ഓടിയെത്തിയവരാണ്. ഏതെങ്കിലും ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും സനോജ് പറഞ്ഞു. സംഭവം നടന്നതറിഞ്ഞ് പ്രദേശത്ത് ഓടിയെത്തിയ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്.എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ […]
Read more

