Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

പാലക്കാട് ഇന്ന് കൊട്ടിക്കലാശം: സ്ഥാനാര്‍ത്ഥികള്‍ പ്രചാരണചൂടിൽ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും. ഒലവക്കോട് നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ആരംഭിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി […]
Read more

പാലക്കാട് ഉപതെരഞ്ഞെടുപ്പ് : നാളെ കൊട്ടിക്കലാശം

പാലക്കാട് : ഉപതെരഞ്ഞെടുപ്പാവേശം അലയടിക്കുന്ന പാലക്കാട് നാളെ കലാശക്കൊട്ട്. ചേരിമാറ്റവും വിവാദങ്ങളും ഇടവേളകളില്ലാതെ എത്തിയ പാലക്കാടിന്‍റെ മണ്ണില്‍ ഏത് കൊടി ഉയരണമെന്ന് ജനങ്ങള്‍ വിധി എഴുതാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. വയനാടിനും ചേലക്കരയ്ക്കുമൊപ്പം വിധി നിര്‍ണയിക്കപ്പെടേണ്ട പാലക്കാട് കൽപ്പാത്തി രഥോത്സവം പരിഗണിച്ച് വോട്ടെടുപ്പ് തീയതി മാറ്റിവെയ്ക്കുകയായിരുന്നു. പ്രചാരണത്തിന് ദിവസങ്ങള്‍ കൂടുതല്‍ കിട്ടിയപ്പോഴും വലിയ ട്വിസ്റ്റ് തന്നെയാണ് അരങ്ങേറിയത്. ബിജെപിയില്‍ നിന്ന് മുഖം തിരിച്ചിറങ്ങിയ സന്ദീപ് വാര്യര്‍ ‘കൈ’പിടിച്ചു കയറിയത് കേണ്‍ഗ്രസിന്‍റെ ആവേശവും പ്രതീക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇ […]
Read more

സന്ദീപിന് ‘മൊഹബത് കാ ദൂക്കാനില്‍’ വലിയ കസേരകള്‍ കിട്ടട്ടെ: കെ സുരേന്ദ്രന്‍

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ആഴം എത്രമാത്രമുണ്ട് എന്നതിന്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കസേര കിട്ടിയില്ലെന്ന് പറഞ്ഞ് സന്ദീപ് കോണ്‍ഗ്രസില്‍ പോയി എന്നും ‘മൊഹബത് കാ ദൂക്കാനില്‍’ വലിയ കസേരകള്‍ കിട്ടട്ടെ എന്നും സുരേന്ദ്രന്‍ പരിഹസിച്ചു. വി ഡി സതീശന്‍ ശ്രീനിവാസന്‍ കൊലപാതകികളുമായി കൂടിക്കാഴ്ച നടത്തിയ ദിനം തന്നെയാണ് ഈ തീരുമാനം സന്ദീപ് എടുത്തത്. സന്ദീപിനെ പോലെ […]
Read more

കുശലം പറഞ്ഞും, വോട്ടുറപ്പാക്കിയും കൃഷ്ണകുമാറിന്റെ ഗൃഹ സന്ദർശങ്ങൾ

പാലക്കാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരമാവധി വീടുകളിൽ നേരിട്ടെത്താനുള്ള ഓട്ടത്തിലാണ് എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ. അതിരാവിലെ തന്നെ സ്ഥാനാർഥി വിദ്യുത് നഗറിലെ വീടുകളിൽ സന്ദർശനത്തിനെത്തി. ഓരോ വീടുകളും കൃഷ്ണകുമാറിന് ചിരപരിചിതം. വീട്ടുകാർ പലരും പ്രഭാത ഭക്ഷണത്തിനായി ക്ഷണിക്കുന്നുണ്ടെങ്കിലും സ്നേഹപൂർവ്വം നിരസിച്ച് പരമാവധി വീടുകളിൽ എത്താനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാർഥി. പലരും വഴിയിൽ തടഞ്ഞു നിർത്തി കുശലാന്വേഷണങ്ങളിൽ ഏർപ്പെടുന്നുണ്ട്. വോട്ട് ഉറപ്പ് പറയുന്നവരും, വിജയാശംസകൾ നേരുന്നവരും ഏറെ. ഇതിനിടയിൽ കാത്തിരുന്ന മാധ്യമപ്രവർത്തകരെയും കണ്ട് കല്പാത്തിയിൽ പര്യടനം. കല്പാത്തിയിൽ പലരും […]
Read more

താൻ സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുത്തു: സന്ദീപ് വാര്യര്‍

ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍ വെച്ച് കെ സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇന്ന് സന്തോഷമുളള ദിവസമാണെന്ന് സുധാകരന്‍ പ്രതികരിച്ചു. ബിജെപിയുടെ മുഖവും ശബ്ദവുമായി നിന്ന് സന്ദീപ് വാര്യര്‍ വെറുപ്പിന്റയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെയും ചേര്‍ത്തു പിടിക്കലിന്റെയും രാഷ്ട്രീയം തെരഞ്ഞെടുത്തെന്ന് അദ്ദേഹം പ്രതികരിച്ചു. സന്ദീപ് വാര്യരെ ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു. […]
Read more

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്

പാലക്കാട് ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി വിടുന്ന എന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്ന വാർത്തകളാണ് നിലവിൽ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് കെപിസിസി വാര്‍ത്താസമ്മേളനം ഉടനുണ്ടാകും. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന.
Read more

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സർവ്വകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ൽ യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിൻ്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായ മൻമോഹൻ സിംഗ് സർക്കാരിനെതിരെയാണ് […]
Read more

കേന്ദ്രം ഉരുൾപൊട്ടൽ സഹായം നിഷേധിച്ചതിൽ വയനാട് എൽ ഡി എഫ് – യു ഡി എഫ് ഹർത്താൽ

വയനാട്: ദുരന്ത ബാധിതർക്ക് കേന്ദ്ര സഹായം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് എൽ ഡി എഫും യു ഡി എഫും. രണ്ട് മുന്നണികളും വെവ്വേറെയായാണ് ഹർത്താലിനു ആഹ്വാനം ചെയ്തത്. കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫിന്റെ ഹർത്താൽ പ്രഖ്യാപനം. കേന്ദ്ര സർക്കാരിനെതിരെ ആണ് യു. ഡി എഫിന്റെ പ്രതിഷേധം. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ കടകളും സ്ഥാപനങ്ങളും അടച്ചിട്ടായിരിക്കും പ്രതിഷേധിക്കുക. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണ് കേരളം […]
Read more

അടിയൊഴുക്കുകൾക്കപ്പുറം പാലക്കാട്‌ ആർക്ക് ?

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അടിയൊഴുക്കുകളും വിവാദങ്ങളും നിറഞ്ഞുനിൽക്കുന്ന പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മുൻ എംഎൽഎ ഷാഫി പറമ്പിൽ വടകരയിൽ എംപിയായി വിജയിച്ചതിനെ തുടർന്ന് ഒഴിവ് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം കഴിഞ്ഞ 13ന് പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പ് കൽപ്പാത്തി തേരുമായി ബന്ധപ്പെട്ട് 20ലേക്ക് മാറ്റുകയായിരുന്നു. തീയതി മാറ്റിയതോടെ പ്രചാരണത്തിന് കൂടുതൽ സമയം കിട്ടിയെങ്കിലും അവസാന ദിവസങ്ങളിലും മുന്നണികളും സ്ഥാനാർത്ഥികളും ഓട്ടത്തിൽ തന്നെയാണ്. എങ്ങനെയും തങ്ങളുടെ വോട്ടുകൾ ചോരാതെ പരമാവധി സ്വരൂപിക്കുവാൻ […]
Read more

വയനാട് ദുരന്തം: കേന്ദ്രത്തിന്റെ തനിനിറം പുറത്തുവന്നെന്ന് വിഡി സതീശന്‍

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്. കേന്ദ്രസര്‍ക്കാരിന്റെ തനിനിറം തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നെന്നും കേരളം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കേന്ദ്ര നിലപാടിനെതിരെ ദേശീയ-സംസ്ഥാന തലങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ നിധി സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. വയനാടിന് വേണ്ടത് എസ്ഡിആര്‍എഫ് അല്ല മറിച്ച് സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്‌സ് ആണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ സഹായം കൊടുത്തിട്ടുണ്ട്. കേരളത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer