Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

മെലാനിയ ട്രംപിന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ചു; റഷ്യന്‍ ചാനലിനെതിരെ വിമർശനം

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ച് റഷ്യന്‍ വാര്‍ത്താമാധ്യമം. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റഷ്യ- നെറ്റ്‌വര്‍ക്ക് എന്ന വാര്‍ത്താചാനലിന്റെ ’60 മിനിറ്റ്‌സ്’ എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്ന- അര്‍ധനഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. യു എസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിന് പിന്നാലെയാണ് ‘മെലാനിയയുടെ ഭര്‍ത്താവ് വിജയിച്ചിരിക്കുന്നു. അവര്‍ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. 2000-ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നുവെന്ന് ഇനി കാണാം. ജി.ക്യു. മാസികയുടെ കവറാണ് ഇത്’ എന്ന മുഖവുരയോടെ മോഡലായിരുന്ന മെലാനിയയുടെ പഴയ ചിത്രങ്ങള്‍ […]
Read more

സീപ്ലെയിന്‍ പദ്ധതി: ഉമ്മന്‍ ചാണ്ടിയോട് പിണറായി മാപ്പുപറയണമെന്ന് കെ സുധാകരന്‍ എംപി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഐഎം അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൊച്ചിയില്‍നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് കൊട്ടിഘോഷിച്ച് പിണറായി സര്‍ക്കാര്‍ സീപ്ലെയിന്‍ പറത്തുമ്പോള്‍ തന്റെ മറ്റൊരു സ്വപ്‌നപദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഉമ്മന്‍ ചാണ്ടി വിസ്മൃതിയിലായി ഒന്നരവര്‍ഷം കഴിയുമ്പോള്‍. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ […]
Read more

ഭിന്നിപ്പിച്ചു ഭരിക്കൽ ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിന് കാരണം: ചെറിയാൻ ഫിലിപ്പ്

കേരള സർക്കാരിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രമാണ് ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിനു മുഖ്യകാരണമെന്നത് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ എല്ലാവിധ അഴിമതികൾക്കും കൂട്ടുനിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും സത്യസന്ധരും തമ്മിലുള്ള പരസ്യമായ ചേരിപ്പോരാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചില വകുപ്പുകളിൽ മന്ത്രിയും വകുപ്പു സെക്രട്ടറിമാരും തമ്മിലുള്ള കുട്ടുകച്ചവടമാണ്. സി.പി.ഐ. എം നേതാക്കൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നുവെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. ഇതിനു വഴങ്ങാത്തവരെ വർഗ്ഗ ശത്രുക്കളായി ചാപ്പകുത്തുന്നു. ചില കഴിവുകെട്ട മന്ത്രിമാരുടെ വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ സർവ്വാധിപത്യമാണെന്നും അദ്ദേഹം […]
Read more

വീഡിയോ വന്നത് സി പി ഐ എമ്മിന്റെ ഔദ്യോഗിക എഫ്ബി പേജിൽ തന്നെ

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണ വീഡിയോ സി പി ഐ എം പത്തനംതിട്ടയുടെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്നും അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്തതെന്നുമാണ് വിശദീകരണം. ഇതിൽ എസ്പിക്ക് പരാതി നൽകുമെന്നും ഉദയഭാനു അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ കാർഡ് ഉണ്ടാക്കി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായ ആളാണെന്നും സ്വന്തം വാർഡിൽ പോലും […]
Read more

വയനാടും ചേലക്കരയും അവസാന ലാപ്പിലേക്ക്; പാലക്കാട്ട് വിവാദങ്ങൾക്കിനിയും സമയമുണ്ട്

ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. എഐസിസി അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മുൻ എംപി രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വയനാട്. പ്രിയങ്ക പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വയനാട്ടിലൂടെയാണ്. അതുകൊണ്ടുതന്നെ ആവേശം അതിന്റെ പരമ കോടിയിൽ എത്തിക്കുന്നതിന്റെ പ്രവർത്തനങ്ങളിലാണ് കോൺഗ്രസ് നേതൃത്വം. ഓരോ ബൂത്തുകൾക്ക് പോലും ദേശീയ നേതാക്കളുടെ ചുമതലയാണ് ഉള്ളത്. വയനാട്ടിൽ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം നടക്കുമെന്ന് […]
Read more

പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: സിപിഐഎം പത്തനംതിട്ട ഫേയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ടയില്‍ മാത്രമല്ല, പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. അതിന്റെ പ്രതിഫലനമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ടത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും തനിക്കും ഒരേ നിലപാടാണ്. പത്തനംതിട്ട സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന […]
Read more

എന്‍ പ്രശാന്ത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനൻ: ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം: എന്‍ പ്രശാന്ത് ഐഎഎസ് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എന്‍ പ്രശാന്ത് യൂഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അതിന്റെ ഭാഗമായിരുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാതക്കി. മേഴ്‌സിക്കുട്ടി അമ്മയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ശ്രീ […]
Read more

പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങി പി പി ദിവ്യ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷണനെ സമീപിക്കാനൊരുങ്ങുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടിയെ അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യ ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്‍ട്രോള്‍ കമ്മീഷനെ സമീപിക്കാനുളള നീക്കം. പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും ദിവ്യ പോസ്റ്റില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങള്‍ക്ക് നിരക്കാത്തതും ആണെന്ന് ദിവ്യ പ്രതികരിച്ചിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം […]
Read more

വഖഫ് വിഷയത്തിൽ വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒരു വിഭാഗത്തെയും സംരക്ഷിക്കാനല്ല നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനത പാർട്ടി ഇവിടെ നട്ടെല്ല് നിവർത്തി പിടിച്ച് നിൽക്കുന്നത്. താൻ ആ ബോർഡിന്റെ പേര് പറയുന്നില്ലയെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ടയെന്നും വയനാട്ടിൽ നടന്ന പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞു. മാത്രമല്ല അമിത ഷാ യുടെ ഓഫീസിൽ നിന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട് അത് നാളെ മുതൽ പ്രചാരണത്തിൽ ഉൾപ്പെടുത്തുമെന്നും […]
Read more

പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നു, പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും: പി പി ദിവ്യ

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ പ്രതികരണവുമായി പി പി ദിവ്യ. പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും ദിവ്യ പ്രതികരിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ പ്രതികരണം നടത്തിയത്. തന്റേതെന്ന പേരില്‍ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും ദിവ്യ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer