പാലക്കാട്: പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ മാനസിക വിഷമത്തെ തുടർന്ന് പെരുവെമ്പ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതു. പെരുവെമ്പ് ആശാരികുളം അമ്പലപ്പറമ്പ് വീട്ടിൽ സന്തോഷ്-മിനി ദമ്പതികളുടെ മകൾ നിത്യ (17) ആണ് മരിച്ചത്.
വടവന്നൂര്‍ വിഎംഎച്ച്എസ് സ്‌കൂളിലെ ബയോളജി സയൻസ് വിദ്യാർത്ഥിനിയായിരുന്ന നിത്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പാലക്കാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






