Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ബ്രഹ്മപുരം അഴിമതി കേസ് : പ്രതികളുടെ വിടുതൽ ഹർജി കോടതി തള്ളി

ബ്രഹ്മപുരം അഴിമതി കേസിലെ പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. മുൻ വൈദ്യുത മന്ത്രി പത്മരാജനടക്കമുള്ളവരുടെ ഹർജിയാണ് കോടതി തള്ളിയത്. കോടികളുടെ നഷ്ടം ഉണ്ടാക്കിയ ഈ കേസിലെ അഞ്ചാം പ്രതിയാണ് സി വി പത്മരാജൻ. 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയാണിത്. ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതി നടന്നുവെന്നാണ് കേസ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസുകൂടിയാണ് ഇത്. സി വി പത്മരാജന് പുറമേ […]
Read more

‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ല: ഡിസി ബുക്ക്സ്

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്‌സ്. ഡി സി ബുക്‌സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായും ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിച്ചു. ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നതെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദം ഇ […]
Read more

ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ

തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. താൻ പറയാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിൽ എന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. ആത്മകഥ ഇത് വരെ പൂർത്തിയായിട്ടില്ലെന്നും എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഇതുവരെ ഒരാള്‍ക്കും താൻ കൈമാറിയിട്ടില്ലെന്നും ഇത് ഗൗരവമേറിയ കുറ്റമെന്നും അദ്ദേഹം പറഞ്ഞു. . പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി […]
Read more

എം ടി പത്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ സുധാകരന്‍

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. കൊയിലാണ്ടിയില്‍ നിന്നും രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്മ ഗ്രാമവികസനം-ഫിഷറീസ്- രജിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചു. മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണാകയ സംഭാവനകള്‍ നല്‍കിയ വനിതാ നേതാവാണ് എംടി പത്മ. കോണ്‍ഗ്രസിന്റെ വനിതാശാക്തീകരണ മുന്നേറ്റങ്ങളില്‍ സുത്യര്‍ഹമായ സംഭാവനകളാണ് പത്മയുടേത്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്ന് […]
Read more

വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യാജ വാഗ്ദാനം നൽകുന്നു: പ്രകാശ് ജാവദേക്കർ

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് സി പി ഐ എമ്മും കോൺഗ്രസ്സും വ്യാജ വാഗ്ദാനം നൽകുന്നുവെന്ന് ബി ജെ പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. പ്രശ്‍നപരിഹാരം വേണമെങ്കിൽ എൻ ഡി എ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വഖഫ് നിയമം, 1995 പ്രകാരം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങളുണ്ട്. ഈ അമിതാധികരം നിയന്ത്രിച്ച് സുതാര്യത കൊണ്ടുവരാനാണ് നിയമഭേദഗതിയിലൂടെ ശ്രമിക്കുന്നത്. എന്നാൽ […]
Read more

മുഖ്യമന്ത്രിക്കെതിരെ കൺവിൻസിങ് സ്റ്റാർ ട്രോളുമായി മാത്യു കുഴൽനാടൻ

ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കൺവിൻസിങ് സ്റ്റാർ ട്രോളുമായി മാത്യു കുഴൽനാടൻ. പിണറായി വിജയനും ആലത്തൂര്‍ എംപി കെ രാധാകൃഷ്ണനുമായി ഒരുമിച്ചുള്ളതും, പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ചുള്ളതുമായ ചിത്രങ്ങളാണ് മാത്യു കുഴല്‍നാടന്‍ പങ്കുവെച്ചത്. ഇതിൽ രണ്ട് ചിത്രത്തിലും ഓരോ ക്യാപ്ഷനുകൾ വീതം നൽകിയിട്ടുണ്ട്. നിങ്ങൾ ഡൽഹിയിൽ പോയി ഉന്നത പദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം എന്നാണ് കെ രാധാകൃഷ്ണന് ഒപ്പമുളള ചിത്രത്തിൽ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിങ്ങൾ ഇഡിയെ കൈകാര്യം […]
Read more

ചേലക്കരയില്‍ മുഖ്യന് തിരിച്ചടിയോ ?

ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ എല്ലാ മുന്നണികളും കടുത്ത പിരിമുറുക്കത്തിലാണുള്ളത്. ചേലക്കരയില്‍ വളരെ എളുപ്പത്തില്‍ ജയിക്കാമെന്നായിരുന്നു സി പി ഐ എമ്മിന്റെ കണക്കുകൂട്ടലുകള്‍. എന്നാല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കവും ഭരണ വിരുദ്ധ വികാരവും വന്‍ തിരിച്ചടിക്ക് വഴിയൊരുക്കിയേക്കുമെന്ന ആശങ്കയിലാണ് അവസാനലാപ്പില്‍ നേതാക്കള്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികമായി സ്വന്തം തട്ടകമായി സൂക്ഷിച്ചിരുന്ന ചേലക്കരയില്‍ തിരിച്ചടിയുണ്ടായാല്‍ അത് സി പി ഐ എമ്മിനെ ആകെ പിടിച്ചുലയ്ക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത തിരിച്ചടി കിട്ടിയപ്പോഴും അതൊന്നും […]
Read more

ഝാ​ർ​ഖ​ണ്ഡ് നാളെ പോളിങ് ബൂത്തിലേയ്ക്ക്

റാ​ഞ്ചി : ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് നാളെ. 81 അം​ഗ നിയമസഭയിലേയ്ക്കാണ് ഝാ​ർ​ഖ​ണ്ഡ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രാണ് ആദ്യഘട്ടത്തിൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കുക. 683 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. വ​യ​നാ​ട്ടി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​​ന്ദ​ഡി​ലും ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നാളെ​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 34 സീ​റ്റു​ക​ളി​ലേ​ക്ക് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നാളെ ന​ട​ക്കും. ഝാ​ർ​ഖ​ണ്ഡി​ലെ ബാ​ക്കി 38 മ​ണ്ഡ​ല​ങ്ങ​ളി​ൽ 20-നാ​ണ് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. സം​സ്ഥാ​ന​ത്ത് ജെ.​എം.​എമ്മിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ​യും ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ്. ജെ.​എം.​എം -30, […]
Read more

മൈക്ക് വാൾട്സ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകും

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാൾട്സിനെ തെരഞ്ഞെടുത്തു. ട്രംപിന്റെ വിശ്വസ്തനാണ് മൈക്ക് വാൾട്സ്. റിട്ടയർഡ് ആർമി നാഷണൽ ഗാർഡ് ഓഫീസറാണ് അദ്ദേഹം, മാത്രമല്ല സൈനിക ലോജിസ്റ്റിക്‌സിന് മേൽനോട്ടം വഹിക്കുന്ന ഹൗസ് ആർമ്‌ഡ്‌ സർവീസസ് സബ് കമ്മിറ്റിയുടെയും ഇന്റലിജൻസ് സെലക്ട് കമ്മിറ്റിയിലെയും ചെയർമാനുംകൂടിയാണ്. കിഴക്കൻ മധ്യ ഫ്ലോറിഡയിൽ മൂന്ന് തവണ റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്നു മൈക്ക് വാൾട്സ്. അമേരിക്കയിൽ സുരക്ഷ ശക്തിപ്പെടുത്തുമെന്ന തന്റെ വാഗ്ദാനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളായാണ് വാൾട്സിനെ ട്രംപ് കാണുന്നത്. […]
Read more

ചട്ടം ലംഘിച്ച് പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം: നാടകീയ രംഗങ്ങള്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. എന്തിനാണ് പിണറായി ഭയക്കുന്നതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനവുമായി മുന്നോട്ട് വന്നത്. എന്നാല്‍ വാര്‍ത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അന്‍വറിനോട് ഇത് നിര്‍ത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരോട് അന്‍വര്‍ തര്‍ക്കിച്ചു. തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്‍കിയ […]
Read more

Recent News

Advertisement
WhiteswanTV Footer