Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് റെയിൽവേ പ്രത്യേക കോച്ച് അനുവദിക്കണം: മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയയ്ക്കുകയും ചെയ്തു. നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ ട്രെയിൻ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ […]
Read more

പോളിംഗ് കുറയാൻ കാരണം യുഡിഎഫ്- എൽഡിഎഫ് മുന്നണികളോടുള്ള ജനങ്ങളുടെ പ്രതിഷേധം: കെ.സുരേന്ദ്രൻ

വയനാട്ടിലും ചേലക്കരയിലും പോളിംഗ് കുറഞ്ഞത് എൽഡിഎഫിനോടും യുഡിഎഫിനോടുമുളള ജനങ്ങളുടെ പ്രതിഷേധം കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രണ്ടു മുന്നണികളിലും കേരളത്തിലെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന പ്രചരണങ്ങൾ നടത്തിയിട്ടും വയനാട്ടിൽ യുഡിഎഫുകാരും എൽഡിഎഫുകാരും വോട്ട് ചെയ്യാൻ എത്തിയില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കോൺഗ്രസിന് വോട്ട് ചെയ്യുന്ന ഒരു വലിയ വിഭാഗം നിഷ്പക്ഷക്കാർ വയനാട്ടിൽ അവരോട് വിമുഖത കാണിച്ചു. യുഡിഎഫ് ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിച്ചിട്ടും […]
Read more

ആത്മകഥാ വിവാദം: വലിയ ഗൂഢാലോചന നടന്നു, വാദത്തിലുറച്ച് ഇപി

പാലക്കാട്: ആത്മകഥാ വിവാദത്തില്‍ തന്റെ നിലപാടിലുറച്ച് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ഇപി ജയരാജന്‍. മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്ന കാര്യങ്ങള്‍ താന്‍ എഴുതിയിട്ടില്ലെന്നും തന്റെ ആത്മകഥയുടെ രചന പൂര്‍ത്തിയായിട്ടില്ലെന്നും ഇപി പാലക്കാട് പറഞ്ഞു. ഇടതുസ്ഥാനാര്‍ത്ഥി പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു ഇപി ജയരാജന്‍. ആത്മകഥ എഴുതുന്നതേയുള്ളു. അത് വൈകാതെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഡിസി ബുക്ക്‌സിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദം ഉണ്ടായത് ആസൂത്രിതമാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും […]
Read more

പി സരിന്‍ ഇടതുപക്ഷ മനസ്സുളള നിസ്വാര്‍ത്ഥ സേവകന്‍: ഇ പി ജയരാജന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. പാലക്കാട് സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സരിന്‍ നിസ്വാര്‍ത്ഥ സേവകനാണെന്നും സരിന്റേത് ഇടതുപക്ഷ മനസ്സാണെന്നും ഇ പി പ്രതികരിച്ചു. ജന സേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും സരിന്‍ ഉത്തമനായ സ്ഥാനാര്‍ഥിയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക കുടുംബത്തില്‍ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിസിന് ശേഷം സിവില്‍ സര്‍വീസ് ആഗ്രഹിച്ചു. […]
Read more

ആത്മകഥാ വിവാദം: ഇ പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കും

കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനോട് വിശദീകരണം തേടാനൊരുങ്ങി പാര്‍ട്ടി. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും പാര്‍ട്ടി വിശദീകരണം തേടുക. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. അതേസമയം വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലും ഇ പി ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് പാലക്കാടെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന് […]
Read more

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയെ പറ്റി ഇ പി പറഞ്ഞത് നാട്ടുകാരുടെ അഭിപ്രായം: കെ സുരേന്ദ്രൻ

