Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിന്‍വാതില്‍ നിയമന ആരോപണം; മിന്നല്‍ മാജിക് ഉടന്‍ എത്തില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡി മിന്നല്‍ മാജിക് ഉടന്‍ വിപണിയിലേക്ക് എത്തിയേക്കില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിസില്‍ ”മിന്നല്‍ മാജിക്” വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്ത്.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് 90 താല്‍ക്കാലിക വനിതാ തൊഴിലാളികളെ നിയമിച്ചതെന്നും, സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ എഡിഎസ് മുഖേന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളിപ്പട്ടിക തയ്യാറാക്കിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ കമ്പനി അധികൃതര്‍ തള്ളി. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് കുടുംബശ്രീ മുഖേന താല്‍ക്കാലിക തൊഴിലാളികളുടെ പട്ടിക തയ്യാറാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer