Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

നാക്ക് പിഴ സംഭവിച്ചു; മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തി പി വി അന്‍വര്‍ എംഎല്‍എ. ‘മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും’ എന്ന പരാമര്‍ശം പി വി അന്‍വര്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു പി വി അന്‍വറിന്റെ ക്ഷമാപണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴ സംഭവിച്ചുവെന്നും വാക്കുകള്‍ അങ്ങനെയായിപ്പോയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു, പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും […]
Read more

മൂന്ന് ലക്ഷം രൂപ വിലവരുന്ന സവാള മോഷ്ടിച്ച മൂന്നംഗ സംഘം പിടിയില്‍

രാജ്കോട്ട്: 8,000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. മൂന്ന് ലക്ഷം രൂപ വിലവരുന്ന സവാളയാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. 33 വയസുള്ള കര്‍ഷകന്‍ സാബിര്‍ഹുസൈന്‍ ഷെര്‍സിയ, 30 കാരനായ വ്യാപാരി ജാബിര്‍ ബാദി, 45 കാരനായ ഡ്രൈവറും കര്‍ഷകനുമായ നസ്‌റുദ്ദീന്‍ ബാദി എന്നിവരാണ് സവാള മോഷണം നടത്തിയത്. വാങ്കനീര്‍ സിറ്റി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സവാള വില്‍ക്കാന്‍ വാങ്കനീര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പ്രതികളെ വാങ്കനീര്‍ അമര്‍സര്‍ ക്രോസിന് സമീപം വെച്ച് പിടികൂടുകയായിരുന്നു. […]
Read more

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടു; പരാതിയുമായി യുവതി

പത്തനംതിട്ട: ശസ്ത്രക്രിയ ചെയ്യുന്നതിനായി അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. സര്‍ജന്‍ ഡോ വിനീത് ശസ്ത്രക്രിയയ്ക്കായി പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ വിനീതിനെതിരെ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസം 16 നാണ് അടൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്. […]
Read more

അമേരിക്കയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

അമേരിക്കയെ ഭീതിയിലാഴ്ത്തി മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ഫ്‌ലോറിഡയില്‍ കനത്ത നാശമുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ അമേരിക്കയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഫ്‌ലോറിഡ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്‌ലോറിഡ ജയിലുകളില്‍ അന്തേവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി തടവുകാരെ ഒഴിപ്പിച്ചു. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊടുങ്കാറ്റ് മണിക്കൂറില്‍ 165 മൈല്‍ വേഗതയിലാണ് വീശുന്നത്. ഫ്‌ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് ബുധനാഴ്ച രാത്രിയോടെ കാറ്റ് കരതൊടുമെന്നാണ് പ്രവചിക്കുന്നത്. ജോര്‍ജിയയിലും ഗവര്‍ണര്‍ […]
Read more

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; മലയാളി ദമ്പതികള്‍ പിടിയില്‍

പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ ആത്മഹത്യയെ തുടര്‍ന്നുളള അന്വേഷണം മലയാളി ദമ്പതികളിലേയ്ക്ക്. മുംതാസ് അലിയുടെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളില്‍ നിന്ന് കാവൂര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. മുംതാസ് അലിയെ നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുതാംസ് അലിയില്‍ നിന്ന് 50 ലക്ഷം തട്ടിയെടുത്ത പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നതായി സഹോദരന്റെ പരാതിയില്‍ പറയുന്നു. പാരതിയില്‍ പറയുന്നത് […]
Read more

ക്ഷേത്രങ്ങള്‍ സിനിമ ഷൂട്ടിങ്ങിനുളള സ്ഥലമല്ല; ഹൈക്കോടതി

കൊച്ചി: ക്ഷേത്രങ്ങള്‍ സിനിമ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പൂര്‍ണത്രയേശ ക്ഷേത്രം ‘വിശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി അനുവദിച്ചെന്നും സിനിമക്കാര്‍ക്കൊപ്പം ഹിന്ദുക്കളല്ലാത്ത സ്ത്രീ-പുരുഷന്മാര്‍ കയറിയെന്നും ചൂണ്ടിക്കാട്ടി ദിലീപ് മേനോന്‍, ഗംഗ വിജയന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഭക്തര്‍ക്ക് ആരാധനയ്ക്കുള്ളതാണ് ക്ഷേത്രങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം […]
Read more

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്; ഭാഗ്യശാലികളെ ഇന്നറിയാം

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. വി കെ പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. അതേസമയം ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി ഉയര്‍ന്നു. പുത്തൂര്‍ പൗണ്ട് […]
Read more

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍ കാല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ പത്തുവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് […]
Read more

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു ; നടിയുടെ പരാതിയില്‍ കേസ്

കൊച്ചി : ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമ മേഖലയിലെ ഉന്നതര്‍ക്കെതിരെ പീഡന പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്ന നടിയുടെ പരാതിയില്‍ ആലുവ സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ പലതും വ്യാജ അക്കൗണ്ടുകളിലൂടെയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. നടി ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയില്‍ കേസ് എടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരുടേയും പേര് ചേര്‍ത്തിട്ടില്ല. വ്യാജ പ്രൊഫൈലുകളായതിനാലാണ് എഫ്.ഐ.ആറിൽ […]
Read more

നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം : പ്രശസ്ത നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി […]
Read more

Recent News

Advertisement
WhiteswanTV Footer