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയെ പറ്റി ഇ പി ജയരാജൻ പറഞ്ഞത് നാട്ടുകാരുടെ മൊത്തത്തിലുള്ള അഭിപ്രായമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സി എ എയുടെ കാലത്ത് ഭൂരിപക്ഷ സമുദായത്തിന് ചികിത്സയില്ലെന്ന ബോർഡ് വീട്ടിൽ കെട്ടി തൂക്കിയ വ്യക്തിയാണ് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി. ഇപ്പോൾ അദ്ദേഹം ചന്ദ്രനക്കുറിയും തൊട്ട് ഷാളുമിട്ട് അമ്പലങ്ങളിലും അഗ്രഹാരങ്ങളിലും കയറി ഇറങ്ങുകയാണ്. അദ്ദേഹത്തെ അവസരവാദിയെന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുകയെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കെ സുരേന്ദ്രൻ ചോദിച്ചു. സരിനെ സ്ഥാനാർത്ഥിയാക്കിയത് യു ഡി […]
Read more

ആത്മകഥ വിവാദം: ഡി സി ബുക്സിനെതിരെ ഡി ജി പിക്ക് പരാതി നൽകി ഇ പി ജയരാജൻ

ആത്മകഥ വിവാദം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജൻ ഡി ജി പി ക്ക് പരാതി നൽകി. ഡി സി ബുക്സിന്റെ പ്രവർത്തി ആസൂത്രിതമാണോ എന്നന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആത്മകഥ ഡി സി ക്ക് നൽകിയിട്ടില്ല. പുസ്തകം എഴുതുന്നതെ ഉളളൂ. താൻ എഴുതാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഡി സി ബുക്ക്സ് തെറ്റായ പ്രചാരണം നടത്തി. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് ഇ പി ആരോപിച്ചു. ഇ പി ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട കട്ടൻ ചായയും […]
Read more

വിവേക് രാമസ്വാമിയും എലോൺ മസ്‌കും ട്രംപിന്റെ കാബിനറ്റിലേക്ക്

യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റിലേക്ക് ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയും ടെസ്‍ല സിഇഒ ഇലോണ്‍ മസ്‌കും. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് ഇരുവരെയും നിയമിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ട്രംപ് തന്റെ പുതിയ ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) ക്കുറിച്ചും ഈ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട് . ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനഃക്രമീകരണം […]
Read more

വഖഫ് നോട്ടീസ് സര്‍ക്കാര്‍-ബിജെപി ധാരണ: വിഡി സതീശന്‍

വഖഫ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍-ബിജെപി ധാരണയാണ് വഖഫ് നോട്ടീസിന് പിന്നിലെന്നും രണ്ട് മതങ്ങളെ തമ്മിലടിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ടയ്ക്ക് ചൂട്ട് പിടിക്കുകയാണ് സിപിഐഎമ്മെന്നും സതീശന്‍ ആരോപിച്ചു. മുനമ്പത്തെ ഭൂമി പ്രശ്‌നം പരിഹരിക്കാതെ നീട്ടി വച്ച് സംഘപരിവാര്‍ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് പിണറായി സര്‍ക്കാര്‍. മുനമ്പം വിഷയം നിലനില്‍ക്കെയാണ് വയനാട്ടിലും തളിപ്പറമ്പിലും ചാവക്കാടും വഖഫ് ബോര്‍ഡ് നോട്ടീസ് കൊടുത്തത്. നോട്ടീസ് കൊടുക്കുന്നതിന് പിന്നാലെ എല്ലാ വീടുകളും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഈ […]
Read more

ഇ പി യുടെ ചാട്ടം ബിജെപിയിലേക്ക് ; കെ സുധാകരൻ

മുൻ എൽഡിഎഫ് കൺവീനറും സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. കാലത്തിന്റെ കണക്ക് ചോദിക്കലാണെന്നും ഉമ്മന്‍ചാണ്ടിയെ അപമാനിച്ചതിലുള്ള തിരിച്ചടിയാണിതെന്നും സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടി വരുകയാണെന്നും ജയരാജന്‍ പാര്‍ട്ടിക്കകത്ത് നില്‍ക്കുമോയെന്നത് ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയുടെ വരികളെന്നും അദ്ദേഹം പറഞ്ഞു. ഡിസി ബുക്സ് മാന്യമായി വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അതിനാൽ അവരെ അവിശ്വസിക്കാൻ അവരെ അറിയുന്ന കേരളത്തിലെ ജനങ്ങൾക്ക് സാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. […]
Read more

Recent News

Advertisement
WhiteswanTV Footer