Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

സംഘപരിവാറിന്റെയോ വിഎച്ച്പിയുടെയോ പ്രവർത്തകർ പാലക്കാട് കരോൾ തടഞ്ഞിട്ടില്ല

കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കരോൾ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഗൂഡാലോചന സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Read more

വോട്ടിനുവേണ്ടി ജാതിരാഷ്ട്രീയം പറയുന്നു: സിപിഐഎമ്മിനെയും വിജയരാഘവനെയും വിമര്‍ശിച്ച് സമസ്ത

കോഴിക്കോട്: സിപിഐഎമ്മിനെയും വിജയരാഘവനെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. സിപിഐഎം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലില്‍ സിപിഐഎം അധ്വാനിക്കുന്ന വര്‍ഗത്തിന് വേണ്ടി സംസാരിക്കുന്നത് വിട്ട് വോട്ടിനുവേണ്ടി ജാതി മത വര്‍ഗ രാഷ്ട്രീയം പറയാനാണ് ഊര്‍ജം ചിലവഴിക്കുന്നത് എന്നാണ് വിമര്‍ശനം. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചില കേസുകളിലെ ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കി. തൃശൂര്‍ ബി ജെ പി വിജയത്തിന് കളമൊരുക്കാന്‍ എഡിജിപിയുടെ സഹായത്തോടെ പൂരം കലക്കിയെന്നും അജിത് കുമാറിന് DGP-യായി സ്ഥാനക്കയറ്റം നല്‍കാനുള്ള […]
Read more

പ്രചരണങ്ങൾ വ്യാജം; എൻഡിഎ മുന്നണി വിടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: എൻഡിഎ മുന്നണിയിൽ നിന്നും പുറത്തു പോകുമെന്ന പ്രചാരണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എൻഡിഎ വിടുന്നുവെന്ന പ്രചരണത്തിന് മറുപടിയുമായാണ് തുഷാർ വെള്ളാപ്പള്ളി സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ബിഡിജെഎസ് എൻഡിഎ മുന്നണി വിടുന്നു എന്ന വാർത്തയെ എല്ലാതവണത്തെയും പോലെ തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നു. എൻഡിഎക്കൊപ്പം അടിയുറച്ച് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിഡിജെഎസ് എന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു തുഷാറിന്റെ മറുപടി.
Read more

അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ

തിരുവനന്തപുരം: കേരളത്തിന് ആണവ വൈദ്യുതി നിലയത്തിന് അനുമതി അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ തരാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ.കോവളത്ത് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി കൂട്ടിക്കാഴ്ച്ച നടത്തി. ഇതിന്റെ ഭാഗമായാണ് ഖട്ടരിന്റ് ഉറപ്പ്. കേരള തീരങ്ങളിൽ തോറിയം അടങ്ങുന്ന മോണോ സൈറ്റ് നിക്ഷേപം ധാരാളം ഉണ്ടെന്നു കേന്ദ്രമന്ത്രി പറഞ്ഞു. തോറിയം അടിസ്ഥാനമാക്കിയുള്ള ചെറു റിയാക്റ്റർ സ്ഥാപിച്ചാൽ ഉചിതം ആകുമെന്നാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Read more

ബംഗാൾ ഗവർണറുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ്; ജാഗ്രതാനിർദേശം നൽകി രാജ്ഭവൻ

കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തട്ടിപ്പ്. സിആർപി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ഓൺലൈൻ വഴി വ്യാജ ഓഫറുകൾ നൽകി പണം തട്ടുന്നതായി തുടരെ പരാതികൾ കിട്ടിയിരുന്നതായും രാജ്ഭവൻ അധികൃതർ അറിയിച്ചു. തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ അപ്പോൾ തന്നെ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു. ആസാം, പഞ്ചാബ്, മണിപ്പൂർ മുഖ്യമന്ത്രിമാരുടെ ഒഎസ്‌ഡി പേഴ്‌സണൽ സ്റ്റാഫ് തുടങ്ങിയ പേരിലും ചില വ്യാജന്മാർ ബംഗാൾ ഗവർണറുമായി […]
Read more

സി.പി.എം ജില്ലാ സമ്മേളനത്തിൽ എം.വി. ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി; പോലീസ് നടപടികളിലും വിമർശനം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് സംഭവം.പോലീസിനെ വിമർശിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിയെ ഇവർ പരിഹസിച്ചത്. ഗോവിന്ദൻ മാഷിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പോലീസ് സ്റ്റേഷനുകളിൽ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണെന്നും പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നുമാണ് വിമർശനം.മുഖ്യമന്ത്രി വേദിയിലിരിക്കവെയായിരുന്നു ആഭ്യന്തര വകുപ്പിനും നേരെയുള്ള വിമർശനം. പോലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതി ലഭിക്കുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ല. […]
Read more

ഡൽഹിയിൽ സിബിസിഐ ക്രിസ്മസ് ആഘോഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിബിസിഐയുടെ (കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ആസ്ഥാനത്ത് നടക്കുന്ന ക്രിസ്മസ് ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . ഡിസംബർ 23ന് വൈകുന്നേരം ആറര മണിയോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം സിബിസിഇ സ്ഥിരീകരിച്ചു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് പരിപാടികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത്. നിരവധി മതപുരോഹിതന്മാര്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. കരോള്‍ ഗാനങ്ങളും, അത്താഴവിരുന്നുകളോടു കൂടി ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി […]
Read more

ദളിത് വിദ്യാർത്ഥികൾക്ക് വിദേശ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കെജ്രിവാൾ

ദില്ലി : തലസ്ഥാനത്തെ ദളിത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്രിവാൾ. വരാനിരിക്കുന്ന ദില്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമായാണ് പ്രഖ്യാപനം. ‘ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, ഡൽഹിയിൽ നിന്ന് വിദേശ സർവകലാശാലകളിൽ പ്രവേശനം നേടുന്ന ദളിത് വിദ്യാർഥികൾക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ദളിത് വിദ്യാർത്ഥികളുടെ എല്ലാ ചെലവുകളും വഹിക്കുന്ന രീതിയിലായിരിക്കും സ്കോളര്‍ഷിപ്പെന്ന് […]
Read more

നിക്ഷേപകന്റെ ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ

കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട നിക്ഷേപകന് പണം നല്‍കിയില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അറിയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലും നേമത്തും കണ്ടലയിലുമുള്‍പ്പെടെ കേരളത്തില്‍ നിരവധി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. […]
Read more

അഴിമതി നടത്തിയെന്ന് കണ്ടെത്തൽ; പി.കെ ശശിയ്ക്ക് രണ്ടു പദവികൾ നഷ്ടപ്പെട്ടു

പാലക്കാട്: സി.ഐ.ടി.യു. പാലക്കാട് ജില്ലാ പ്രസിഡന്റും ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റും സ്ഥാനങ്ങളിൽ നിന്ന് പി.കെ. ശശിയെ പുറത്താക്കി. പകരം, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി. എൻ. മോഹനൻ പുതിയ സിഐടിയു ജില്ലാ പ്രസിഡന്റായി ചുമതലയേൽക്കും. ശശിയെ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നു പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട പദവികളിലും നിന്ന് ശശിയെ നീക്കിയിരിക്കുന്നത്. ശശി കെ.ടി.ഡി.സി ചെയര്‍മാന്‍പദവും സി.ഐ.ടി.യു […]
Read more

Recent News

Advertisement
WhiteswanTV Footer