Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും: എംവി ഗോവിന്ദന്‍

പാലക്കാട് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇവിടെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും സരിന്‍ നല്ല രീതിയില്‍ വിജയിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് കോണ്‍ഗ്രസിനും ബിജെപിക്കും കഴിഞ്ഞ തവണത്തെ വോട്ട് ഇത്തവണ കിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കര ഇത്തവണയും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. ചേലക്കരയില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേടിലാണ് യുഡിഎഫ്. അങ്ങനെ വോട്ട് പിടിക്കാനാകില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടും […]
Read more

എന്‍സിപിയിലെ കോഴ ആരോപണം: തോമസ് കെ തോമസിന് അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചീറ്റ്

തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം തള്ളി എന്‍സിപി അന്വേഷണ കമ്മീഷന്‍. ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയാണെന്ന് തോമസ് കെ തോമസ് കമ്മീഷന് മൊഴി നല്‍കിയിരുന്നു . തോമസ് കെ തോമസിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോക്ക് കൈമാറി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ മുഖ്യമന്ത്രിയെ കണ്ടാവശ്യപ്പെടും. എന്‍ഡിഎ കക്ഷിയായ അജിത് പവാര്‍ വിഭാഗത്തിലേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ […]
Read more

ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിൽ നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐ ടി, പ്ലാന്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ / ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി ബാധകമാണ് എന്ന് ലേബർ […]
Read more

കേരളത്തിലുള്ളത് കർഷകരെ ദ്രോഹിക്കുന്ന സർക്കാരും അതിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷവും: കെ സുരേന്ദ്രൻ

പാലക്കാട്: കർഷകരോടുള്ള അവഗണനയും, നെല്ലിന്റെ സംഭരണ വില വർധിപ്പിക്കാത്തതിലും പ്രതിഷേധിച്ച് കർഷകമോർച്ച സംഘടിപ്പിച്ച ട്രാക്ടർ റാലി സംസ്ഥാന സർക്കാരിനുള്ള താക്കീതായി. നൂറോളം ട്രാക്ടറുകളുടെ അകമ്പടിയോടെ കണ്ണാടി പാത്തിക്കലിൽ നിന്നാരംഭിച്ച റാലി കർഷകനും സിനിമ താരവുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ 27 ലക്ഷം കർഷകർക്ക് കേന്ദ്രസർക്കാരിന്റെ കിസാൻ സമ്മാൻ നിധിയിലൂടെ സഹായം ലഭിക്കുമ്പോൾ, സംസ്ഥാന സർക്കാരിൽ നിന്ന് സാമൂഹ്യ പെൻഷൻ ലഭിക്കാനായി പിച്ചച്ചട്ടിയെടുത്ത് നടക്കേണ്ട ഗതികേടാണെന്ന് റാലി ഉദ്ഘാടനം ചെയ്ത കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്രം ഓരോ വർഷവും […]
Read more

പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവ്: പ്രിയങ്ക ഗാന്ധി

സുൽത്താൻ ബത്തേരി: ഇന്ത്യൻ പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ”ഞാൻ നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങൾ എന്റെ സഹോദരന് നൽകിയ സ്നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കുമെന്ന്” പ്രിയങ്ക പറഞ്ഞു. ”കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും യുവാക്കളെയും തുടങ്ങി നിരവധിപേരോട് ഞാൻ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിച്ചു. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ മനസിലാക്കി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും ഞാൻ […]
Read more

അണപൊട്ടി ആവേശം; ജനാരവത്തിലലിഞ്ഞ് രാഹുലും പ്രിയങ്കയും

സുൽത്താൻ ബത്തേരി: ആവേശം കൊട്ടിക്കയറി ലോക്സഭ പ്രതിപക്ഷ രാഹുൽ ഗാന്ധിയുടെയും യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെയും റോഡ് ഷോ. സുൽത്താൻ ബത്തേരി അസംപ്ഷൻ ചർച്ചിന് മുൻപിൽ നിന്നാരംഭിച്ച റോഡ് ഷോ ചുങ്കം ജങ്ഷനിലാണ് അവസാനിച്ചത്. ഒരു നോക്ക് കാണുവാനായി ചേർന്നണഞ്ഞ ആയിരങ്ങൾക്കിടയിലേക്ക് രാഹുൽ പ്രിയങ്കയും കടന്നുവന്നപ്പോൾ ആവേശം അണപൊട്ടി. കത്തുന്ന വേനൽ ചൂടിനെ അവഗണിച്ച് റോഡിലും റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലുമായി കാത്തിരുന്ന ആയിരങ്ങളെ ഇരുവരും അഭിവാദ്യം ചെയ്തു. സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ […]
Read more

വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് ചേരിപ്പോര് രൂക്ഷമാകുന്നതിനിടയില്‍ വീണ്ടും എഫ്ബി പോസ്റ്റുമായി ഭക്ഷ്യവകുപ്പ് സെപ്ഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ’ എന്നുതുടങ്ങുന്ന പോസ്റ്റാണ് പ്രശാന്ത് പങ്കുവെച്ചിരിക്കുന്നത്. കാംകോ കള പറിക്കല്‍ യന്ത്രത്തിന്റെ ചിത്രം സഹിതം അടങ്ങിയ പോസ്റ്റില്‍ ആരുടെയും പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. അതേസമയം ഐഎഎസ് […]
Read more

മാട്ടുപ്പെട്ടി റിസർവോയറിൽ പറന്നിറങ്ങി ജലവിമാനം; പരീക്ഷണ പറക്കൽ വിജയം

കൊച്ചി: സംസ്ഥാനത്തിന്റെ വിനോദസഞ്ചാരത്തിനു പുത്തനുണർവ് നൽകാൻ സീ പ്ലെയിൻ എത്തി. മാട്ടുപ്പെട്ടി റിസർവോയറിൽ പറന്നിറങ്ങിയ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയമായി. കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നും ആരംഭിച്ച പരീക്ഷണ പറക്കൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 10.30 ന് ബോൾഗാട്ടിയിൽ നിന്നും ടേക്ക് ഓഫ് ചെയ്ത ജലവിമാനം രാവിലെ ഏകദേശം 11 മണിയോടുകൂടി തന്നെ മാട്ടുപ്പെട്ടി റിസർവോയറിൽ ലാൻഡ് ചെയ്തു. മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമായതിനാൽ വനം വകുപ്പ് ആശങ്കയറിയിച്ചിരുന്നു. എന്നാൽ […]
Read more

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം: കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ ഉടന്‍ നടപടി

തിരുവനന്തപുരം: മല്ലു ഹിന്ദു ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ നടപടിക്കൊരുങ്ങുന്നു. നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെടുന്നു. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറി കെ ഗോപാലകൃഷ്ണനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്‌തെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാല്‍ ഫോറന്‍സിക് പരിശോധനയുടെയും മെറ്റയുടെയും കണ്ടെത്തലില്‍ […]
Read more

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം കുറിക്കും. 226 സ്വര്‍ണവുമായി തിരുവനന്തപുരം മേളയില്‍ ആധിപത്യം ഉറപ്പിച്ചു. 833 പോയിന്റുകളുമായി തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. അത്‌ലറ്റിക്സ് മത്സരങ്ങളുടെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അവസാന ദിനമായ ഇന്ന് അത്‌ലറ്റിക് വിഭാഗത്തില്‍ 24 ഇനങ്ങളുടെ ഫൈനല്‍ നടക്കും. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇത്തവണത്തെ മേളയുടെ ആകര്‍ഷണമായ ചീഫ് മിനിസ്റ്റേഴ്സ് എവര്‍ റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer