Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

സ്ത്രീപീഡന പരാതി : ബിബിൻ സി ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

സ്ത്രീപീഡന പരാതിയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിപിന്‍ സി ബാബു നല്‍കിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ബിബിൻ സി ബാബുവിന്റെ ഭാര്യ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ പിന്നാലെയാണ് ഇങ്ങനെ ഒരു പരാതി വന്നത് ,അതിനാൽ ഇത് പാർട്ടി വിട്ടതിന്റെ പകപോക്കൽ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ബിപിൻ സി ബാബു തന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി തന്നെ ശാരീരികമായി […]
Read more

മാസപ്പടി കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ് എഫ് ഐ ഒ

മുംബൈ: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു. കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്‍ എസ് എഫ് ഐ ഒ അന്വേഷണം അവസാനിപ്പിക്കമമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് എസ് എഫ് ഐ ഒ കേസന്വേഷണം ഉടന്‍ അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന എക്‌സാലോജിക്ക് എന്ന കമ്പനിക്ക് സി എം ആര്‍ എല്‍ സേവനമൊന്നും നല്‍കാതെ […]
Read more

വയനാട് ഉരുള്‍പൊട്ടല്‍: പ്രത്യേക പാക്കേജിനായി പ്രിയങ്ക അമിത് ഷായെ കണ്ടു

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാര്‍ കേന്ദ്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. നാളെ വൈകുന്നേരത്തോടെ അന്തിമമായൊരു തീരുമാനം പ്രഖ്യാപിക്കാമെന്ന് അമിത് ഷാ നിവേദക സംഘത്തിന് ഉറപ്പു നല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി. ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതതര്‍ എല്ലാം നഷ്ടപ്പെട്ടതോടെ ദൈനം ജീവിതംപോലും മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ തുടര്‍ ജീവിതം ഏറെ ആശങ്കയിലാണ്. അവര്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ട്.കേന്ദ്രത്തില്‍ നിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ ഇരകളായവരുടെ […]
Read more

സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: കെ.സുരേന്ദ്രൻ

സംസ്ഥാന വ്യാപകമായി സിപിഐഎമ്മിൽ നിന്നും ബിജെപിയിലേക്ക് വലിയ ഒഴുക്ക് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മധു മുല്ലശ്ശേരി കെ.സുരേന്ദ്രനിൽ നിന്നും ബിജെപി അംഗത്വമെടുത്തിരുന്നു. അതിന്റെ ഭാഗമായാണ് മധു മുല്ലശ്ശേരി ബിജെപിയിലെത്തിയതെന്നും തിരുവനന്തപുരം മാരാർജി ഭവനിൽ മധുവിന് പാർട്ടി അംഗത്വം നൽകിയ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഐഎം പോപ്പുലർ ഫ്രണ്ട് വൽക്കരിക്കപ്പെട്ടു കഴിഞ്ഞു. പിണറായിയിൽ നിന്നും തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും. ജനങ്ങൾ ഇടതുപക്ഷത്തിന് ബദലായി കാണുന്നത് ബിജെപിയെയാണ്. പാർട്ടി […]
Read more

സംഭാൽ സന്ദർശനത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു

ഉത്തർപ്രദേശിലെ സംഭാലിൽ സന്ദർശനത്തിനായി പോകാൻ പ്രതിപക്ഷ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയെയും വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. ബാസിപൂർ അതിർത്തിയിൽ വെച്ച് പൊലീസ് ഇവരെ തടഞ്ഞത്. ഒറ്റക്ക് പോകാമെന്ന് അറിയിച്ചിട്ടും രാഹുലിന് പൊലീസ് അനുമതി നൽകിയില്ല . അതേ തുടർന്ന് ഒന്നര മണിക്കൂർ കാത്ത് നിന്നിട്ട് രാഹുലും സംഘവും മടങ്ങി. സന്ദര്‍ശിക്കുന്നതില്‍ തന്നെ വിലക്കിയത് അവകാശലംഘനമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലാണ് സംഭവ സ്ഥലം സന്ദർശിക്കാനായി താൻ എത്തിയതെന്നും ഇത് തന്റെ […]
Read more

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിലാണ് അധികാരമേൽക്കുക. ഉപമുഖ്യമന്ത്രിമാരായി അജിത് പവാറും ഏകനാഥ് ഷിൻഡെയും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നത്. 2022 ജൂൺ 30 മുതൽ ഏകനാഥ് ഷിൻഡെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രിയായ ഫഡ്നാവിസ് വസന്തറാവു […]
Read more

സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്‍കി

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയില്‍ നടന്നസത്യപ്രതിജ്ഞാ ചടങ്ങളില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തു. ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും സത്യപ്രതിജ്ഞ ചെയ്തു

അഞ്ജലി ഹരേഷ് : സബ് എഡിറ്റർ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യു ആർ പ്രദീപ് സഗൗരവത്തിലും രാഹുൽ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ ഹാളിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ള നേതാക്കളെല്ലാം പങ്കെടുത്തു. ത്രികോണ മത്സരം അരങ്ങേറിയ പാലക്കാട് നിന്നും 18,724 […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അനീഷ എം എ: സബ് എഡിറ്റർ തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ത്രികോണ മത്സരം അരങ്ങേറിയ പാലക്കാട് നിന്നും 18,724 ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയം സ്വന്തമാക്കിയത്. ഷാഫിക്ക് പകരക്കാരനായി എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനായി. ചേലക്കരയില്‍ യുഡിഎഫ് […]
Read more

മധു മുല്ലശേരി ബിജെപിയിലേക്ക്, സിപിഐഎം പുറത്താക്കി

മിഥുൻ നാഥ് തിരുവനന്തപുരം: സിപിഐഎം വിട്ട മംഗലപുരം ഏരിയാ കമ്മറ്റി മുന്‍ സെക്രട്ടറി മധു മുല്ലശേരി ബിജെപിയില്‍ ചേരും. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മധു പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ഇന്നലെ രാത്രിയില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ മധുവുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്. ഇന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ മധുവിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. തിരുവനന്തപുരത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer