എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അതിജീവിത. ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ, സ്ഥാനക്കയറ്റം നല്കരുതെന്നാണ് അതിജീവിതയുടെ ആവശ്യം. പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധയാണ് ഹണി എം വര്‍ഗീസ് പരിശോധിച്ചതെന്ന് ആരോപിച്ചു രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നിവേദനം നൽകിയിട്ടുണ്ട്. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന് നിവേദനത്തില്‍ അതിജീവിത പറഞ്ഞു. വനിത ജഡ്ജി വേണമെന്ന് അതിജീവിതയുടെ ആവശ്യത്തെ തുടർന്ന്, 2019ൽ സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്.




