Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

പമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകന്‍റെ മൃതദേഹം കണ്ടെടുത്തു

റാന്നി : ദർശനം കഴിഞ്ഞ് മടങ്ങവെ മാടമൻ ക്ഷേത്രക്കടവിന് സമീപം പമ്പയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശബരിമല തീർത്ഥാടകന്‍റെ മൃതദേഹം കണ്ടെടുത്തു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അശ്വലി (22) യാണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം ഇന്നലെയായിരുന്നു അശ്വലി ശബരിമലയിൽ എത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃദദേഹം കണ്ടെത്തിയത്.
Read more

നവീന്‍ ബാബുവിന്‍റെ മരണം ; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം : ലാൻഡ് റവന്യൂ കമീഷണർ എ. ഗീതയുടെ റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരെ നടപടിക്ക് സാധ്യത. റിപ്പോര്‍ട്ട് നാളെയോ മറ്റന്നാളോ നൽകാനാണ് സാധ്യത. കലക്ടറുടെ ക്ഷണപ്രകാരമാണ് എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിക്കെത്തിയതെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വാദം കലക്ടർ തള്ളിയിരുന്നു. സംഭവത്തിൽ അരുൺ കെ. വിജയൻ ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥർ, പരാതിക്കാരൻ പ്രശാന്തൻ എന്നിവയുടെ മൊഴിയെടുപ്പ് ​ഗീതയുടെ നേതൃത്വത്തിൽ ഇന്നലെ പൂർത്തിയായിരുന്നു. കണ്ണൂർ കലക്ടറേറ്റിൽ നടന്ന മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം […]
Read more

സഖാവ് വി.എസ് – ന് 101 പോരാട്ടങ്ങളുടെ നേര്‍വഴി

നീതിക്കുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടത്തിന് ഒരു കാലത്ത് കേരളം കേട്ട രണ്ടക്ഷരമായിരുന്നു വി എസ്. അത്രയേറെ വീര്യമുള്ളൊരു പോരാളിയെ മലയാളികള്‍ കണ്ടിട്ടേയില്ല. ആ പോരാളിയുടെ ജന്മദിനമാണിന്ന്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ഒരാള്‍ മാത്രം. അദ്ദേഹത്തിന്റെ പേരാണ് വി എസ് അച്ചുതാനന്ദന്‍. കാലം അതിന്റെ നീണ്ട കൈകളാല്‍ വാരിപ്പിടിക്കുമ്പോഴും ബാക്കിനില്‍ക്കുന്ന പോരാട്ടത്തിന്റെ ശൂന്യമായിപ്പോയ മുന്നണിയിലേക്ക് തങ്ങളെ ആയാസത്തോടെ കയറ്റിനിര്‍ത്തും. ആകാശവും ഭൂമിയും അസമത്വത്തിന്റെയും അനീതിയുടെയും കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്ന […]
Read more

എ ഡി എം വിഷയത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നും മനുഷ്യത്വപരമായ നടപടിയുണ്ടായില്ല

സുല്‍ത്താന്‍ബത്തേരി : ഭരിക്കാന്‍ അറിയാത്ത, ധിക്കാരം മാത്രമുള്ള മുഖ്യമന്ത്രിക്ക് പണമുണ്ടാക്കാനും കൊള്ളയടിക്കാനും അത് കുടുംബ സ്വത്താക്കാനും മാത്രമാണ് അറിയുകയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ജനങ്ങളുടെ ദുരിതം കാണാന്‍ ദയയുള്ള കണ്ണില്ലാത്ത മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ ഒരു നികൃഷ്ടജീവിയെ പോലെയാണ് കാണുന്നതെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണെന്നും അദ്ദേഹം ആരോപിച്ചു. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ബി ജെ പിയും അഡ്ജസ്റ്റ്‌മെന്റ് ചെയ്യുന്നു എന്ന് […]
Read more

വാല്‍പ്പാറയ്ക്ക് സമീപം ആറ് വയസ്സുക്കാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു

ചാലക്കുടി: വാല്‍പ്പാറയ്ക്ക് സമീപം ആറ് വയസ്സുക്കാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. ഉഴേമല എസ്റ്റേറ്റില്‍ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ് കുഞ്ഞിനെ പുള്ളിപ്പുലി കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയത്. അനുല്‍ അന്‍സാരി ഭാര്യയും മൂന്ന് കുട്ടികളുമായി വാല്‍പ്പാറയ്ക്ക് സമീപമുള്ള ഇഴേമല എസ്റ്റേറ്റില്‍ ജോലിക്ക് വന്നതാണ്. അതുല്‍ അന്‍സാരിയും ഭാര്യ നാസിരെന്‍ ഖാട്ടൂനും ആറ് വയസ്സുള്ള കുഞ്ഞ് അപ്സര ഖാത്തൂനും തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി കുട്ടിയെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ […]
Read more

സൗദി അറേബ്യയില്‍ ശക്തമായ മഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദ്ദേശം പുറത്ത്

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയെ തുടര്‍ന്ന് താഴ്വരകളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്ര ചെയ്യണമെന്നും നദികളില്‍ നീന്തരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മക്ക മേഖലയില്‍ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ […]
Read more

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: ഇ ടി മുഹമ്മദ് ബഷീര്‍

മാനന്തവാടി: ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇരുസര്‍ക്കാരുകള്‍ക്കുമെതിരെയുള്ള മുന്നറിയിപ്പും മറുപടിയുമായിരിക്കും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സാംസക്കാരിക തനിമയും പൈതൃകവും നിലനില്‍ത്താന്‍ നമുക്ക് കഴിയണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരിക്കണം തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം […]
Read more

പി സരിനെ എറണാകുളം ലോ കോളേജ് കെഎസ്‌യു യൂണിറ്റില്‍ നിന്ന് പുറത്താക്കി

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി സരിനെ എറണാകുളം ലോ കോളേജ് കെഎസ്യു യൂണിറ്റില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പരസ്യമായി അധിക്ഷേപിച്ചു പാര്‍ട്ടിക്കെതിരായി മത്സരിച്ചു, തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പുറത്താക്കല്‍. സരിനെ പുറത്താക്കിയതായി കെ എസ് യു ലോ കോളേജ് യൂണിറ്റ് പരസ്യ പ്രസ്താവന പുറത്തിറക്കി. ഈ ദിവസം മുതല്‍ ഈ വ്യക്തിക്ക് ലോ കോളേജ് കെഎസ്യു യൂണിറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്നും കെഎസ്യു ലോ കോളേജ് യൂണിറ്റ് […]
Read more

പി.പി ദിവ്യക്കെതിരെ സംഘടന തലത്തിൽ ഉടൻ നടപടി വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ ആരോപണങ്ങളിൽ പി.പി ദിവ്യക്കെതിരെ സംഘടന തലത്തിൽ ഉടൻ നടപടി വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. പാർട്ടിയും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗൺസിൽ രംഗത്തെത്തിയിരുന്നു. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി. യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണെന്നും അവരോട് […]
Read more

ഹിന്ദിയെ മൂന്നാം ഭാഷയായി പോലും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ഗവര്‍ണ്ണര്‍; ഗവര്‍ണര്‍ക്ക് ദ്രാവിഡ അലര്‍ജിയെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി മാസാചരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആര്‍ എന്‍ രവി. ചെന്നൈ ദൂരദര്‍ശന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഹിന്ദി മാസാചരണം സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദിയെ സര്‍ക്കാര്‍ മൂന്നാം ഭാഷയായി പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഹിന്ദി മാസാചാരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. ദൂരദര്‍ശന്റെ ഓഫീസിന് മുന്നില്‍ പോലും പ്രതിഷേധം നടന്നിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer